Jump to content

തച്ചോളികളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thacholikali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ലോകനാർകാവ് ഭഗവതീ ക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന ഒരു നാടോടി കലയാണ് തച്ചോളികളി. വടകരയിൽ നിന്ന് 5 കി.മീ അകലെയാണ് ലോകനാർകാവ് ഭവവതീക്ഷേത്രം. ഉത്സവത്തോട് അനുബന്ധിച്ചു നടക്കുന്ന ഈ നൃത്തത്തിന് കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട്.

കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തിൽ കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ‍ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റിൽ നിന്ന് കടം കൊണ്ടതാണ്. തച്ചോളികളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.


ഇതും കാണുക

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=തച്ചോളികളി&oldid=3109395" എന്ന താളിൽനിന്ന് ശേഖരിച്ചത്