കുഴൂർ വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kuzhoor Vilson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കുഴൂർ വിൽസൺ
Kuzhoor wilson.jpg
ജനനം (1975-09-10) 10 സെപ്റ്റംബർ 1975 (വയസ്സ് 42)
കുഴൂർ, തൃശ്ശൂർ, കേരളം
ദേശീയത  ഇന്ത്യ
തൊഴിൽ കവി, വാർത്താ അവതാരകൻ
പ്രധാന കൃതികൾ കുഴൂർ വിൽസന്റെ കവിതകൾ, ഉറക്കം ഒരു കന്യാസ്ത്രീ

മലയാളത്തിലെ യുവകവിയും മാധ്യമ പ്രവർത്തകനും ബ്ലോഗ്ഗറും ആണ് കുഴൂർ വിൽ‌സൺ. ആനുകാലികങ്ങളിലും ഓൺ‌ലൈൻ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. അദ്ദേഹത്തിന്റെ ഏഴ് കവിതാസമാഹാരങ്ങളും കുറിപ്പുകളുടെ ഒരു സമാഹാരവും ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്[1].

ജീവിതരേഖ[തിരുത്തുക]

മുല്ലക്കാട്ട്‌ പറമ്പില് ‍ഔസേപ്പിന്റെയും അന്നകുട്ടിയുടെയും മകനായി 1975 സെപ്റ്റംബർ 10 നു തൃശ്ശൂർ ജില്ലയിലെ കുഴൂരില് ‍ ജനിച്ചു. ശ്രീക്യഷ്ണവിലാസം എൽ.പി.സ്ക്കൂൾ എരവത്തൂർ, ഐരാണിക്കുളം സർക്കാർ സ്ക്കൂൾ, പനമ്പിള്ളി സ്മാരക സർക്കാർ കോളേജ്‌, സെന്റ്‌.തെരസാസ്‌ കോളേജ്‌ കോട്ടയ്ക്കൽ, എസ്‌.സി.എംസ്‌ കൊച്ചിൻ എന്നിവിടങ്ങളിലായിരുന്നു പഠനം.

ചന്ദ്രിക ദിനപത്രത്തിൽ മാധ്യമപ്രവർത്തനം ആരംഭിച്ചു. ഏഷ്യാനെറ്റ് റേഡിയോയിൽ വാർത്താ അവതാരകനാായും യു.എ.ഇ. ആസ്ഥാനമായ ഗോൾഡ് എഫ്.എമിൽ വാർത്താവിഭാഗം മേധാവിയായും റിപ്പോർട്ടർ ചാനലിൽ വാർത്താ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്[2]. ഡി-നെറ്റ്‌, കലാദർപ്പണം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ദുബായ് പ്രസ് ക്ലബ് അംഗവും ദുബൈ മീഡിയ ഫോറം എക്സിക്യൂട്ടീവ് അംഗവുമാണ്. അദ്ധ്യാപികയായ മേരി മാത്യുവാണു ഭാര്യ. മകൾ ആഗ്നസ് അന്ന.

സാഹിത്യം[തിരുത്തുക]

1990 മുതൽ കവിതകളെഴുതിത്തുടങ്ങിയ വിൽസന്റെ ആദ്യ കവിതാ സമാഹാരമായ "ഉറക്കം ഒരു കന്യാസ്ത്രീ" ഇരുപത്തിനാലാം വയസ്സിൽ ഖനി ബുക്സ് പ്രസിദ്ധീകരിച്ചു[അവലംബം ആവശ്യമാണ്]. 2012-ൽ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച "കുഴൂർ വിൽസന്റെ കവിതകൾ" പരക്കെ അംഗീകാരം നേടുകയുണ്ടായി[അവലംബം ആവശ്യമാണ്]. ചിത്രകാരൻ സി.സുധാകരനുമായി ചേർന്നു സ്ക്കൂളിനെക്കുറിച്ചുള്ള ചെറുകാവ്യം - "ഇ" (പാപ്പിയോൺ), "വിവർത്തനത്തിനു ഒരു വിഫലശ്രമം" (പ്രണത), "ആദ്യം മരിച്ചാൽ നിന്നെ ആരു നോക്കുമെന്നല്ലായിരുന്നു സങ്കടം ആരെല്ലാം നോക്കുമെന്നായിരുന്നു" (പാപ്പിറസ് ബുക്സ്), എന്നിവയാണു മറ്റ് ശ്രദ്ധേയമായ ക്യതികൾ[അവലംബം ആവശ്യമാണ്]. ഇന്ത്യാ റ്റുഡേ "കുഴൂർ വിൽസന്റെ കവിതകൾ" 2012 ലെ ഏറ്റവും മികച്ച പത്ത് പുസ്തകങ്ങളിലൊന്നായി തെരെഞ്ഞെടുത്തു[3].

