നൊവികോഫിന്റെ സ്വസ്ഥിര സിദ്ധാന്തം
ദൃശ്യരൂപം
(Novikov self-consistency principle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമയയാത്രയിലെ സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിന് അടിസ്ഥാനമായുള്ള വിരോധാഭാസങ്ങൾക്ക് ഉത്തരം കണ്ടെത്തുവാൻ റഷ്യൻ ശാസ്ത്രജ്ഞനായ ഇഗൊർ ഡിമിട്രിയവെച്ച് നൊവികോഫ് കൊണ്ടുവന്ന സിദ്ധാന്തമാണ് നൊവികോഫിന്റെ സ്വസ്ഥിര സിദ്ധാന്തം. ഇതനുസരിച്ച് ഒരു ചെയ്തിയുടെ ഫലമായ് സമയ വിരോധാഭാസമോ അല്ലെങ്കിൽ ഭൂതകാലത്തിന് മാറ്റമോ സംഭവിക്കുകയാണെങ്കിൽ ആ ചെയ്തിയുടെ സംഭാവ്യത പൂജ്യമായിരിക്കും. ചുരുക്കത്തിൽ സമയ വിരോധാഭാസങ്ങൾ പ്രാവർത്തികമല്ല എന്ന് സിദ്ധാന്തം വെളിപ്പെടുത്തുന്നു.