സംവാദം:കുഴൂർ വിൽസൺ
ഈ താൾ 2013 നവംബർ 9-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
Dear Kuzhur Vilson,
You may be a well known poet, but the wikipedia principles are that if you are famous, let someone else find it and write about you. Hope this deletion does not offend you.
Simynazareth 06:16, 28 ഫെബ്രുവരി 2007 (UTC)simynazareth
He may want to use this information in his user page which is acceptable. But he may be unaware about the creation of a user page.--Shiju Alex 06:20, 28 ഫെബ്രുവരി 2007 (UTC)
ഇത് വിക്കീപീഡിയുടെ നയലംഘനം
[തിരുത്തുക]തന്നവാരിത്തീനി 09:02, 28 ഫെബ്രുവരി 2007 (UTC)കുഴൂർ വിത്സൺ പ്രസിദ്ധനാകാം..... താങ്കൾക്ക് നിരവധി ആരാധകരുണ്ടാകാം..... താങ്കളുടെ പുസ്തകങ്ങൾ ചന്തകളിൽ സുലഭമാകാം. അത് ചൂടപ്പം പോലെ വിറ്റയക്കപ്പെടാം......താങ്കൾക്ക് നിരവധി അവാർഡുകൾ കിട്ടിയിരിക്കാം..... എന്നാലും സുഹൃത്തെ ഇങ്ങനെ വിക്കിയിൽ എഴുതൽ വിക്കിയുടെ നയങ്ങൾക്കെതിരാൺ്. താങ്കൾ അത് മനസ്സിലാക്കുക. താങ്കളുടെ എല്ലാ വിവരങ്ങളും താങ്കൾക്ക് താങ്കൾക്കായി അനുവദിച്ച് തന്നിട്ടുള്ള ഉപയോക്താവിന്റെ താളിൽ എഴുതാം. വിക്കിക്കത് സന്തഓഷമേയുള്ളൂ. തന്നവാരിത്തീനി 09:02, 28 ഫെബ്രുവരി 2007 (UTC)
പുതിയ ഉപഭാക്താക്കൾക്ക് നെഗറ്റീവ് കമെന്റുകൾ എഴുതുന്നതിനു മുൻപ് വിക്കിപീഡിയ:പുതുമുഖങ്ങളെ കടിച്ചു കുടയരുത് എന്ന ഈ വിക്കി പേജ് എല്ലാവരും വായിക്കുക. ആദ്യമായി വിക്കിയിൽ വരുന്നവർ അറിവില്ലായ്മ കൊണ്ട് തെറ്റുകൾ വരുത്താം. അത് അവരെ പറഞ്ഞു മനസ്സിലാക്കുക എന്നതാണ് വിക്കിയുടെ രീതി. എല്ലാ ഉപഭോക്താക്കളും, അത് പുതുമുഖമായാലും, പ്രശസ്തനായാലും, പണ്ഡിതനായാലും ,പാമരനായാലും അവരുടെ എല്ലാവരുടേയും സംഭാവനകൾ (പല തരത്തിൽ ഉള്ളത്) വിക്കിക്ക് ആവശ്യമാണ്.--Shiju Alex 09:19, 28 ഫെബ്രുവരി 2007 (UTC)
- നയലംഘനമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.. എഴുതിയിരിക്കുന്ന രീതി ഒന്നു പരിഷ്കരിച്ച് വേണമെങ്കിൽ നമുക്കിതിനെ ഉൾക്കൊള്ളിച്ചു കൂടെ?.. പിന്നെ സിമിയോട് ഒരു വാക്ക്.. ഇത് കുഴൂർ വിത്സൺ തന്നെയാണ് എഴുതിയതെന്ന് എന്തുറപ്പ്?--Vssun 17:27, 28 ഫെബ്രുവരി 2007 (UTC)
