കുഴൂർ വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഴൂർ വിത്സൺ
തൊഴിൽകവി, വാർത്താ അവതാരകൻ
ദേശീയത ഇന്ത്യ
Genreകവിത ബ്ലോഗ് എഴുത്ത്
സാഹിത്യ പ്രസ്ഥാനംബ്ലോഗ്
ശ്രദ്ധേയമായ രചന(കൾ)ഇ, കുഴൂർ വിൽസന്റെ കവിതകൾ, വയലറ്റിനുള്ള കത്തുകൾ

കവിയും മാധ്യമ പ്രവർത്തകനും ആണ് കുഴൂർ വിത്സൺ. കവിതാ സംബന്ധിയായ പ്രവർത്തനങ്ങളുടെ പേരിൽ കേരള സർക്കാരിൽ നിന്നും 2016- ൽ സാഹിത്യത്തിലെ യൂത്ത് ഐക്കൺ പുരസ്ക്കാരവും 2019- ൽ പ്രഥമ ജിനേഷ് മടപ്പള്ളി കവിതാ പുരസ്ക്കാരവും ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

മുല്ലക്കാട്ട് പറമ്പിൽ ‍ഔസേപ്പിന്റെയും അന്നംകുട്ടിയുടെയും മകനായി 1975 സെപ്റ്റംബർ 10 നു തൃശ്ശൂർ ജില്ലയിലെ കുഴൂരില് ‍ ജനിച്ചു. മീനാക്ഷി ആശാത്തി]യുടെ എഴുത്തുപുരയിൽ  ഹരിശ്രീ കുറിച്ചു. ശ്രീക്യഷ്ണവിലാസം എൽ.പി.സ്ക്കൂൾ എരവത്തൂർ, ഐരാണിക്കുളം സർക്കാർ സ്ക്കൂൾ, പനമ്പിള്ളി സ്മാരക സർക്കാർ കോളേജ്‌, സെന്റ്‌.തെരസാസ്‌ കോളേജ്‌ കോട്ടയ്ക്കൽ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല,എസ്‌.സി.എം.സ്‌ കൊച്ചിൻ എന്നിവിടങ്ങളിലായിരുന്നു പഠനം.

കോളേജ് വിദ്യാർത്ഥി ആയിരിക്കേ തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ്സ് മലയാളം ദിനപത്രത്തിന്റെ മാള ലേഖകനായിരുന്നു. ജേർണ്ണലിസം പഠനത്തിനു ശേഷം ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി എഡിഷനിൽ ട്രെയിനിയായി ചേർന്നു.  പിന്നീട് ഡി-നെറ്റ് ടെലിവിഷൻ, കേരളീയ കലകൾക്ക് വേണ്ടിയുള്ള കലാദർപ്പണം മാസിക എന്നിവിടങ്ങളിൽ ജോലി നോക്കി.[2]

2003 മുതൽ 2010 വരെ ദുബായ് മീഡിയ സിറ്റിയിൽ നിന്നും പ്രക്ഷേപണം നടത്തുന്ന ഏഷ്യാനെറ്റ് എ എം റേഡിയോയിൽ വാർത്താ അവതാരകനായിരുന്നു.പിന്നീട് അജ്മാൻ ഗോൾഡ് എഫ് എമ്മിന്റെ വാർത്താവിഭാഗം തലവനായി. 2012 മുതൽ 2014 വരെ റിപ്പോർട്ടർ ടിവിയിൽ വാർത്താ അവതാരകനായിരുന്നു. . 1995 ൽ രൂപീകരിച്ച മാള പ്രസ്സ്ക്ലബ്ബ്, 2008 ൽ രൂപീകരിച്ച യു എ ഇ ഇന്ത്യൻ മീഡിയ ഫോറം എന്നിവയുടെ സ്ഥാപക അംഗമാണു.  ബ്ലോഗുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് 2007 ൽ എന്ന ഇ-പത്രം എന്ന ജേർണ്ണലിനു തുടക്കമിട്ടു.[3]

അച്ചടി, ഇന്റെർനെറ്റ്, റേഡിയോ, ടെലിവിഷൻ എന്നിങ്ങനെ എല്ലാ തരത്തിലുമു ള്ള മാധ്യമങ്ങളിൽ ജോലി ചെയ്ത ചുരുക്കം മലയാളം മാധ്യമപ്രവർത്തകരിൽ ഒരാൾ കൂടിയാണു വിത്സൺ[4]

സാഹിത്യം[തിരുത്തുക]

