യു2
ദൃശ്യരൂപം
U2 | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ഡബ്ലിൻ, അയർലണ്ട് |
വർഷങ്ങളായി സജീവം | 1976–ഇപ്പോൾ |
ലേബലുകൾ | ഇന്റർസ്കോപ് (1997–present) ഐലന്റ് (1980–1997) സിബിഎസ് (1979–1980) |
അംഗങ്ങൾ | ബോണോ ദ എഡ്ജ് ആഡം ക്ലേയ്ടൺ ലാറി മുള്ളെൻ ജൂനിയർ |
അയർലണ്ടിലെ ഡബ്ലിനിൽ നിന്നുള്ള ഒരു റോക്ക് സംഗീത സംഘമാണ് യു2 (U2). ബോണോ(ഗായകൻ, ഗിറ്റാർ), ദ എഡ്ജ് (ഗിറ്റാർ, കീബോർഡ്, ഗായകൻ), ആഡം ക്ലേയ്ടൺ (ബേസ് ഗിറ്റാർ), ലാറി മുള്ളെൻ ജൂനിയർ (ഡ്രംസ്, പെർകഷൻ) എന്നിവരാണ് ഇതിലെ അംഗങ്ങൾ.
1976ൽ കൗമാര പ്രായക്കാരായിരുന്ന ഇവർ സംഘം രൂപവത്കരിക്കുമ്പോൾ ഇവരുടെ സംഗീതത്തിലെ മികവ് പരിമിതമായിരുന്നു. എന്നാൽ 1980കളുടെ മദ്ധ്യ കാലഘട്ടത്തോടെ ഇവർ ലോകപ്രശസ്തരായി മാറി. ആദ്യകാലങ്ങളിൽ റെക്കോർഡുകളുടെ വില്പനയിലേതിനേക്കാൾ തത്സമയ പരിപാടികളിലായിരുന്നു ഇവർ കൂടുതൽ വിജയം കൈവരിച്ചത്. എന്നാൽ 1987ൽ പുറത്തിറങ്ങിയ ദ ജോഷ്വ ട്രീ എന്ന ആൽബം ഈ സ്ഥിതയിൽ മാറ്റം വരുത്തി. ലോകവ്യാപകമായി ഇതേവരെ യു2വിന്റെ 17 കോടി ആൽബങ്ങൾ വിറ്റഴിഞ്ഞിട്ടുണ്ട്.
സ്റ്റുഡിയോ ആൽബങ്ങൾ
[തിരുത്തുക]- ബോയ് (1980)
- ഒക്ടോബർ (1981)
- വാർ (1983)
- ദ അൺഫോർഗെറ്റബിൾ ഫയർ (1984)
- ദ ജോഷുവാ ട്രീ (1987)
- റാറ്റിൽ ആന്റ് ഹം (1988)
- ആച്തങ് ബേബി (1991)
- സൂറോപ (1993)
- പോപ് (1997)
- ആൾ ദാറ്റ് യൂ കാൺട് ലീവ് ബിഹൈന്റ് (2000)
- ഹൗ ടു ഡിസ്മാന്റിൽ ഏൻ ആറ്റോമിക് ബോംബ് (2004)
- നോ ലൈൻ ഓൺ ദ ഹൊറൈസൺ (2008)