കിഴക്കൻ കേപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈസ്റ്റേൺ കേപ്
Oos-Kaap (Afrikaans)
Mpuma Koloni (ഭാഷ: Xhosa)
Province of South Africa
ഔദ്യോഗിക ചിഹ്നം ഈസ്റ്റേൺ കേപ്
Coat of arms
Motto: Development through Unity
Map showing the location of the Eastern Cape in the southern part of South Africa
ഈസ്റ്റേൺ കേപ്പിന്റെ ദക്ഷിണാഫ്രിക്കയിലെ സ്ഥാനം
Country ദക്ഷിണാഫ്രിക്ക
Established 27 ഏപ്രിൽ 1994
Capital ഭിഷൊ
Largest city Port Elizabeth
ജില്ലകൾ
Government
 • പ്രിമിയർ ഫുമുലൊ മസുഅല്ലെ (എ.എൻ.സി)
Area[1]:9
 • Total 1,68,966 കി.മീ.2(65 ച മൈ)
Area rank 2nd in South Africa
Highest elevation 3,019 മീ(9 അടി)
Lowest elevation 0 മീ(0 അടി)
Population (2011)[1]:18[2]
 • Total 65,62,053
 • Estimate (2015) 69,16,200
 • Rank 3rd in South Africa
 • Density 39/കി.മീ.2(100/ച മൈ)
 • Density rank 6th in South Africa
Population groups[1]:21
 • ബ്ലാക് ആഫ്രിക്കൻ 86.3%
 • Coloured 8.3%
 • White 4.7%
 • Indian or Asian 0.4%
Languages[1]:25
 • Xhosa 78.8%
 • Afrikaans 10.6%
 • English 5.6%
 • Sotho 2.5%
Time zone SAST (UTC+2)
ISO 3166 code ZA-EC
വെബ്‌സൈറ്റ് www.ecprov.gov.za

ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് കിഴക്കൻ കേപ് അഥവാ ഈസ്റ്റേൺ കേപ് (ഇംഗ്ലീഷ്: Eastern Cape). ഭിഷോയാണ് കിഴക്കൻ കേപ്പിന്റെ തൽസ്ഥാനം, എങ്കിലും പോർട്ട് എലിസബത്ത്, ഈസ്റ്റ് ലണ്ടൻ എന്നിവയാണ് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരങ്ങൾ. 1994ലാണ് കിഴക്കൻ കേപ് രൂപികൃതമായത്. കോസ ജനത വസിച്ചിരുന്ന നാട്ടുരാജ്യങ്ങളായ ട്രാൻസ്കി, സിസ്കി എന്നിവയും, അതോടൊപ്പം കേപ് പ്രവിശ്യയുടെ കിഴക്കൻ ഭാഗവും കൂട്ടിച്ചേർത്താണ് കിഴക്കൻ കേപ് രൂപീകരിച്ചത്. മഹാരഥന്മാരായ നിരവധി ദക്ഷിണാഫ്രിക്കൻ നേതാക്കളുടെ ജന്മസ്ഥലമാണ് കിഴക്കൻ കേപ്. നെൽസൺ മണ്ടേല, ഒലിവർ ടാംബോ, വാൾട്ടർ സിസുലു, ഗൊവാൻ മ്ബെകി, റെയ്മണ്ട് മ്ഹ്ലബ, റോബെർട് മങാലിസൊ സൊബൂക്വെ, ക്രിസ് ഹാനി, താബൊ മ്ബെകി, സ്റ്റീവ് ബികൊ, ബാൻതു ഹൊലൊമിസ, ചാൾസ് കോഗ്ലാൻ തുടങ്ങിയവർ അവരിൽ ചിലരാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഈസ്റ്റേൺ കേപ്പിന്റെ കിഴക്കും, തെക്കുമായി ഇന്ത്യൻ മഹാസമ്മുദ്രവും, പടിഞ്ഞാറും വടക്കുമായി മറ്റു പ്രവിശ്യകളും ലെസോത്തൊ എന്ന രാജ്യവും അതിരിടുന്നു. പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗത്ത് കൂടുതലായും കരൂ എന്നറിയപ്പെടുന്ന അർദ്ധ-മരു പ്രദേശമാണ്. എങ്കിലും തെക്കേയറ്റത്ത് ഇതിനു വിപരീതമായി ത്സിത്സിക്കാമ മേഖലയിൽ മഴക്കടുകൾ കണ്ടുവരുന്നു. പ്രവിശ്യയുടെ ഭൂരിഭാഗവും മലമ്പ്രദേശത്തിൽ പെടുന്നവയാണ്. സ്നീയുബെർഗ് (English: Snow Mountains), സ്റ്റോംബെർഗ്, വിന്റെർബെർഗ് and ഡ്രാക്കൻസ്ബെർഗ് (English: Dragon Mountains) എന്നിവ ഇവിടത്തെ പ്രധാന മലനിരകളാണ്. 3001മീറ്റർ ഉയരത്തിലുള്ള ബെൻ മൿദുയി ആണ് പ്രവിശ്യയിലെ ഏറ്റവും ഉയർന്ന ബിന്ദു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Census 2011: Census in brief. Pretoria: Statistics South Africa. 2012. ഐ.എസ്.ബി.എൻ. 9780621413885. 
  2. Mid-year population estimates, 2015 (Report). Statistics South Africa. 31 July 2015. p. 3. http://www.statssa.gov.za/publications/P0302/P03022015.pdf. ശേഖരിച്ചത് 11 August 2015.
"https://ml.wikipedia.org/w/index.php?title=കിഴക്കൻ_കേപ്&oldid=2585899" എന്ന താളിൽനിന്നു ശേഖരിച്ചത്