1998- ൽ ഇരുപത്തിനാലാമത്തെ വയസ്സിലാണു വിത്സന്റെ ആദ്യപുസ്തകം ഉറക്കം ഒരു കന്യാസ്ത്രീ പ്രസിദ്ധീകരിച്ചത്.വിത്സന്റെ കവിതകൾ തമിഴ്,കന്നഡ,ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ജെർമ്മൻ .പോർച്ചുഗീസ് , സ്പാനിഷ്  തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.മലയാളത്തിന്റെ വിവിധ യൂണിവേഴ്സ്റ്റികളിൽ കുഴൂരിന്റെ കവിത പാഠ്യവിഷയമാണു.[5] ,[6],[7]

മരങ്ങളും കവിതയും ഇഴചേരുന്ന  പോയട്രീ ഇൻസ്റ്റലേഷൻ  ( poetree installation ) മലയാളത്തിൽ അവതരിപ്പിച്ചത് കുഴൂർ വിത്സനാണു.[8]  കവിതകൾക്ക് മാത്രമായുള്ള   ആഗോളവാണി പോയട്രി റേഡിയോ, ടെമ്പിൾ ഓഫ് പോയട്രീ ,പോയട്രീ ബാൻഡ്, പോയട്രീ ഫ്രെയിംസ് [9] തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമാണു.കുഴൂരിന്റെ  മരങ്ങൾ ജീവിതത്തിൽ കവിതയിൽ എന്ന കവിത  സ്ലോവേനിയൻ  സംവിധായക  ടിന സുൽക് (Tina Šulc ) പോയട്രീ സിനിമയായി] ചിത്രീകരിച്ചു.     ആഗോള കലാപ്രസ്ഥാനമായ ജിഗ്സൗ  ആർട്ടിസ്റ്റിക്  കളക്ടീവിന്റെ  സ്ഥാപക അംഗമാണു.[10]   ചാർളി ഹോൾട്ട്, ഹിലാരി ഹോൾട്ട്, കവിത ബാലകൃഷ്ണൻ എന്നിവരാണു മറ്റ് അംഗങ്ങൾ

മലയാളത്തിൽ നിന്ന് നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ബെന്യാമിന്റെ ആടുജീവിതം , ബഹ്റൈനിൽ വച്ച്,അതിലെ കഥാപാത്രമായ നജീബിനു നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചത് , കുഴൂർ വിത്സനാണു [11] ബെന്യാമിന്റെ  ജീവിച്ചിരിക്കുന്ന കഥാപാത്രമായ  നജീബിന്റെ ആദ്യ അഭിമുഖവും റേഡിയോ വഴി പ്രക്ഷേപണം ചെയ്തതും വിത്സൻ തന്നെ [12] അദ്ദേഹത്തിന്റെ പതിനാറു കവിതാ സമാഹാരങ്ങളും ( മലയാളം, ഇംഗ്ലീഷ്, സ്പാനിഷ് ,ഡച്ച് ) കുറിപ്പുകളുടെ ഒരു സമാഹാരവും ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[13] കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച 10 മലയാള പുസ്തകങ്ങളിൽ ഒന്നായി ടൈംസ് ഓഫ് ഇന്ത്യ വിത്സന്റെ വയലറ്റിനുള്ള കത്തുകൾ തെരഞ്ഞെടുത്തു -2020

പുസ്തകങ്ങൾ[തിരുത്തുക]

6 വയലറ്റിനുള്ള കത്തുകൾ ( സൈകതം ),2015,2018, [14], രണ്ടാം പതിപ്പ് 2017 [15] 7 Thintharoo – കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ ( ലോഗോസ് ,Temple of poetry )2015,2016, 8 ഹാ, വെള്ളം ചേർക്കാത്ത മഴ] ( വേഡ് ബുക്സ്, Temple of poetry )2017, 9 Letters Violet - Temple of Poetry –2018, 10 Treemagination - Tree poems - Temple of poetry –2018, 11 കുടപ്പന്റെ ടാഗുള്ള   അരഞ്ഞാണം – പാപ്പാത്തി പുസ്തകങ്ങൾ -2018, 12   Thintharoo – Spanish – babel cube ind.2018 പുസ്തകങ്ങൾ 13 Cartas para violeta – Spanish – Babel Cube Ind 14 തോറ്റവർക്കുള്ള പാട്ടുകുർബ്ബാന – വേഡ് ബുക്സ് 2018 15 പച്ച പോലത്തെ മഞ്ഞ – കുഴൂർ വിത്സന്റെ തെരഞ്ഞെടുത്ത പ്രണയകവിതകൾ - ധ്വനി ബുക്സ് - 2018 16 ട്രീമാജിനേഷൻ- ഡച്ച് പരിഭാഷ , ബാബേൽ ക്യൂബ് – 2019 17 Rahul Gandhi- Neruda,Feast of St. ThomasAnd other poems – Amazon – 2019

ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ ( ലോഗോസ് ) ,   Cartas para violeta ( വയലറ്റിന്റെ സ്പാനിഷ് പരിഭാഷ ) , മരങ്ങൾ ഇല്ലാത്ത കാട്ടിൽ (യു എ ഇ യിലെ 41 ദിവസത്തെ ജയിൽ ജീവിതം )  മരയാളം – കുഴൂരിന്റെ മരങ്ങൾഎന്നീ കൃതികൾ പണിപ്പുരയിൽ. [16]

പുരസ്ക്കാരങ്ങൾ[തിരുത്തുക]

മലയാളത്തിലെ ആദ്യകവിതാ ബ്ലോഗായ അച്ചടിമലയാളം നാടുകടത്തിയ കവിതകളുടെ ഉടമയാണു കുഴൂർ വിത്സൺ. [17] കവിതാസംബന്ധിയായ പ്രവർത്തനങ്ങളുടെ പേരിൽ 2016 ൽ കേരള സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡിനു തെരഞ്ഞെടുത്തു. [18].അറേബ്യൻ സാഹിത്യ പുരസ്ക്കാരം, എൻഎം വിയ്യോത്ത് കവിതാ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2012-ലെ മികച്ച 10 പുസ്തകങ്ങളിൽ ഒന്നായി ഇന്ത്യാ ടുഡേ , ഡിസി ബുക്സ് പ്രസിദ്ധികരിച്ച കുഴൂർ വിത്സന്റെ കവിതകളെ തെരഞ്ഞെടുത്തു. ദുബായ് പോയറ്റിക് ഹാർട്ട് 2017] ഏഴാമത് എഡിഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2008 ലെ മികച്ച വാർത്താ അവതാരകനുള്ള സഹ്യദയ പടിയത്ത് അവാർഡും ലഭിച്ചു[19].ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് അവരുടെ റിപ്പോർട്ടിൽ മലയാളത്തിലെ ഒരു പ്രമുഖ പോഡ്കാസ്റ്ററായി വിൽസണെ പറയുകയുണ്ടായി[20]

അവലംബം[തിരുത്തുക]

  1. https://www.asianetnews.com/kerala-news/kuzhur-wilson-won-jinesh-madappalli-award-pr0sn2
  2. https://www.manoramaonline.com/literature/interviews/interview-with-poet-kuzhur-wilson.htm[പ്രവർത്തിക്കാത്ത കണ്ണി]
  3. http://epathram.com
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-23. Retrieved 2018-07-31.
  5. http://www.street-voice.de/SV6/KuzhurWilson.html
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-20. Retrieved 2018-07-31.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-20. Retrieved 2018-07-31.
  8. http://www.newindianexpress.com/cities/thiruvananthapuram/2016/dec/29/nature-of-art-1554285.html
  9. https://www.thehindu.com/todays-paper/tp-features/tp-metroplus/for-the-people-by-the-people/article12562982.ece/
  10. https://jigsawartists.jimdo.com/
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-28. Retrieved 2018-07-31.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-28. Retrieved 2018-07-31.
  13. https://www.google.com/search?q=kuzhur+wilson+books&rlz=1C1GCEA_en__891__891&oq=kuzhur+wilson+books&aqs=chrome..69i57.3375j0j7&sourceid=chrome&ie=UTF-8
  14. http://www.kairalinewsonline.com/2016/04/04/44442.html/
  15. https://gulf.manoramaonline.com/uae/2017/11/06/kuzhoor-vilson.html/
  16. https://www.manoramaonline.com/literature/interviews/2017/10/20/in-conversation-with-writer-kuzhoor-wilson.html/
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-07. Retrieved 2018-07-31.
  18. http:// https://www.thehindu.com/todays-paper/tp-national/tp-kerala/youth-icon-awards-announced/article8208101.ece
  19. "സഹൃദയ പടിയത്ത് അവാർഡ് സമർപ്പണം". ഇ പത്രം. 2008 ജൂലൈ 7. Retrieved 2013 നവംബർ 10. {{cite news}}: Check date values in: |accessdate= and |date= (help)
  20. Lauella Amy (Nov 21, 2008). "Flourishing on its ethnic flavour, Malayalam podcasting is fast catching on, appealing to the vast Malayali diaspora spr". New Indian Express (in ഇംഗ്ലീഷ്). Kochi. Archived from the original on 2013-11-09. Retrieved 2013 നവംബർ 9. {{cite news}}: Check date values in: |accessdate= (help)
  1. Nature Of Art About Poetree Installation On New Indian Express

</ref>https://timesofindia.indiatimes.com/city/thiruvananthapuram/Neeraj-Madhav-Kuzhoor-Wilson-among-youth-icon-awardees/articleshow/50925886.cms/</ref>

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഴൂർ_വിൽസൺ&oldid=3941883" എന്ന താളിൽനിന്ന് ശേഖരിച്ചത്