അഹാന കൃഷ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹാന കൃഷ്ണ
അഹാന തിരുവനന്തപുരത്ത്
ജനനം
അഹാന കൃഷ്ണ

(1995-10-13) ഒക്ടോബർ 13, 1995  (28 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2014 - ഇതുവരെ
അറിയപ്പെടുന്ന കൃതി
ഞാൻ സ്റ്റീവ് ലോപസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
മാതാപിതാക്ക(ൾ)കൃഷ്ണകുമാർ, സിന്ധു
YouTube information
Channel
Years active2015-ഇന്ന്
100,000 subscribers 2019
1,000,000 subscribers 2023[1]

ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ് അഹാന കൃഷ്ണ (ജനനം: 13 ഒക്ടോബർ 1995). 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. [2] മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.

ജീവിതരേഖ[തിരുത്തുക]

1995 ഒക്ടോബർ 13ന് തിരുവനന്തപുരത്ത് ജനിച്ചു. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളാണ്.[3]തിരുവനന്തപുരത്തെ ഹോളി എയ്ഞ്ചൽസ് ഐ.എസ്.സി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് സർവകലാശാലയിൽ നിന്നും ബിരുദം നേടി.

ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ രണ്ടാമത്തെ ചലച്ചിത്രമായ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. ഇതായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര സംവിധായകൻ ഫാസിലിന്റെ മകൻ ഫർഹാൻ ഫാസിലായിരുന്നു ഈ ചലച്ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 2014ൽ ഓണത്തോടനുബന്ധിച്ച് ഈ ചലച്ചിത്രം റിലീസ് ചെയ്യുകയുണ്ടായി. 2016ൽ കരി എന്ന സംഗീത ആൽബത്തിലും അഭിനയിച്ചിരുന്നു. തുടർന്ന് 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു. അഹാന കൃഷ്ണയുടെ അടുത്ത ചലച്ചിത്രം ടൊവിനോ തോമസിനൊപ്പമാണ്. നിവിൻ പോളി, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ഈ ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം വേഷം അധിക വിവരങ്ങൾ
2014 ഞാൻ സ്റ്റീവ് ലോപസ് അഞ്ജലി ആദ്യ ചലച്ചിത്രം
2017 ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സാറാ ചാക്കോ [4]
TBA ലൂക്ക നിഹാരിക ചിത്രീകരണം

ആൽബങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം വേഷം അധിക വിവരങ്ങൾ
2016 കരി Fighter സംഗീത ആൽബം
2017 വിസ്പേർസ് ആന്റ് വിസിൽസ് അഹാന
(പിന്നണി ഗായികയുമാണ്)
സംഗീത ആൽബം

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Unboxing Golden Play Button | 1 Million Subscribers | Ahaana Krishna | YouTube Rewards". 2024-02-15. Archived from the original on 2023-08-04. Retrieved 2024-02-15.
  2. Ahaana Krishna to romance Farhaan Fazil http://www.kaumudiglobal.com/innerpage1.php?newsid=44909 Archived 2018-06-12 at the Wayback Machine.
  3. Ahana Krishna's family .. ! http://www.newindianexpress.com/entertainment/malayalam/Sindhu-talks-about-Life-with-Actor-Krishna-Kumar/2014/02/10/article2047666.ece Archived 2016-08-16 at the Wayback Machine.
  4. quintdaily (1 September 2017). "Nivin Pauly Movie Njandukalude Naattil Oridavela Review Rating – Live Audience Reports – QuintDaily".

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഹാന_കൃഷ്ണ&oldid=4024658" എന്ന താളിൽനിന്ന് ശേഖരിച്ചത്