വസ്സുന്നെ അങ്ങനെ സംശയിക്കുന്നതിൽ ന്യായമില്ലേ? പ്രത്യേകിച്ചും ഈ ഒരു ലേഖനം മാത്രം ഈ രചയിതാവ് രചിച്ചിട്ടുള്ളപ്പോൾ. ലിജു മൂലയിൽ 21:55, 28 ഫെബ്രുവരി 2007 (UTC)
- സ്വന്തം ബ്ലോഗിന്റെ ലിങ്ക് ഇട്ടതുകൊണ്ട് ഈ ലേഖനം വിൽസൺ എഴുതിയതാണെന്നു തന്നെ സംശയിക്കാം. എന്നു വച്ച് ലേഖനം അപ്പാടെ ഒഴിവാക്കണമെന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ പ്രദീപ് സോമസുന്ദരത്തിന്റെ ലേഖനം കീപ് ചെയ്യാൻ സമവായത്തിലെത്തിയതോർക്കുക. വിൽസൺ വിക്കിയിൽ വരുവാൻ യോഗ്യതയുള്ള കവിയാണ്. പക്ഷേ ലേഖനം സ്വയം തുടങ്ങരുതായിരുന്നു എന്നു പറയാം. ചില ലിങ്കുകൾ ഒഴിവാക്കി പരിഷ്കരിച്ചിട്ടുണ്ട്. മൻജിത് കൈനി 03:24, 1 മാർച്ച് 2007 (UTC)
ലേഖന പുനഃസൃഷ്ടി
[തിരുത്തുക]കാണുക, നിലവിലും ശ്രദ്ധേയമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ മുൻപ് നീക്കം ചെയ്ത അതേ കാരണം കൊണ്ട് പെട്ടെന്ന് ഒഴിവാക്കേണ്ടി വരും. അതിനാൽ ശ്രദ്ധേയമായ വിവരങ്ങൾ ചേർക്കുവാൻ ശ്രമിക്കുമല്ലോ,--KG (കിരൺ) 11:19, 8 നവംബർ 2013 (UTC)
- ശ്രദ്ധേയതാ ഫലകം ചേർത്തു--റോജി പാലാ (സംവാദം) 06:17, 9 നവംബർ 2013 (UTC)
വീണ്ടും എന്തിനു ശ്രദ്ധേയത ചോദ്യം ചെയ്യണം. പെട്ടെന്നു മായ്ക്കാൻ നിർദ്ദേശിച്ചു. ശ്രദ്ധേയതില്ലാത്തതിനാലല്ലേ മുൻപും മായിച്ചിട്ടുള്ളത്. ഇപ്പോൾ പുതിയ സംഭവവികാസമൊന്നും ഉണ്ടായിട്ടില്ലല്ലോ--Roshan (സംവാദം) 08:04, 9 നവംബർ 2013 (UTC)
ഈ ലേഖനത്തിന്റെ കാര്യം കഷ്ടമായല്ലോ ദൈവമേ! വീണ്ടും നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ഫേയ്സ്ബുക്കിൽ ഇതിനെക്കുറിച്ച് ഗുസ്തിയിടുന്നവർ, അവരുടെ യുദ്ധവും പരിശ്രമവും ഇങ്ങോട്ടു മാറ്റിയിരുങ്കിൽ!ജോർജുകുട്ടി (സംവാദം) 11:01, 9 നവംബർ 2013 (UTC)
അപ്പോൾ അതാണ് വിശ്വപ്രഭയദ്ദേഹത്തിന്റെ ഈ പുതിയ സംഭവവികാസം--Roshan (സംവാദം) 11:11, 9 നവംബർ 2013 (UTC)
ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഇന്റർനെറ്റിൽ നിന്നും ലഭ്യമല്ല. ഫേസ്ബുക്കിൽ തല്ലു കൂടുന്നവർ ആരെങ്കിലും ആവശ്യമുള്ള അവലംബം തന്നിരുന്നെങ്കിൽ ബിപിൻ (സംവാദം) 11:53, 9 നവംബർ 2013 (UTC)
