ജെറ്റ് എയർവേസ്
പ്രമാണം:Jet Airways Logo.svg | ||||
| ||||
തുടക്കം | 1 ഏപ്രിൽ 1992 | |||
---|---|---|---|---|
തുടങ്ങിയത് | 5 മേയ് 1993 | |||
Ceased operations | 17 ഏപ്രിൽ 2019[3] | |||
ഹബ് | ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളം (മുംബൈ)
ഇന്ദിരാ ഗാന്ധി വവിമാനത്താവളം (ഡൽഹി) കെംപെഗൗഡ വിമാനത്താവളം (ബംഗലുരു) | |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | ഇന്റർമൈൽസ്[4][5] | |||
ആപ്തവാക്യം | The Joy of Flying | |||
മാതൃ സ്ഥാപനം |
| |||
ആസ്ഥാനം | Mumbai, Maharashtra, India[8] | |||
പ്രധാന വ്യക്തികൾ |
| |||
വരുമാനം | ₹252 ബില്യൺ (US$3.9 billion) (FY 2017–18)[10] | |||
ലാഭം | ₹−6.3 ബില്യൺ (US$−98 million) (FY 2017–18)[10] | |||
തൊഴിലാളികൾ | 16,015 (2017)[11] | |||
വെബ്‌സൈറ്റ് | jetairways |
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ടൊരു ഇന്ത്യൻ എയർലൈനായിരുന്നു ജെറ്റ് എയർവേസ്. ഇൻഡിഗോ എയർലൈൻസ് നു ശേഷം മാർക്കറ്റ് ഷെയറിലും യാത്രക്കാരുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനായിരുന്നു ജെറ്റ് എയർവേസ്. [12] [13] ലോകമെമ്പാടുമുള്ള 74 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദിവസവും 300-ൽ അധികം ഫ്ലൈറ്റ് സർവീസുകൾ നടത്തിയിട്ടുണ്ട്. ജെറ്റ് എയർവേസൻറെ പ്രധാന ഹബ് മുംബൈ ആയിരുന്നു. ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളുരു എന്നിവടങ്ങളിൽ ആയിരുന്നു മറ്റ് ഹബ്ബുകൾ. [14] കനത്ത സാമ്പത്തികനഷ്ടവും കടബാധ്യതയും ഉണ്ടായതിനെത്തുടർന്ന് 2019 ഏപ്രിൽ 7 ന് ജെറ്റ് എയർവേസ് താൽകാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചു[15].
ചരിത്രം
[തിരുത്തുക]1992 ഏപ്രിൽ 1-നു എയർ ടാക്സി സേവനം തുടങ്ങിക്കൊണ്ടാണ് ജെറ്റ് എയർവേസ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. മലയ്ഷ്യ എയർലൈൻസിൽനിന്നും ലീസിനെടുത്ത 4 ബോയിംഗ് 737-300 വിമാനങ്ങൾ ഉപയോഗിച്ചു 1993 മെയ് 5-നു വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 1994-ൽ വന്ന പുതിയ നിയമത്തിൻറെ അടിസ്ഥാനത്തിൽ ജെറ്റ് എയർവേസ് സമയപ്പട്ടികയനുസരിച്ചുള്ള വിമാനയാത്ര സേവനമാകാനുള്ള അപേക്ഷ നൽകി, 1995-ൽ അനുമതി ലഭിച്ചു. വിദേശ എയർലൈനുകൾക്ക് സെയിൽസ് മാർക്കറ്റിംഗ് സേവനങ്ങൾ നൽകിയിരുന്ന ജെറ്റ്എയർ (പ്രൈവറ്റ്) ലിമിറ്റഡിൻറെ ഉടമസ്ഥനായെയിൽസ്്‍ലൈൻa്തിൽനന്തിൽ നരേഷ് ഗോയൽ, ഇന്ത്യൻ എയർലൈൻസുമായി മത്സരിക്കാൻ ജെറ്റ് എയർവേസ് സ്ഥാപിച്ചു. 1953-ൽ എല്ലാ പ്രധാന ഇന്ത്യൻ വിമാന സർവീസുകളും എകീകരിച്ചത് മുതൽ ഇന്ത്യൻ എയർലൈൻസ് ഇന്ത്യയിലെ വ്യോമയാന രംഗത്തെ ഏക പ്രതിനിധിയായിരുന്നു. മാർച്ച് 2004-ൽ ജെറ്റ് എയർവേസ് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ആരംഭിച്ചു. ചെന്നൈയിൽനിന്നും കൊളംബോയിലേക്കായിരുന്നു ആദ്യ അന്താരാഷ്ട്ര വിമാനം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ 80 ശതമാനം ഓഹരികളും നരേഷ് ഗോയലിൻറെ കൈവശമാണ്. മാർച്ച് 2011-ളെ കണക്കനിസരിച്ചു ജെറ്റ് എയർവേസിൽ 13,777 ജീവനക്കാരുണ്ട്. എയർ സഹാറയെ 2006 ജനുവരിയിൽ 500 മില്യൺ യുഎസ് ഡോളറുകൾക്ക് ജെറ്റ് എയർവേസ് ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ ആ നീക്കം ജൂൺ 2006-ൽ വിഫലമായി. ഏപ്രിൽ 12, 2007-ൽ 14.5 ബില്ല്യൺ ഇന്ത്യൻ രൂപക്ക് (340 യുഎസ് ഡോളറുകൾ) ജെറ്റ്എയർവേസ് എയർ സഹാറയെ സ്വന്തമാക്കി. എയർ സഹാറയെ ജെറ്റ് ലൈറ്റ് എന്ന് പുനർനാമം ചെയ്തു. 2008 ഓഗസ്റ്റിൽ ജെറ്റ് ലൈറ്റിനെ പൂർണമായി ജെറ്റ് എയർവേസിൻറെ ഭാഗമാക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചു.
