റോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rock music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1950 കളോടെ പടിഞ്ഞാറൻ സംഗീതത്തിന്റെ മുൻപന്തിയിലേക്ക് വന്ന സംഗീതവിഭാഗമാണ് റോക്ക്. റോക്ക് ആൻഡ്‌ റോൾ, റിതം ആൻഡ്‌ ബ്ലുസ്, കണ്ട്രി മ്യൂസിക്‌ , ഫോക്, ജാസ് എന്നിവയിൽ നിന്നും ഉടലെടുത്തതാണീ സംഗീതരൂപം. ഗിറ്റാറിനെ കേന്ദ്രമാക്കിയുള്ള ഈ സംഗീതത്തിൽ ഡ്രംസ്, ബേസ് ഗിറ്റാർ, ഓർഗൻ, എന്നിവയും പ്രധാന പങ്ക് വഹിക്കുന്നു.

Led Zeppelin live at Chicago Stadium, January 1975.

1960 കളുടെ അവസാനം മുതൽ 1970 കളിൽ ഇതിൽനിന്നും ഉടലെടുത്ത മറ്റു രൂപങ്ങൾ ബ്ലുസ് റോക്ക്, ജാസ് റോക്ക്, ഫോക്ക് റോക്ക്, തുടങ്ങിയവയാണ്. 1970 കഴിഞ്ഞതോടെ സോഫ്റ്റ്‌ റോക്ക്, ഗ്ലാം റോക്ക്, പങ്ക് റോക്ക്, ഹാര്ഡ് റോക്ക്, ഹെവി മെറ്റൽ, പ്രോഗ്രസ്സീവ് റോക്ക് എന്നിവയും രൂപപ്പെട്ടു. 1980 കളിൽ ന്യൂ വേവ്, ഹാര്ഡ് കോർ പങ്ക് എന്നിവയും 1990 കളിൽ ഗ്രന്ജ്‌, ബ്രിട്ട് പോപ്‌ , നു മെറ്റൽ എന്നിവയും രൂപപ്പെട്ടു

ഇത്തരം സംഗീതത്തിൽ വൈദക്ത്യം നേടിയ ഒരു കൂട്ടം സന്ഗീതക്ജരുടെ സംഘത്തെ റോക്ക് ബാന്ഡ് അല്ലെങ്കിൽ റോക്ക് ഗ്രൂപ്പ് എന്ന് വിളിക്കുന്നു. ഒരു ഗ്രൂപ്പിൽ അടിസ്ടാനപരമായി ഗിറ്റാർ, ബേസ് ഗിറ്റാർ , ഡ്രംസ്, വോക്കൽ എന്നിവ ഉണ്ടാവും. കൂടാതെ കീ ബോർഡ്, സാക്സഫോൺ റിതം ഗിറ്റാർ മുതലായവയും കാണും.


എൽവിസ് പ്രെസ്‌ലി, ബീറ്റിൽസ്, എവെര്ളി ബ്രതെര്സ്, ജിമ്മി ഹെൻട്രിക്സ്, എറിക് ക്ലാപ്ടൻ, ബോബ് ദില്ലൻ, ഈഗിൾസ്, എസ്, യു2, ലെഡ് സെപ്പലിൻ, അയേൺ മേയ്ടൻ, നിർവാണ, ദി ഹു, എ.സി.ഡി.സി, മെഗാ ഡത്ത്, മെറ്റാലിക്കാ, മൈക്ക്‌ൾ ജാക്സൺ മഡോണ,എന്നിവർ പ്രധാനപ്പെട്ട ചില സംഗീതജ്ഞരും ബാണ്ടുകളും ആണ്. ഈ സംഗീതം ലോകത്തിന്റെ സാമൂഹിക രംഗങ്ങളിൽ പല മാറ്റങ്ങളും ഉണ്ടാക്കി എന്നാണു പഠനം സൂചിപ്പിക്കുന്നത്. ഫാഷൻ, സിനിമാ എന്നിവയുടെ ലോകത്താണ് കൂടുതൽ മാറ്റം ഉണ്ടാക്കിയത്.

"https://ml.wikipedia.org/w/index.php?title=റോക്ക്&oldid=2313372" എന്ന താളിൽനിന്ന് ശേഖരിച്ചത്