വെളിയിൽ തല്ലുകൂടുന്നവരെ വിട്,നമുക്ക് ഇവിടെ തല്ലുകൂടിയാലോ?സംവാദത്താളിൽ ഞാൻ ചില നിർദ്ദേശ്ങ്ങാൾ മുന്നോട്ടു വച്ചിട്ടുണ്ട്. അങ്ങോട്ടൊന്നു നോക്കണേ--ബിനു (സംവാദം) 17:49, 9 നവംബർ 2013 (UTC)
- വിൽസൻമാരുടെ പുനരധിവാസം നടത്തുകയാണെങ്കിൽ സാഹിത്യസിംഹം മണ്ണത്തൂർ വിൽസനെയും പുനരധിവസിപ്പിക്കണമെന്നപേക്ഷ ബി. സ്വാമി (സംവാദം) 05:21, 10 നവംബർ 2013 (UTC)
- നോട്ടെബിലിറ്റിക്കുള്ള മാനദണ്ഡം തിരുത്താതെ ഇത് വീണ്ടും പബ്ലിഷ് ചെയ്യുന്നതിലെന്തർഥം? ആദ്യമതു മാറ്റണ്ടേ?--122.172.179.54 20:53, 9 നവംബർ 2013 (UTC)
എല്ലാ വികവികളെയും പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ശക്തമായി ചെറുക്കുക തന്നെ ചെയ്യും. അതിനായി നയം തുറന്നിടാനുള്ള ശ്രമത്തെയും ശക്തമായി ചെറുക്കും. വിക്കിപീഡിയ ഒരു ബ്ലോഗല്ല ഏന്നു എല്ലാവരെയും വീണ്ടും ഓർമിപ്പിക്കുന്നു--Roshan (സംവാദം) 05:42, 10 നവംബർ 2013 (UTC)
കാതിക്കുടം പ്രക്ഷോഭം
[തിരുത്തുക]കാതിക്കുടം പ്രക്ഷോഭത്തെക്കുറിച്ച് ലേഖനമുണ്ടെങ്കിൽ അതിൽ ഇദ്ദേഹത്തെക്കുറിച്ച് ഒരു വരി കുറിക്കാനുള്ളതേ ഉള്ളൂ. ഇവിടെ ഉപവിഭാഗമാക്കാനുള്ള ശ്രദ്ധേയത അതിനില്ല.--Roshan (സംവാദം) 05:37, 10 നവംബർ 2013 (UTC)
അവതാരകൻ
[തിരുത്തുക]അവതാരകൻ എന്ന നിലയ്ക്ക് ഇദ്ദേഹം ശ്രദ്ധേയത നേടിയിട്ടില്ല. ഇതു പോലെ നിരവധി അവതാരകർ കേരളത്തിലും ലോകമെമ്പാടുമുണ്ട്. അതൊന്നും ഇദ്ദേഹത്തിന്റെ ശ്രദ്ധേയതയ്ക്കോ ലേഖനം നിലനിൽക്കാനുള്ള കാരണമോ അല്ല.--Roshan (സംവാദം) 05:39, 10 നവംബർ 2013 (UTC)
സഹ്യദയ പടിയത്ത് അവാർഡ് വലിയ സംഭവമാണോ--Roshan (സംവാദം) 09:08, 10 നവംബർ 2013 (UTC)
- മായ്ച് കളഞ്ഞ നാൾവഴിയിൽ നോക്കിയപ്പോൾ കണ്ടതാണ്. പുനസ്ഥാപിച്ചിട്ടുണ്ട്. അവാർഡ് എന്താണെന്ന് അറിയില്ല. തപ്പി നോക്കി വല്ലോം കിട്ടിയാൽ അപ്ഡേറ്റ് ചെയ്യാം --മനോജ് .കെ (സംവാദം) 09:12, 10 നവംബർ 2013 (UTC)
കൂട്ടലംബം
[തിരുത്തുക]അവലംബങ്ങളുടെ എണ്ണത്തിലല്ല ശ്രദ്ധേയതയിലാണ് ഒരു ലേഖനം നിലനിൽക്കണോ ഒഴിവാക്കണോ എന്നു തീരുമാനിക്കുന്നതെന്ന് അവലംബം ചേർക്കുന്നവർ ശ്രദ്ധിക്കുക.--Roshan (സംവാദം) 05:44, 10 നവംബർ 2013 (UTC)
പുരസ്കാരം
