ലിംപോപോ
ലിംപോപോ | ||
|---|---|---|
| ||
| Motto(s): ശാന്തി, ഐക്യം പിന്നെ സമൃദ്ധി | ||
ദക്ഷിണാഫ്രിക്കയിലെ ലിംപോപോയുടെ സ്ഥാനം | ||
| രാജ്യം | ദക്ഷിണാഫ്രിക്ക | |
| സ്ഥാപിതം | 27 ഏപ്രിൽ 1994 | |
| തലസ്ഥാനം | പൊളോക്വാനെ | |
| ജില്ലകൾ | ||
| സർക്കാർ | ||
| • തരം | പാർലമെന്ററി വ്യവസ്ഥ | |
| • പ്രെമിയെർ | സ്റ്റാൻലി മത്തബാത്ത (എ.എൻ.സി) | |
| വിസ്തീർണ്ണം [1]:9 | ||
• ആകെ | 1,25,754 ച.കി.മീ. (48,554 ച മൈ) | |
| • റാങ്ക് | 5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ | |
| ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 2,126 മീ (6,975 അടി) | |
| ജനസംഖ്യ | ||
• ആകെ | 54,04,868 | |
• ഏകദേശം (2015) | 57,26,800 | |
| • റാങ്ക് | 5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ | |
| • ജനസാന്ദ്രത | 43/ച.കി.മീ. (110/ച മൈ) | |
| •സാന്ദ്രതാ റാങ്ക് | 5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ | |
| Population groups [1]:21 | ||
| • കറുത്ത ആഫ്രിക്കൻ | 96.7% | |
| • വെള്ളക്കാർ | 2.6% | |
| • ഇന്ത്യൻ അല്ലെങ്കിൽ ഏഷ്യൻ | 0.3% | |
| • Coloured | 0.3% | |
| ഭാഷകൾ [1]:25 | ||
| • വടക്കൻ സോത്തോ | 52.9% | |
| • ത്സോൻഗ | 17.0% | |
| • വേന്ദ | 16.7% | |
| • ആഫ്രികാൻസ് | 2.3% | |
| സമയമേഖല | UTC+2 (എസ്.എ.എസ്.റ്റി) | |
| ISO 3166 കോഡ് | ZA-LP | |
| വെബ്സൈറ്റ് | www.limpopo.gov.za | |
ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ് ലിംപോപോ. ലിംപോപോ നദിയിൽ നിന്നുമാണ് പ്രവിശ്യക്ക് ആ പേര് ലഭിച്ചിരിക്കുന്നത്. പൊളോക്വാനെയാണ് ലിംപോപോയുടെ തലസ്ഥാനം. പീറ്റെർസ്ബർഗ് എന്നാണ് ഈ നഗരം മുമ്പ് അറിയപ്പെട്ടിരുന്നത്.
പഴയ ട്രാൻസ്‍വാൾ പ്രവിശ്യയുടെ വടക്കു ഭാഗത്തുള്ള പ്രദേശങ്ങൾ ഭാഗംവെച്ച് 1994ലാണ് ലിംപോപോ പ്രവിശ്യ രൂപീകരിച്ചത്. വടക്കൻ ട്രാൻസ്‍വാൾ എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. തൊട്ടടുത്തവർഷം വടക്കൻ പ്രവിശ്യ എന്ന് പേര് മാറ്റി. 2003 വരെ ഈ പേരിലാണ് ലിംപോപോ അറിയപ്പെട്ടിരുന്നത്. ദക്ഷിണാഫ്രിക്കൻ പ്രവിശ്യകളിൽ വെച്ച് താരതമ്യേന ഏറ്റവും കൂടുതൽ ദരിദ്രമായ പ്രവിശ്യയാണ് ലിംപോപോ, ജനസംഖ്യയുടെ 78.9% ആളുകളും ദാരിദ്രരേഖയ്ക്ക് താഴെയാണ് എന്നാണ് കണക്ക്.[3] 2011 കണക്കു പ്രകാരം, ലിംപോപോയിലെ 74.4% ആളുകൾ ആദിവാസി മേഖലയിൽ താമസിക്കുന്നവരാണ്, എന്നാൽ ആദിവാസിമേഖലയിൽ താമസിക്കുന്നവരുടെ ദേശീയ ശരാശരി വെറും 27.1% മാത്രമാണ്.[4] വടക്കൻ സോത്തോയാണ് ലിംപോപോയിലെ പ്രധാന ഭാഷ.
അവലംബം
[തിരുത്തുക]- 1 2 3 4 Census 2011: Census in brief. Pretoria: Statistics South Africa. 2012. ISBN 9780621413885. Archived from the original (PDF) on 2018-12-25. Retrieved 2017-07-18.
- ↑ Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2015. p. 3. Retrieved 11 August 2015.
- ↑ "Living condition". Statistics South Africa. Retrieved 24 August 2013.
- ↑ "Community profiles > Census 2011 > Dwellings > Geo type". Statistics South Africa SuperWEB. Archived from the original on 1 December 2008. Retrieved 24 August 2013.