Jump to content

ലിംപോപോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിംപോപോ
ഔദ്യോഗിക ചിഹ്നം ലിംപോപോ
Coat of arms
Motto(s): 
ശാന്തി, ഐക്യം പിന്നെ സമൃദ്ധി
Map showing the location of Limpopo in the northern part of South Africa
ദക്ഷിണാഫ്രിക്കയിലെ ലിംപോപോയുടെ സ്ഥാനം
രാജ്യംദക്ഷിണാഫ്രിക്ക
സ്ഥാപിതം27 ഏപ്രിൽ 1994
തലസ്ഥാനംപൊളോക്വാനെ
ജില്ലകൾ
ഭരണസമ്പ്രദായം
 • പ്രെമിയെർസ്റ്റാൻലി മത്തബാത്ത (എ.എൻ.സി)
വിസ്തീർണ്ണം
[1]:9
 • ആകെ1,25,754 ച.കി.മീ.(48,554 ച മൈ)
•റാങ്ക്5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
ഉയരത്തിലുള്ള സ്ഥലം
2,126 മീ(6,975 അടി)
ജനസംഖ്യ
 (2011)[1]:18[2]
 • ആകെ54,04,868
 • കണക്ക് 
(2015)
57,26,800
 • റാങ്ക്5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
 • ജനസാന്ദ്രത43/ച.കി.മീ.(110/ച മൈ)
 • സാന്ദ്രതാ റാങ്ക്5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
Population groups
[1]:21
 • കറുത്ത ആഫ്രിക്കൻ96.7%
 • വെള്ളക്കാർ2.6%
 • ഇന്ത്യൻ അല്ലെങ്കിൽ ഏഷ്യൻ0.3%
 • Coloured0.3%
ഭാഷകൾ
[1]:25
 • വടക്കൻ സോത്തോ52.9%
 • ത്സോൻഗ17.0%
 • വേന്ദ16.7%
 • ആഫ്രികാൻസ്2.3%
സമയമേഖലUTC+2 (എസ്.എ.എസ്.റ്റി)
ISO കോഡ്ZA-LP
വെബ്സൈറ്റ്www.limpopo.gov.za

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ് ലിംപോപോ. ലിംപോപോ നദിയിൽ നിന്നുമാണ് പ്രവിശ്യക്ക് ആ പേര് ലഭിച്ചിരിക്കുന്നത്. പൊളോക്വാനെയാണ് ലിംപോപോയുടെ തലസ്ഥാനം. പീറ്റെർസ്ബർഗ് എന്നാണ് ഈ നഗരം മുമ്പ് അറിയപ്പെട്ടിരുന്നത്.

പഴയ ട്രാൻസ്‍വാൾ  പ്രവിശ്യയുടെ വടക്കു ഭാഗത്തുള്ള പ്രദേശങ്ങൾ ഭാഗംവെച്ച് 1994ലാണ് ലിംപോപോ പ്രവിശ്യ രൂപീകരിച്ചത്. വടക്കൻ ട്രാൻസ്‍വാൾ എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. തൊട്ടടുത്തവർഷം വടക്കൻ പ്രവിശ്യ എന്ന് പേര് മാറ്റി. 2003 വരെ ഈ പേരിലാണ് ലിംപോപോ അറിയപ്പെട്ടിരുന്നത്. ദക്ഷിണാഫ്രിക്കൻ പ്രവിശ്യകളിൽ വെച്ച് താരതമ്യേന ഏറ്റവും കൂടുതൽ ദരിദ്രമായ പ്രവിശ്യയാണ് ലിംപോപോ, ജനസംഖ്യയുടെ 78.9% ആളുകളും ദാരിദ്രരേഖയ്ക്ക് താഴെയാണ് എന്നാണ് കണക്ക്.[3] 2011 കണക്കു പ്രകാരം, ലിംപോപോയിലെ 74.4% ആളുകൾ ആദിവാസി മേഖലയിൽ താമസിക്കുന്നവരാണ്, എന്നാൽ ആദിവാസിമേഖലയിൽ താമസിക്കുന്നവരുടെ ദേശീയ ശരാശരി വെറും 27.1% മാത്രമാണ്.[4] വടക്കൻ സോത്തോയാണ് ലിംപോപോയിലെ പ്രധാന ഭാഷ.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Census 2011: Census in brief. Pretoria: Statistics South Africa. 2012. ISBN 9780621413885. Archived from the original (PDF) on 2018-12-25. Retrieved 2017-07-18.
  2. Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2015. p. 3. Retrieved 11 August 2015.
  3. "Living condition". Statistics South Africa. Retrieved 24 August 2013.
  4. "Community profiles > Census 2011 > Dwellings > Geo type". Statistics South Africa SuperWEB. Archived from the original on 1 December 2008. Retrieved 24 August 2013.
"https://ml.wikipedia.org/w/index.php?title=ലിംപോപോ&oldid=3790049" എന്ന താളിൽനിന്ന് ശേഖരിച്ചത്