[തിരുത്തുക]2007 ൽ ദുബായിൽ ഇരുന്ന് അദ്ദേഹം തന്നെയാണ് ലേഖനം ആരംഭിച്ചിരിക്കുന്നതെന്ന് കരുതണം. 6 വർഷങ്ങൾ എത്തപ്പെട്ടിട്ടും ശ്രദ്ധേയമായവ ഒന്നും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. ഇത്തരത്തിൽ നിരവധി ആളുകൾ ഭൂമി മലയാളത്തിൽ ഉണ്ട്. ഇതൊന്നും ലേഖനം നിലനിർത്താൻ യോഗ്യമായവ അല്ല എന്നു സാധാരണ ഏതൊരു വീക്ഷകനും വ്യക്തമാകും. ഇതെല്ലാം വായിക്കുമ്പോൾ ശ്രീ വിൽസണും ഇപ്പോൾ തോന്നുന്നുണ്ടാകുമോ ഞാൻ ഇതൊക്കെയാണോ എന്ന്. ഇതാണ് മലയാളം വിക്കി അധംപതിക്കുന്നതിന്റെ ശരിയായ ലക്ഷണം.--Roshan (സംവാദം) 09:14, 10 നവംബർ 2013 (UTC)
References
[തിരുത്തുക]malayal.am എന്ന സൈറ്റിലേയ്ക്കുള്ള റെഫറൻസ് നീക്കിയത് എന്തു കാരണം കൊണ്ടാണ്? --simy (സംവാദം) 19:19, 10 നവംബർ 2013 (UTC)
- ആർക്കും എഴുതിക്കൂടെ അവിടെ? --PrinceMathew (സംവാദം) 11:12, 11 നവംബർ 2013 (UTC)
വിക്കിയിലും എല്ലാവർക്കും എഴുതിക്കൂടെ ? സംവാദം)Riyad
ആർക്കെങ്കിലും എഴുതാൻ സാധിക്കാത്തതായിട്ട് ഏതു പ്രസിദ്ധീകരണമാണുള്ളതെന്നറിയാൻ താത്പര്യമുണ്ട്. സോഴ്സ് ഏതായാലും അവലംബിക്കുന്ന ഇൻഫർമേഷൻ വസ്തുനിഷ്ഠമാണോ എന്നതല്ലേ നോക്കേണ്ടത്. വസ്തുനിഷ്ഠമല്ലാത്ത ഇൻഫർമേഷൻ ഏതു സോഴ്സിൽ നിന്നെടുത്താലും കണക്കാണ്. ഏതെങ്കിലും സോഴ്സിനെ കാടടച്ച് തള്ളിക്കളയുന്നത് സ്ഥാപിതതാത്പര്യങ്ങളെയാണു സൂചിപ്പിക്കുന്നത് malayal.am എന്ന സൈറ്റിൽ തന്നെ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്ന് വസ്തുനിഷ്ഠമായ പല ഇൻഫർമേഷനും ചൂണ്ടിക്കാണിക്കാനാകും. Robykurian (സംവാദം) 03:39, 13 നവംബർ 2013 (UTC) Robykurian
വിക്കിയിലും എല്ലാവർക്കും എഴുതിക്കൂടെ ?അതുകൊണ്ടാണല്ലോ വിക്കിപ്പീഡിയയിലെ ഒരു ലേഖനത്തിന് അവലംബമായി വിക്കിപീഡിയയിലെ തന്നെ മറ്റൊരു ലേഖനം കൊടുക്കാത്തത്? വിക്കിപീഡിയ സ്വയം അവലംബിക്കാറില്ല, സുഹൃത്തേ. Robykurian ദയവായി ഇതും ഇതും ഇതും വായിച്ചുനോക്കാൻ താൽപ്പര്യപ്പെടുന്നു. --PrinceMathew (സംവാദം) 04:55, 13 നവംബർ 2013 (UTC)
- വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/കുഴൂർ_വിൽസൺ എന്ന താളിലെ തീരുമാനപ്രകാരം നിലനിർത്തുന്നു. --Adv.tksujith (സംവാദം) 02:01, 22 നവംബർ 2013 (UTC)