പ്രമുഖ അറബി കവി ഡോ ഷിഹാബ് അൽ ഗാനിം കുഴൂർ വിത്സന്റെ കവിതകൾ അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്[4]. ഇദ്ദേഹത്തിന്റെ നിരവധി കവിതകൾ ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്[5]. മലയാളത്തിൽ ആദ്യമായി കവിതകൾക്ക് മാത്രമായി ഒരു ബ്ലോഗ് തുടങ്ങിയതും കുഴൂർ വിൽസൺ ആണ്[6] [7].[8] 2017-ലെ ദുബായ് പോയറ്റിക് ഹാർട്ടിൽ പങ്കെടുത്ത ഏക മലയാള കവിയാണ്[9][10].

കൃതികൾ[തിരുത്തുക]

 • Thintharoo ( തിന്താരു ) - ഇംഗ്ലീഷ് കവിതാ സമാഹാരം [11]
 • ഉറക്കം ഒരു കന്യാസ്ത്രീ - ഖനി ബുക്സ്
 • - പാപ്പിയോൺ[12][13]
 • വിവർത്തനത്തിനു ഒരു വിഫലശ്രമം - പ്രണത
 • ആദ്യം മരിച്ചാൽ നിന്നെ ആരു നോക്കുമെന്നല്ലായിരുന്നു സങ്കടം ആരെല്ലാം നോക്കുമെന്നായിരുന്നു - പാപ്പിറസ്
 • കുഴൂർ വിത്സന്റെ കവിതകൾ - ഡി.സി. ബുക്സ് [14][13]
 • വയലറ്റിനുള്ള കത്തുകൾ - സൈകതം ബുക്സ് [15]
 • ഹാ, വെള്ളം ചേർക്കാത്ത മഴ, മഴക്കവിതകൾ, വേഡ് ബുക്ക്സ് [16]

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2016-ലെ യൂത്ത് ഐക്കൺ പുരസ്കാരം ലഭിച്ചു[21].

കാതിക്കുടം പ്രക്ഷോഭം[തിരുത്തുക]

ജൂലൈ 22, 2013 തൃശ്ശൂർ കാടുകുറ്റി പഞ്ചായത്തിൽ കാതിക്കുടത്ത് നിറ്റാജലാറ്റിൻ ഫാക്ടറിക്കെതിരായി ജനങ്ങൾ നടത്തുന്ന സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ കുഴൂർ വിത്സണ് പരിക്ക് പറ്റിയിരുന്നു. [22]

അവലംബം[തിരുത്തുക]

