പൂനേരി പഗഡി
മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലുള്ള ആളുകൾ വിശേഷാവസരങ്ങളിലും മറ്റും ധരിക്കുന്ന ഒരു പ്രത്യേക തലപ്പാവാണ് പൂനേരി പഗഡി.[1] മറാഠിയിൽ പൂനേരി പഗഡി എന്നാൽ 'പൂനെയിലെ തലപ്പാവ്' എന്നാണ് അർത്ഥം. പത്തൊൻപതാം നൂറ്റാണ്ടുമുതലാണ് ഈ തലപ്പാവ് ഉപയോഗിച്ചു തുടങ്ങിയതെന്നു വിശ്വസിക്കുന്നു.[2] ഒരുകാലത്ത് ബഹുമാനസൂചകമായി ധരിച്ചിരുന്ന തലപ്പാവിനെ ഇപ്പോൾ പ്രായഭേദമന്യേ ഏവരും ധരിക്കുന്നുണ്ട്.[3] പൂനേരി പഗഡിയുടെ മഹത്ത്വവും തനിമയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2009 സെപ്റ്റംബർ 4-ന് ഇതിനെ ഭൂപ്രദേശസൂചികാപദവിയുള്ള ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.[1][3][4][5][6]
ചരിത്രം
[തിരുത്തുക]പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹ്യപരിഷ്കർത്താവ് മഹാദേവ് ഗോവിന്ദ് റാനാഡേയാണ് ആദ്യമായി പൂനേരി പഗഡി ധരിച്ചതെന്നു വിശ്വസിക്കുന്നു. പിന്നീട് ലോകമാന്യ ബാലഗംഗാധര തിലക്, ജെ.എസ്. കരാൺഡിക്കാർ, ഡി.ഡി. സാത്യേ, നരസിംഹ ചിന്താമൻ ഖേൽക്കർ, ദത്തോ വാമൻ പോട്ദാർ എന്നിവരും പൂനേരി പഗഡി ധരിച്ചിരുന്നു.[2] 1973-ൽ പൂനെയിൽ അരങ്ങേറിയ ഖാസീറാം കോത്വാൽ എന്ന മറാഠി നാടകത്തിലൂടെയാണ് പൂനേരി പഗഡി ജനശ്രദ്ധയാകർഷിച്ചത്.[3]
ഉപയോഗം
[തിരുത്തുക]ഒരുകാലത്ത് ബഹുമാനത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി കരുതിയിരുന്ന പൂനേരി പഗഡിയെ ഇപ്പോൾ വിശേഷാവസരങ്ങളിലും മറ്റും പ്രായഭേദമില്ലാതെ ഏവരും ധരിക്കുന്നുണ്ട്. ഗൊന്തൽ എന്ന കലാരൂപത്തിന്റെ അവതരണത്തിലും നാടകങ്ങളിലും ചലച്ചിത്രങ്ങളിലുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. ചിലർ ഇതിനെ ഒരു വിശിഷ്ട വസ്തുവായി കരുതി സുവനീർ ആയും സൂക്ഷിക്കുന്നു.[3]
ഭൂപ്രദേശ സൂചികാപദവി
[തിരുത്തുക]പൂനെയുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിയ പൂനേരി പഗഡിയുടെ മഹത്ത്വവും തനിമയും നിലനിർത്തുന്നതിനായി ഭൂപ്രദേശ സൂചികാപദവി നൽകണമെന്ന ആവശ്യത്തോടെ ശ്രീ പൂനേരി പഗഡി സംഘ് എന്ന സംഘടന നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. അതോടെ 2009 സെപ്റ്റംബർ 4-ന് പൂനേരി പഗഡിക്കു ഭൂപ്രദേശസൂചികാപദവി ലഭിച്ചു. അതായത് ഇതിനെ ഒരു ബൗദ്ധിക സമ്പത്തായി കണക്കാക്കുന്നു. പൂനെ നഗരത്തിനു പുറത്ത് നിർമ്മിക്കുന്ന തലപ്പാവിനെ പൂനേരി പഗഡി എന്ന പേരിൽ വിൽക്കുന്നതു തടയാൻ ഇതിലൂടെ സാധിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Indian association seeks IPR for 'Puneri Pagadi'". Business Standard. 2009 April 7. Retrieved 2012 June 12.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 2.0 2.1 "Turban legend: Puneri Pagadi may soon get intellectual property tag". Mid-day. 2009 April 6. Retrieved 2012 June 13.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 3.0 3.1 3.2 3.3 Shruti Nambiar (2011 August 2). "The Pagadi Unravelled". The Indian Express. pp. 1–2. Retrieved 2012 June 13.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Puneri Pagadi gets GI tag; latest to join protected goods club". Zee News. 2009 September 21. Retrieved 2012 June 13.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Puneri Pagdi obtains geographical indication status". OneIndia News. 2010 January 3. Archived from the original on 2013-05-14. Retrieved 2012 June 13.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ Chandran Iyer (2009 September 22). "Puneri Pagadi gets pride of place". Mid Day. Retrieved 2012 June 13.
{{cite web}}
: Check date values in:|accessdate=
and|date=
(help)