സ്ഥാനക്കയറ്റം (ചെസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pawn Promotion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചെസ്സിലെ ഒരു പ്രധാന നിയമമാണ് കാലാളിന്റെ സ്ഥാനക്കയറ്റം അഥവാ പോൺ പ്രൊമോഷൻ. ഒരു കാലാളിനെ നീക്കി അവസാന കളത്തിൽ (എട്ടാം റാങ്കിൽ ) എത്തിക്കുന്ന കളിക്കാരന് ആ കാലാളിനു പകരമായി രാജാവ് ഒഴികെ സ്വന്തം നിറത്തിലുള്ള മറ്റേതു കരുവായും സ്ഥാനക്കയറ്റം നൽകാവുന്നതാണ്. അതായത് കളിക്കാരന്റെ ഇഷ്ടപ്രകാരം ഈ കാലാളിനെ മന്ത്രിയോ തേരോ കുതിരയോ ആനയോ ആയി സ്ഥാനക്കയറ്റം നൽകാവുന്നതാണ്. എട്ടാം റാങ്കിലെത്തുന്ന പടയാളിയെ തീർച്ചയായും സ്ഥാനക്കയറ്റം നൽകി മാറ്റിയെടുക്കേണ്ടതാണ്. ഈ നിയമത്തെയാണ് കാലാളിന്റെ സ്ഥാനക്കയറ്റം (പോൺ പ്രൊമോഷൻ) എന്നുപറയുന്നത്.

ഫിഷർ vs. പെട്രോഷ്യൻ , 1959
abcdefgh
8
Chessboard480.svg
g8 white queen
h8 white queen
b6 black king
c6 black pawn
d6 black queen
e5 black pawn
c4 white pawn
d4 black pawn
e4 white pawn
c3 black knight
d3 white pawn
g3 white pawn
a1 black queen
f1 white bishop
g1 white king
8
77
66
55
44
33
22
11
abcdefgh
37.h8=Q എന്ന നീക്കത്തിനുശേഷം കളത്തിൽ 4 മന്ത്രിന്മാരെ കാണാം.

വെട്ടിയെടുത്ത കരുക്കളെ മാത്രമേ പടയാളിക്കു പകരം എടുക്കാൻ കഴിയൂ എന്ന ധാരണ തെറ്റാണ്.[1] എട്ടു കാലാളുകളെയും അവസാന കളത്തിലെത്തിക്കുകയാണെങ്കിൽ പോലും അവയെ എല്ലാം സ്വന്തം നിറത്തിലുള്ള മറ്റേതു കരുക്കളായും മാറ്റാം.

ഭൂരിഭാഗം മത്സരങ്ങളിലും കാലാളിനെ ശക്തിയേറിയ കരുവായ മന്ത്രിയാക്കി മാറ്റുകയാണു ചെയ്യുന്നത്. ഇതിനെ ക്വീനിംഗ് എന്നും പറയുന്നു. കാലാളിനെ മന്ത്രിയൊഴികെ മറ്റേതു കരുവാക്കിയാലും അതിനെ അണ്ടർ പ്രൊമോഷൻ എന്നുപറയുന്നു. ഒരു കളിക്കാരന് ഒമ്പതു മന്ത്രിയോ പത്തു കുതിരകളോ പത്ത് ആനകളോ പത്ത് തേരുകളോ ഉപയോഗിച്ചു കളിക്കുവാനുള്ള സാധ്യത പ്രൊമോഷൻ നൽകുന്നുണ്ട്.[അവലംബം ആവശ്യമാണ്]

സ്ഥാനക്കയറ്റ രീതികൾ[തിരുത്തുക]

കളിയുടെ ആരംഭത്തിൽ കാലാളിനെ വിലകുറഞ്ഞ കരുവായാണ് കണക്കാക്കുന്നത്.എന്നാൽ സ്ഥാനക്കയറ്റ നിയമം വഴി കാലാളിനെ അതിശക്തമായ കരുവാക്കി മാറ്റാം. മന്ത്രിയുള്ളപ്പോൾ തന്നെ മന്ത്രിയായൂം തേരുകൾ ഉള്ളപ്പോൾ തന്നെ തേരായും സ്ഥാനക്കയറ്റം കൊടുക്കാം.ഇതുപോലെ തന്നെ ആനകൾ ഉള്ളപ്പോൾ തന്നെ ആനയായും കുതിരകൾ ഉള്ളപ്പോൾ തന്നെ കുതിരയായും സ്ഥാനക്കയറ്റം നൽകാം. [2]


ഒരു ഉദാഹരണം
abcdefgh
8
Chessboard480.svg
a8 black rook
c8 black bishop
g8 black king
a7 black pawn
b7 white pawn
f7 black pawn
g7 black pawn
h7 black pawn
e4 white pawn
h3 white pawn
d2 black pawn
f2 white pawn
g2 white pawn
c1 white knight
e1 white rook
f1 white bishop
g1 white king
8
77
66
55
44
33
22
11
abcdefgh
d2 വിലുള്ള കറുത്ത കാലാളും b7 ലുള്ള വെളുത്ത കാലാളും അടുത്ത നീക്കത്തിൽ സ്ഥാനക്കയറ്റത്തിനായി നിൽക്കുന്നു.

ഈ ചിത്രത്തിൽ വെളുപ്പിനാണ് നീക്കമെങ്കിൽ b7 ലെ കാലാൾ കൊണ്ട് a8 ലേ തേരിനെയോ c8 ലുള്ള ആനയെയോ വെട്ടിയെടുത്ത് മന്ത്രിയോ മറ്റേതെങ്കിലും കരുവോ ആയി സ്ഥാനക്കയറ്റം നൽകാം.കാലാളിനെ b8 ലേക്കു നീക്കിയും സ്ഥാനക്കയറ്റം നൽകാം.ഇതുപോലെ d2 വിലെ കറുത്ത കാലാളിനും ഈ വിധം സ്ഥാനക്കയറ്റം നൽകാം.

അവലംബം[തിരുത്തുക]

  1. (Schiller 2003:18-19)
  2. ചെസ് പഠന സഹായി, ടി.കെ.ജോസഫ്,റെഡ് റോസ് പബ്ലിഷിംഗ് ഹൗസ്,എഡിഷൻ-ഒന്ന്,2014,അദ്ധ്യായം-1,പേജ് 14
"https://ml.wikipedia.org/w/index.php?title=സ്ഥാനക്കയറ്റം_(ചെസ്സ്)&oldid=2914488" എന്ന താളിൽനിന്ന് ശേഖരിച്ചത്