 1. "കുഴൂർ വിത്സൺ". Chintha.Com. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 നവംബർ 9-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 9. 
 2. "കുഴൂർ വിത്സൻ ടിവി അവതാരക വേഷത്തിൽ;വിറ്റ്നസ് റിപ്പോർട്ടർ ടീവിയിൽ". മറുനാടൻ മലയാളി. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 നവംബർ 9-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 9. 
 3. "ഇന്ത്യടുഡേ സർവ്വെയിൽ മികച്ച 10 പുസ്തകങ്ങളിൽ അഞ്ചും മാതൃഭൂമിയുടേത്‌". മാതൃഭൂമി ബുക്സ്.com. 09. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 നവംബർ 10-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 10.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 4. ARIF ZAIN. "Dr Shihab Ghanem: A bridge between India and UAE" (ഭാഷ: English). DUBAI. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 നവംബർ 10-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 10. 
 5. Anitha Varma. "Poem: Haven’t put it down". http://literaryyard.com. ശേഖരിച്ചത് 2013 നവംബർ 10. 
 6. "കവിത കവിയുന്നവൻ വിത്സൻ". ദീപിക. കോം. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 നവംബർ 10-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 10. 
 7. ­വി­ഷ്ണു­പ്ര­സാ­ദ്. "സ്നേഹമെന്ന വരിയിൽ ഓല കുടുങ്ങിയ കാസറ്റ് പ്ളെയർ അഥവാ കവിതയുടെ പച്ചമരച്ചുവട്". മലയാളം പോർട്ടൽ. ശേഖരിച്ചത് 2013 നവംബർ 9. 
 8. "പിറന്നാൾ സമ്മാനമായി കവിതയിലെ വെബ്ലിഷിങ്ങുമായി കുഴൂർ വിത്സൺ; ഫേസ് ബുക്കിൽ പ്രകാശനം", മറുനാടൻ മലയാളി
 9. "വിൽസൺ വീണ്ടും ദുബായിലേക്ക്; ജോലിക്കല്ല കാവ്യോത്സവത്തിന്". മാതൃഭൂമി. 20 ജനുവരി 2017. ശേഖരിച്ചത് 19 ഒക്ടോബർ 2017. 
 10. "Poetic Heart event promotes tolerance in 11 languages". ഖലീജ് ടൈംസ്. 5 ഫെബ്രുവരി 2017. ശേഖരിച്ചത് 19 ഒക്ടോബർ 2017. 
 11. http://www.indiavisiontv.com/2015/02/25/382636.html#.VO3GWee0OaA.facebook
 12. Anand Haridas. "Remembering school days". The Hindu. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 നവംബർ 9-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 9. 
 13. 13.0 13.1 "Kuzhoor Wilson's Books - indulekha.com". indulekha.com. ശേഖരിച്ചത് 2013 നവംബർ 9. 
 14. കുഴൂർ വിത്സന്റെ കവിതകൾ - ഡി.സി. ബുക്സ്
 15. വയലറ്റിനുള്ള കത്തുകൾ - സൈകതം ബുക്സ്
 16. "മഴയിൽ നനഞ്ഞ കുട". മാധ്യമം. 9 ഓഗസ്റ്റ് 2017. ശേഖരിച്ചത് 19 ഒക്ടോബർ 2017. 
 17. "the e-poets network Newswire: October 2004". e-poets.net. ശേഖരിച്ചത് 2013 നവംബർ 10. 
 18. "കുഴൂർ വിത്സണ് അവാർഡ്". weblokam.com. 1. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 നവംബർ 10-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 10.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 19. "സഹൃദയ പടിയത്ത് അവാർഡ് സമർപ്പണം". ഇ പത്രം. 2008 ജൂലൈ 7. ശേഖരിച്ചത് 2013 നവംബർ 10. 
 20. Lauella Amy (Nov 21, 2008). "Flourishing on its ethnic flavour, Malayalam podcasting is fast catching on, appealing to the vast Malayali diaspora spr". New Indian Express (ഭാഷ: English) (Kochi). യഥാർത്ഥ സൈറ്റിൽ നിന്ന് 2013-11-9-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 9.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |archivedate= (സഹായം)
 21. "യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു Read more at: http://www.asianetnews.tv/mobile/Youth/Special/yuvajana-commission-youth-icon-44018". ഏഷ്യാനെറ്റ് ന്യൂസ്. 7 ഫെബ്രുവരി 2016. ശേഖരിച്ചത് 7 ഫെബ്രുവരി 2016. 
 22. "കാതിക്കുടം സമരക്കാർക്കു നേരേ ലാത്തിച്ചാർജ്; കവി വിൽസൺ കുഴൂരടക്കം നിരവധി പേർക്കു പരുക്ക്; നാളെ തൃശൂർ ജില്ലയിൽ ഹർത്താൽ". മറുനാടൻ മലയാളി പോർട്ടൽ. 2013-07-21. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 -11- 09-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 9.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |archivedate= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഴൂർ_വിൽസൺ&oldid=2829202" എന്ന താളിൽനിന്നു ശേഖരിച്ചത്