ലിങ്ക്ഡ്ഇൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(LinkedIn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ലിങ്ക്ഡ്ഇൻ കോർപറേഷൻ
തരംപൊതു ജനങ്ങൾക്
സുസ്ഥാപിതംസാന്റ മോണിക്ക, കാലിഫോർണിയ (2003)
സ്ഥാപകൻReid Hoffman
HeadquartersMountain View, കാലിഫോർണിയ, യു എസ്
Area servedലോകം മൊത്തം
Revenue$243 million (2010)
Net income$15 million (2010)
SloganRelationships Matter
Websitelinkedin.com
Alexa rankDecrease 15 (January 2012)
Type of siteSocial network service
AdvertisingGoogle, AdSense
Registrationവേണം
Available inഅറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, ഡാനിഷ്, റൊമാനിയൻ, റഷ്യൻ, ടർക്കിഷ്, ജാപ്പനീസ്, ചെക്ക്, പോളിഷ്, കൊറിയൻ, ഇന്തോനേഷ്യൻ, മലായ്, തഗാലോഗ്
Launchedമെയ്‌ 5, 2003
Current statusActive

തൊഴിൽ ദാതാക്കളായ വ്യവസായങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് സേവനമാണ് ലിങ്ക്ഡ് ഇൻ. വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ലിങ്ക്ഡ് ഇൻ സേവനങ്ങൾ ലഭ്യമാണ്. 2002 ഡിസംബർ 28 നാണ് ലിങ്ക്ഡ് ഇൻ സ്ഥാപിക്കപ്പെടുന്നത്. 2003 മേയ് 5 മുതലാണ് ലിങ്ക്ഡ് ഇൻ പൊതുമധ്യത്തിലേക്കെത്തുന്നത്. തൊഴിൽ ദാതാക്കൾ തൊഴിലവസരം പ്രസിദ്ധപ്പെടുത്താനും ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതാ രേഖകൾ സമർപ്പിക്കുന്നതിനുമുള്ള അവസരമാണ് ലിങ്ക്ഡ് ഇൻ ഒരുക്കുന്നത്. 

2015ൽ കമ്പനിയ്ക്കുണ്ടായ വരുമാനത്തിന്റെ ഏറിയ പങ്കും ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ തൊഴിൽ ദാതാക്കൾക്കും സെയിൽസ് പ്രൊഫഷണലുകൾക്കും വിൽപ്പന നടത്തിയതിലൂടെയാണ് ലഭിച്ചത്. 2017 ലെ കണക്കനുസരിച്ച് ലിങ്ക്ഡ് ഇൻ-ന് 50കോടി അംഗങ്ങളാണുള്ളത്. ഇതിൽ 10.6 കോടി പേർ സജീവമാണ്. ഉദ്യോഗാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും ലിങ്ക്ഡ് ഇൻ-ൽ അക്കൗണ്ട് ഉണ്ടാക്കാം. അവർക്ക് പരസ്പരം ബന്ധം (connections)സ്ഥാപിക്കാം. അംഗങ്ങൾക്ക് നിലവിൽ അംഗങ്ങളായവരേയോ അല്ലാത്തവരേയോ നിങ്ങൾക്ക് ലിങ്ക്ഡ് ഇനിലേക്ക് ക്ഷണിക്കാം. 

അലക്‌സ ഇന്റർനെറ്റ് റാങ്കിങിൽ 20-ാം സ്ഥാനത്താണ് ഈ വെബ്‌സൈറ്റ്. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ വെബ്‌സൈറ്റ് 2013-ൽ അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, ഡാനിഷ്, റൊമാനിയൻ, റഷ്യൻ, ടർക്കിഷ്, ജാപ്പനീസ്, ചെക്ക്, പോളിഷ്, കൊറിയൻ, ഇന്തോനേഷ്യൻ, മലായ്, തഗാലോഗ് എന്നിങ്ങനെ 24 ഭാഷകളിൽ ലഭ്യമാണ്. 2016 ഡിസംബറിലാണ് ലിങ്ക്ഡ് ഇൻ കമ്പനിയെ 2620 കോടി ഡോളറിന് സ്വന്തമാക്കിയത്.

"https://ml.wikipedia.org/w/index.php?title=ലിങ്ക്ഡ്ഇൻ&oldid=2997701" എന്ന താളിൽനിന്ന് ശേഖരിച്ചത്