Jump to content

ടാഗലോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tagalog language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tagalog
Native to Philippines
and a small number of the populations of
 Australia
 Bahrain
 Brunei
 Canada
 Guam
 Hong Kong
 Japan
 Kuwait
 Malaysia
 Northern Mariana Islands
 Palau
 Qatar
 Saudi Arabia
 Switzerland
 United Arab Emirates
 United Kingdom
 United States
RegionCentral and South Luzon
Native speakers
First language (in the Philippines): 22 million[1]


Overall (worldwide): ≈ 90 million total speakers
Latin (Tagalog or Filipino variant);
Historically written in Baybayin
Official status
Official language in
 Philippines (in the form of Filipino)
Recognized minority language
 Canada
 Hong Kong
 Malaysia
 United Kingdom
 United States
Regulated byCommission on the Filipino Language
Language codes
ISO 639-1tl
ISO 639-2tgl
ISO 639-3tgl

The locations where Tagalog is spoken. Red represents countries where it is an official language (as Filipino), maroon represents where it is recognized as a minority language, pink represents other places where it is spoken significantly.
ഫിലിപ്പീൻസിൽ ടാഗലോഗ് മുഖ്യഭാഷയായുള്ള പ്രദേശങ്ങൾ

പ്രധാനമായും ഫിലിപ്പീൻസിൽ സംസാരിക്കപ്പെടുന്ന ഒരു ഭാഷയാണ് ടാഗലോഗ് . ഏകദേശം 22 ദശലക്ഷം ആളുകൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്.[2]. ഫിലിപ്പീൻസിലെ ജനങ്ങളിൽ 30 ശതമാനത്തിന് ഇതു മാതൃഭാഷയും ബഹുഭൂരിപക്ഷവും ഈ ഭാഷ മനസ്സിലാകുന്നവരുമാണ്. [3] [4] ഫിലിപ്പീൻസിലെ നാലാം പ്രവിശ്യയിലേയും തലസ്ഥാനമായ മനിലാ നഗരപ്രദേശത്തേയും ഒന്നാം ഭാഷയായ ടാഗലോഗ് അതിന്റെ ഫിലിപ്പിനോ എന്നറിയപ്പെടുന്ന മാനകരൂപത്തിൽ ഫിലിപ്പീൻസിന്റെ ദേശീയഭാഷയും ഔദ്യോഗികഭാഷകളിൽ ഒന്നുമാണ്.

മലയ, ജാവൻ, ഹവായിയൻ ഭാഷകൾ സംസാരിക്കുന്നവർക്ക് ടാഗലോഗ് എളുപ്പത്തിൽ ഗ്രഹിക്കാനാവുകയില്ലെങ്കിലും ആസ്ട്രോനേഷ്യൻ ഭാഷാഗോത്രത്തിലെ ഈ സഹോദരഭാഷകളുമായി അതിന് ഏറെ സാമാനതകളുണ്ട്.

ചരിത്രം

[തിരുത്തുക]

താമസക്കാരൻ എന്നർത്ഥമുള്ള 'ടാഗ', നദി എന്നർത്ഥമുള്ള 'ഇലോഗ്' എന്നീ വാക്കുകൾ ചേർന്നാണ് ടാഗലോഗ് എന്ന പേരുണ്ടായത്. അതിനാൽ ഈ പേരിന് നദീവാസി എന്നാണർത്ഥം. ടാഗലോഗിന്റെ ചരിത്രത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളൂ. മദ്ധ്യഫിലിപ്പീൻസിലെ ഇതരഭാഷാ ജനവിഭാഗങ്ങളെപ്പോലെ ടാഗലോഗുകളും, ഫിലിപ്പീൻസിന്റെ തെക്കേയറ്റത്തെ ദ്വീപായ മിന്ദനാവോയുടെ വടക്കുകിഴക്കൻ ഭാഗത്തോ, മദ്ധ്യഫിലിപ്പീൻസിലെ കിഴക്കൻ വിസായ ദ്വീപുകളിലോ ഉത്ഭവിച്ചിരിക്കാമെന്ന് ഭാഷാശാസ്ത്രജ്ഞന്മാരായ ഡേവിഡ് സോർക്ക്, റോബെർറ്റ് ബ്ലസ്റ്റ് എന്നിവർ കരുതുന്നു.[5][6]

ടാഗലോഗ് ഭാഷ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ലിഖിതരേഖ പൊതുവർഷം 900-ആണ്ടിലെ ലഗൂണാ ചെപ്പേട് ആണ്. ഇന്തോനേഷ്യയിലെ പഴയ കാവിലിപിയിൽ എഴുതപ്പെട്ട ചെപ്പേട്, ഫിലിപ്പീൻ ചരിത്രത്തിലെ ഒരു നിർണ്ണായകരേഖയാണ്. അതിൽ സംസ്കൃത, മലയൻ, ജാവൻ ഭാഷാപദങ്ങൾക്കൊപ്പം ടാഗലോഗ് ശകലങ്ങളും പ്രത്യക്ഷപ്പെടുന്നു.

ടാഗലോഗ് എഴുതാൻ ഉപയോഗിച്ചിരുന്ന ബേബായിൻ ലിപി

ടാഗലോഗ് ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ പുസ്തകം, 1593-ൽ പ്രസിദ്ധീകരിച്ച ക്രിസ്തീയവേദപാഠ സംഹിതയായ "ഡോക്ട്രിനാ ക്രിസ്റ്റിയാന" ആണ്. സ്പാനിഷ് ഭാഷയിൽ എഴുതപ്പെട്ട ആ കൃതിയുടെ ലത്തീൻ, ബേബായിൻ ലിപികളിലുള്ള രണ്ടു ഭാഷ്യങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. സ്പാനിഷ് കോളണിവാഴ്ചയുടെ തുടക്കം വരെ ടാഗലോഗ് എഴുതാൻ ഉപയോഗിച്ചിരുന്ന 'ബയ്ബായിൻ' ലിപിയുടെ സ്ഥാനം കാലക്രമേണ റോമൻ ലിപി കൈയ്യടക്കി. പത്തൊൻപതാം നൂറ്റാണ്ടു വരെ, ടാഗലോഗ് എഴുതാൻ ബേബായിൻ ഉപയോഗിച്ചിരുന്നെങ്കിലും ഇന്ന് ആ ഭാഷയുടെ എഴുത്ത് മിക്കവാറും റോമൻ ലിപിയിൽ മാത്രമാണ്.

അവലംബം

[തിരുത്തുക]
  1. Philippine Census, 2000. Table 11. Household Population by Ethnicity, Sex and Region: 2000
  2. Philippine Census, 2000. Table 11. Household Population by Ethnicity, Sex and Region: 2000
  3. Andrew Gonzalez, FSC. "Language planning in multilingual countries: The case of the Philippines" (PDF). Retrieved 2007-07-15.
  4. 1987 Philippine Constitution, Article XIV, Sections 6-9, Chanrobles Law Library, retrieved 2007-12-20 {{citation}}: Check date values in: |accessdate= (help)
  5. Zorc, David. 1977. The Bisayan Dialects of the Philippines: Subgrouping and Reconstruction. Pacific Linguistics C.44. Canberra: The Australian National University
  6. Blust, Robert. 1991. The Greater Central Philippines hypothesis. Oceanic Linguistics 30:73–129


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ടാഗലോഗ് പതിപ്പ്
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Tagalog എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ടാഗലോഗ്&oldid=3999697" എന്ന താളിൽനിന്ന് ശേഖരിച്ചത്