കീറോൺ പൊള്ളാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kieron Pollard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കീറോൺ പൊള്ളാർഡ്
Kieron pollard training.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്കീറോൺ പൊള്ളാർഡ്
ജനനം (1987-05-12) 12 മേയ് 1987 (age 32 വയസ്സ്)
ട്രിനിഡാഡ് ടുബാഗോ
ഉയരം6 ft 5 in (1.96 m)
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ഫാസ്റ്റ് ബൗളിങ്
റോൾഓൾറൗണ്ട്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 134)10 ഏപ്രിൽ 2007 v ദക്ഷിണാഫ്രിക്ക
അവസാന ഏകദിനം19 ജൂലൈ 2013 v പാകിസ്താൻ
ആദ്യ ടി20 (cap 27)20 June 2008 v Australia
അവസാന ടി2028 July 2013 v Pakistan
പ്രാദേശിക തലത്തിൽ
വർഷംടീം
2006–presentട്രിനിഡാഡ് ടുബാഗോ
2009–2011സൗത്ത് ഓസ്ട്രേലിയ
2010–presentമുംബൈ ഇന്ത്യൻസ്
2010–2011സോമർസെറ്റ്
2012–2013ധാക്ക ഗ്ലാഡിയേറ്റസ്
2013–presentBarbados Tridents
കരിയർ സ്ഥിതിവിവരങ്ങൾ
Competition ഏകദിന ക്രിക്കറ്റ് ട്വന്റി20 ക്രിക്കറ്റ് ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
Matches 85 37 26 110
Runs scored 1,869 569 1,536 2,574
Batting average 24.92 22.76 38.40 27.97
100s/50s 3/6 0/2 4/7 3/12
Top score 119 63* 174 119
Balls bowled 1,788 342 727 2,322
Wickets 44 17 9 74
Bowling average 37.61 27.94 44.00 28.08
5 wickets in innings 0 0 0 0
10 wickets in match n/a n/a 0 n/a
Best bowling 3/27 3/30 2/29 4/32
Catches/stumpings 45/– 19/– 41/– 66/–
ഉറവിടം: ESPNcricinfo, 16 April 2014

ഒരു വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമാണ് കീറോൺ പൊള്ളാർഡ് (ജനനം: 12 മെയ് 1987).

ജനനം[തിരുത്തുക]

1987 മെയ് 12ന് ട്രിനിഡാഡ് ടുബാഗോയിൽ ജനിച്ചു.[1]

ഏകദിന കരിയർ[തിരുത്തുക]

2007 ക്രിക്കറ്റ് ലോകകപ്പ്[തിരുത്തുക]

പൊള്ളാർഡ് ബൗൾ ചെയ്യുന്നു.

2007ലെ ക്രിക്കറ്റ് ലോകകപ്പിൽ അപ്രതീക്ഷിതമായാണ് പതിനഞ്ചംഗ ടീമിൽ പൊള്ളാർഡ് ഉൾപ്പെട്ടത്.[2] പരിശീലന മത്സരത്തിൽ കെനിയയ്ക്കെതിരെ 14 റൺസും 2 വിക്കറ്റും സ്വന്തമാക്കി. ശേഷം ഇന്ത്യയ്ക്കെതിരെ ദയനീയമായി 2 റൺസിന് പുറത്തായി. തുടർന്ന് ഗ്രൂപ്പ് തലത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെയും കളിച്ചിരുന്നു. മത്സരത്തിൽ 3 വിക്കറ്റ് നേടി.

ടി20 കരിയർ: തുടക്കം[തിരുത്തുക]

സോമർസെറ്റിനു വേണ്ടി പൊള്ളാർഡ് ബാറ്റ് ചെയ്യുന്നു.

2007ലെ ടി20 ലോകകപ്പിന്റെ മുപ്പതംഗ ടീമിൽ പൊള്ളാർഡ് ഉണ്ടായിരുന്നു.[3] എന്നാൽ മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞില്ല. എന്നാൽ ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയിൽ പൊള്ളാർഡ് തിരിച്ചുവന്നു. മത്സരം പകുതിയായപ്പോൾ മഴ പെയ്തതിനാൽ പൊള്ളാർഡിന് ബാറ്റ് ചെയ്യാൻ സാധിച്ചില്ല.[4]

ടി20 കരിയർ: 2008 മുതൽ[തിരുത്തുക]

2008-09ൽ വെസ്റ്റിൻഡിസ് ക്രിക്കറ്റ് ബോർഡ് പൊള്ളാർഡിന്റെ ബൗളിങ്ങിൽ മെച്ചപ്പെടൽ കണ്ടു. ജമൈക്കകെതിരെ സെമി ഫൈനലിൽ 76 റൺസും 3 വിക്കറ്റും സ്വന്തമാക്കി. ആ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും പൊള്ളാർഡായിരുന്നു. 2009ലെ ചാമ്പ്യൻസ് ലീഗ് ടി20യിൽ ട്രിനിഡാഡ് ടുബാഗോയ്ക്ക് വേണ്ടി ന്യൂ സൗത്ത് വെയിൽസിനെതിരെ 18 പന്തിൽ നിന്നും 54 റൺസ് നേടി. ആ മത്സരത്തിലും മാൻ ഓഫ് ദി മാച്ച് പൊള്ളാർഡായിരുന്നു.

