സാക്സഫോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അകം പൊള്ളയായതും നിശ്ചിത സ്ഥാനങ്ങളിൽ സുഷിരങ്ങളോ വാൽവുകളോ ഉള്ളതുമായ കുഴലുള്ള വളഞ്ഞ ഒരു സുഷിര വാദ്യം ആണ് സാക്സഫോൺ (Saxophone). ക്ലാർനെറ്റിന്റെ പോലെ ഒരു റീഡ് ഉപയോഗിച്ചാണു ഇത് ഉപയോഗിക്കുന്നത് . മൌത്ത്പീസ് ചുണ്ടുകളോടു ചേർത്തുവച്ച് കാറ്റൂതിക്കടത്തിയാണ് നാദം പുറപ്പെടുവിക്കുന്നത്. ചുണ്ടിന്റെ ചലനത്തിലൂടെയും സുഷിരങ്ങളുടെ/ വാൽവുകളുടെ നിയന്ത്രണത്തിലൂടെയും നാദവ്യതിയാനം സൃഷ്ടിക്കുവാൻ സാധിക്കും. ഇതിന്റെ വാൽവിൽ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകളിൽ വിരലമർത്തിയാണ് സ്വരനിയന്ത്രണം സാധ്യമാക്കുന്നത്.

1846ൽ ബെൽജിയം രാജ്യക്കാരനായിരുന്ന Adolphe Sax ആണു ഇതു ആദ്യമായി രൂപപ്പെടുത്തിയത്. വളരെ ഉയർന്ന ശബ്ദത്തിൽ കേൾക്കുവാൻ രൂപപ്പെടുത്തിയ ഈ ഉപകരണം ആദ്യം മിലിട്ടറിയിൽ ആണു ഉപയോഗിച്ചിരുന്നത്. ആദ്യം മുതൽ തന്നെ ലോഹ നിർമിതമായ ട്രംപറ്റുകളാണ് ഉണ്ടായിരുന്നത്. പിൽക്കാലത് ഇത് എല്ലാ രീതിയിലുള്ള സംഗീത പരിപാടികളിലും ഉപയോഗിചു വന്നു. ഇപ്പോൾ ഓർക്കസ്ട്രയിലും ജാസിലും ഓപ്പറയിലും നൃത്തത്തിലുമെന്നപോലെ സൈനികസംഗീതത്തിലും ഇതുപയോഗിച്ചുവരുന്നു.

Gallery[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാക്സഫോൺ&oldid=1717191" എന്ന താളിൽനിന്ന് ശേഖരിച്ചത്