കീറോൺ പൊള്ളാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കീറോൺ പൊള്ളാർഡ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്കീറോൺ പൊള്ളാർഡ്
ജനനം (1987-05-12) 12 മേയ് 1987  (36 വയസ്സ്)
ട്രിനിഡാഡ് ടുബാഗോ
ഉയരം6 ft 5 in (1.96 m)
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ഫാസ്റ്റ് ബൗളിങ്
റോൾഓൾറൗണ്ട്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 134)10 ഏപ്രിൽ 2007 v ദക്ഷിണാഫ്രിക്ക
അവസാന ഏകദിനം19 ജൂലൈ 2013 v പാകിസ്താൻ
ആദ്യ ടി20 (ക്യാപ് 27)20 June 2008 v Australia
അവസാന ടി2028 July 2013 v Pakistan
പ്രാദേശിക തലത്തിൽ
വർഷംടീം
2006–presentട്രിനിഡാഡ് ടുബാഗോ
2009–2011സൗത്ത് ഓസ്ട്രേലിയ
2010–presentമുംബൈ ഇന്ത്യൻസ്
2010–2011സോമർസെറ്റ്
2012–2013ധാക്ക ഗ്ലാഡിയേറ്റസ്
2013–presentBarbados Tridents
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിന ക്രിക്കറ്റ് ട്വന്റി20 ക്രിക്കറ്റ് ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 85 37 26 110
നേടിയ റൺസ് 1,869 569 1,536 2,574
ബാറ്റിംഗ് ശരാശരി 24.92 22.76 38.40 27.97
100-കൾ/50-കൾ 3/6 0/2 4/7 3/12
ഉയർന്ന സ്കോർ 119 63* 174 119
എറിഞ്ഞ പന്തുകൾ 1,788 342 727 2,322
വിക്കറ്റുകൾ 44 17 9 74
ബൗളിംഗ് ശരാശരി 37.61 27.94 44.00 28.08
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a 0 n/a
മികച്ച ബൗളിംഗ് 3/27 3/30 2/29 4/32
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 45/– 19/– 41/– 66/–
ഉറവിടം: ESPNcricinfo, 16 April 2014

ഒരു വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമാണ് കീറോൺ പൊള്ളാർഡ് (ജനനം: 12 മെയ് 1987).

ജനനം[തിരുത്തുക]

1987 മെയ് 12ന് ട്രിനിഡാഡ് ടുബാഗോയിൽ ജനിച്ചു.[1]

ഏകദിന കരിയർ[തിരുത്തുക]

2007 ക്രിക്കറ്റ് ലോകകപ്പ്[തിരുത്തുക]

പൊള്ളാർഡ് ബൗൾ ചെയ്യുന്നു.

2007ലെ ക്രിക്കറ്റ് ലോകകപ്പിൽ അപ്രതീക്ഷിതമായാണ് പതിനഞ്ചംഗ ടീമിൽ പൊള്ളാർഡ് ഉൾപ്പെട്ടത്.[2] പരിശീലന മത്സരത്തിൽ കെനിയയ്ക്കെതിരെ 14 റൺസും 2 വിക്കറ്റും സ്വന്തമാക്കി. ശേഷം ഇന്ത്യയ്ക്കെതിരെ ദയനീയമായി 2 റൺസിന് പുറത്തായി. തുടർന്ന് ഗ്രൂപ്പ് തലത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെയും കളിച്ചിരുന്നു. മത്സരത്തിൽ 3 വിക്കറ്റ് നേടി.

ടി20 കരിയർ: തുടക്കം[തിരുത്തുക]

സോമർസെറ്റിനു വേണ്ടി പൊള്ളാർഡ് ബാറ്റ് ചെയ്യുന്നു.

2007ലെ ടി20 ലോകകപ്പിന്റെ മുപ്പതംഗ ടീമിൽ പൊള്ളാർഡ് ഉണ്ടായിരുന്നു.[3] എന്നാൽ മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞില്ല. എന്നാൽ ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയിൽ പൊള്ളാർഡ് തിരിച്ചുവന്നു. മത്സരം പകുതിയായപ്പോൾ മഴ പെയ്തതിനാൽ പൊള്ളാർഡിന് ബാറ്റ് ചെയ്യാൻ സാധിച്ചില്ല.[4]

ടി20 കരിയർ: 2008 മുതൽ[തിരുത്തുക]