KA Pollard's record in Twenty20 matches[5]
  കളികൾ റൺസ് ഉയർന്ന സ്കോർ സെഞ്ച്വറികൾ അർധസെഞ്ച്വറികൾ ശരാശരി
അന്താരാഷ്ട്ര ട്വന്റി 20[6] 37 569 63* 0 2 22.76
ഇന്ത്യൻ പ്രീമിയർ ലീഗ്[7] 61 1059 66* 0 5 25.82
ചാമ്പ്യൻസ് ലീഗ് ടി20[8] 25 592 72* 0 3 31.15

ടി20 കരിയർ: ഐ പി എൽ[തിരുത്തുക]

ഐ പി എൽ 2010[തിരുത്തുക]

2010ലെ ഐ പി എല്ലിൽ കൂടുതൽ തുകയ്ക്ക് വിറ്റഴിഞ്ഞവരിൽ ഒരാളായിരുന്നു പൊള്ളാർഡ്.

ഐ പി എൽ 2011[തിരുത്തുക]

2011ലെ ഐ പി എല്ലിൽ പൊള്ളാർഡിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

ഐ പി എൽ 2013[തിരുത്തുക]

2013ലെ ഐ പി എല്ലിന്റെ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പൊള്ളാർഡായിരുന്നു.

ഐ പി എൽ 2014[തിരുത്തുക]

2014ലിലും പൊള്ളാർഡ് മുംബൈയ്ക്ക് വേണ്ടിയാണ് കളിക്കുക.

2010 ഐസിസി ട്വന്റി20 ലോകകപ്പ്[തിരുത്തുക]

ഐ പി എല്ലിലെ മികച്ച പ്രകടനം ഈ ഓൾറൗണ്ടർക്ക് 2010ലെ ഐസിസി ട്വന്റി20 ലോകകപ്പിൽ കളിക്കാൻ അവസരം ഒരുക്കി.

ഏകദിന സെഞ്ച്വറികൾ[തിരുത്തുക]

കീറോൺ പൊള്ളാർഡിന്റെ ഏകദിന സെഞ്ച്വറികൾ[9]
# റൺസ് കളി എതിർടീം City/Country സ്ഥലം വർഷം ഫലം
1 119 51  ഇന്ത്യ ചെന്നൈ, ഇന്ത്യ എം.എ. ചിദംബരം സ്റ്റേഡിയം 2011 തോൽവി
2 102 55  ഓസ്ട്രേലിയ Gros Islet, St Lucia Beausejour Stadium 2012 ജയം
3 109* 72  ഓസ്ട്രേലിയ സിഡ്നി, ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 2013 തോൽവി

അവലംബം[തിരുത്തുക]

  1. http://www.espncricinfo.com/westindies/content/player/230559.html
  2. Cricinfo staff (15 February 2007). "Samuels makes West Indies squad". Cricinfo. ശേഖരിച്ചത് 2010-02-08.
  3. Cricinfo staff (26 July 2007). "Pollard named in West Indies' Twenty20 squad". Cricinfo. ശേഖരിച്ചത് 2010-02-08.
  4. "West Indies v Sri Lanka". CricketArchive. 15 April 2008. ശേഖരിച്ചത് 2010-02-08.
  5. "Statistics / Statsguru / CH Gayle /One-Day Internationals". Cricinfo. ശേഖരിച്ചത് 25 April 2012.
  6. "List of Test victories". Cricinfo. ശേഖരിച്ചത് 25 April 2012.
  7. "IPL Records-Most Runs". Cricinfo. ശേഖരിച്ചത് 25 April 2012.
  8. "CLT20 Records-Most Runs". Cricinfo. ശേഖരിച്ചത് 25 April 2012.
  9. Statsguru: Kieron Pollard, Cricinfo, 8 February 2013.

പുറം കണ്ണികൾ[തിരുത്തുക]

  • കീറോൺ പൊള്ളാർഡ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=കീറോൺ_പൊള്ളാർഡ്&oldid=1941360" എന്ന താളിൽനിന്ന് ശേഖരിച്ചത്