2008-09ൽ വെസ്റ്റിൻഡിസ് ക്രിക്കറ്റ് ബോർഡ് പൊള്ളാർഡിന്റെ ബൗളിങ്ങിൽ മെച്ചപ്പെടൽ കണ്ടു. ജമൈക്കകെതിരെ സെമി ഫൈനലിൽ 76 റൺസും 3 വിക്കറ്റും സ്വന്തമാക്കി. ആ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും പൊള്ളാർഡായിരുന്നു. 2009ലെ ചാമ്പ്യൻസ് ലീഗ് ടി20യിൽ ട്രിനിഡാഡ് ടുബാഗോയ്ക്ക് വേണ്ടി ന്യൂ സൗത്ത് വെയിൽസിനെതിരെ 18 പന്തിൽ നിന്നും 54 റൺസ് നേടി. ആ മത്സരത്തിലും മാൻ ഓഫ് ദി മാച്ച് പൊള്ളാർഡായിരുന്നു.

KA Pollard's record in Twenty20 matches[5]
  കളികൾ റൺസ് ഉയർന്ന സ്കോർ സെഞ്ച്വറികൾ അർധസെഞ്ച്വറികൾ ശരാശരി
അന്താരാഷ്ട്ര ട്വന്റി 20[6] 37 569 63* 0 2 22.76
ഇന്ത്യൻ പ്രീമിയർ ലീഗ്[7] 61 1059 66* 0 5 25.82
ചാമ്പ്യൻസ് ലീഗ് ടി20[8] 25 592 72* 0 3 31.15

ടി20 കരിയർ: ഐ പി എൽ[തിരുത്തുക]

ഐ പി എൽ 2010[തിരുത്തുക]

2010ലെ ഐ പി എല്ലിൽ കൂടുതൽ തുകയ്ക്ക് വിറ്റഴിഞ്ഞവരിൽ ഒരാളായിരുന്നു പൊള്ളാർഡ്.

ഐ പി എൽ 2011[തിരുത്തുക]

2011ലെ ഐ പി എല്ലിൽ പൊള്ളാർഡിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

ഐ പി എൽ 2013[തിരുത്തുക]

2013ലെ ഐ പി എല്ലിന്റെ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പൊള്ളാർഡായിരുന്നു.

ഐ പി എൽ 2014[തിരുത്തുക]

2014ലിലും പൊള്ളാർഡ് മുംബൈയ്ക്ക് വേണ്ടിയാണ് കളിക്കുക.

2010 ഐസിസി ട്വന്റി20 ലോകകപ്പ്[തിരുത്തുക]

ഐ പി എല്ലിലെ മികച്ച പ്രകടനം ഈ ഓൾറൗണ്ടർക്ക് 2010ലെ ഐസിസി ട്വന്റി20 ലോകകപ്പിൽ കളിക്കാൻ അവസരം ഒരുക്കി.

ഏകദിന സെഞ്ച്വറികൾ[തിരുത്തുക]

കീറോൺ പൊള്ളാർഡിന്റെ ഏകദിന സെഞ്ച്വറികൾ[9]
# റൺസ് കളി എതിർടീം City/Country സ്ഥലം വർഷം ഫലം
1 119 51  ഇന്ത്യ ചെന്നൈ, ഇന്ത്യ എം.എ. ചിദംബരം സ്റ്റേഡിയം 2011 തോൽവി
2 102 55  ഓസ്ട്രേലിയ Gros Islet, St Lucia Beausejour Stadium 2012 ജയം
3 109* 72  ഓസ്ട്രേലിയ സിഡ്നി, ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 2013 തോൽവി

അവലംബം[തിരുത്തുക]

  1. http://www.espncricinfo.com/westindies/content/player/230559.html
  2. Cricinfo staff (15 February 2007). "Samuels makes West Indies squad". Cricinfo. Retrieved 2010-02-08.
  3. Cricinfo staff (26 July 2007). "Pollard named in West Indies' Twenty20 squad". Cricinfo. Retrieved 2010-02-08.
  4. "West Indies v Sri Lanka". CricketArchive. 15 April 2008. Retrieved 2010-02-08.
  5. "Statistics / Statsguru / CH Gayle /One-Day Internationals". Cricinfo. Retrieved 25 April 2012.
  6. "List of Test victories". Cricinfo. Retrieved 25 April 2012.
  7. "IPL Records-Most Runs". Cricinfo. Retrieved 25 April 2012.
  8. "CLT20 Records-Most Runs". Cricinfo. Retrieved 25 April 2012.
  9. Statsguru: Kieron Pollard, Cricinfo, 8 February 2013.

പുറം കണ്ണികൾ[തിരുത്തുക]

  • കീറോൺ പൊള്ളാർഡ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=കീറോൺ_പൊള്ളാർഡ്&oldid=1941360" എന്ന താളിൽനിന്ന് ശേഖരിച്ചത്