കോഡ്ഷെയർ ധാരണകൾ
[തിരുത്തുക]ജെറ്റ് എയർവേസുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: എയർ ലിംഗസ്, എയർ ബെർലിൻ, എയർ കാനഡ, എയർ ഫ്രാൻസ് [16] [17], എയർ സീഷെൽസ്, ഓൾ നിപ്പോൺ എയർവേസ്, അലിറ്റാലിയ [18], ബാങ്കോക്ക് എയർവേസ് , ബ്രസ്സൽസ് എയർലൈൻസ്, എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ്, ഗരുഡ ഇന്തോനേഷ്യ [19], കെനിയ എയർവേസ്, കെഎൽഎം, കൊറിയൻ എയർ, മലേഷ്യ എയർലൈൻസ്, ക്വാണ്ടാസ്, സൗത്ത് ആഫ്രിക്കൻ എയർവേസ്, യുണൈറ്റഡ് എയർലൈൻസ്, വിയറ്റ്നാം എയർലൈൻസ് , വിർജിൻ അറ്റ്‌ലാന്റിക്ക്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Jet Airways". ch-aviation. Archived from the original on 5 ഓഗസ്റ്റ് 2017. Retrieved 2 ഓഗസ്റ്റ് 2017.
- ↑ "JO 7340.2G Contractions" (PDF). Federal Aviation Administration. 2 ഓഗസ്റ്റ് 2017. pp. 3–1–17. Archived (PDF) from the original on 11 ജൂൺ 2017. Retrieved 2 ഓഗസ്റ്റ് 2017.
- ↑ "Jet Airways shut down temporarily for want of funds".
- ↑ Kundu, Rhik (2019-11-14). "Seven month after Jet's grounding, JetPrivilege renamed InterMiles". Livemint (in ഇംഗ്ലീഷ്). Mint. Retrieved 2019-11-17.
- ↑ "Jet Airways' frequent flier programme JetPrivilege is now InterMiles. The benefits and riders, explained". cnbctv18.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-11-17.
- ↑ "Hunt for Jet Airways' buyer takes SBI, Naresh Goyal to TPG Capital and Delta Air Lines".
- ↑ "'It's not the end of journey', Naresh Goyal tells staff after Jet Airways exit".
- ↑ "Airline Membership". IATA. Archived from the original on 11 July 2015. Retrieved 12 June 2011.
- ↑ "Vinay Dube joins Jet Airways as CEO". The Economic Times. 10 August 2017. Archived from the original on 12 August 2017. Retrieved 12 August 2017.
- ↑ 10.0 10.1 "Audited Financial Year Results for the Financial Year ended 31st March 2018" (PDF). JetAirways. Archived from the original (PDF) on 2018-06-14. Retrieved 10 May 2018.
- ↑ Jet Airways Annual Report 2017 (PDF) (Report). Jet Airways. Archived from the original (PDF) on 22 December 2015. Retrieved 19 December 2017.
- ↑ Thomas J, TNN, 18 Aug 2012, 12.40am IST (18 August 2012). "IndiGo topples Jet Group as No. 1 airline". Timesofindia.indiatimes.com. Retrieved 17 November 2015.
{{cite news}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ "Jet Airways inks ties with Group CentrumDirect for forex services". The Economic Times. 17 January 2013. Retrieved 17 November 2015.
- ↑ "On-Board Jet Airways". cleartrip.com. Archived from the original on 2014-01-22. Retrieved 17 November 2015.
- ↑ "ജെറ്റ് ഇനി പറക്കില്ല". Archived from the original on 2020-06-07. Retrieved 2020-06-07.
- ↑ "Codeshare Partners of Jet Airways". Jetairways.com. Archived from the original on 2012-04-27. Retrieved 17 November 2015.
- ↑ "Jet Airways enters into code share agreements with Air France, KLM — Business Today". Businesstoday.intoday.in. 18 June 2013. Retrieved 17 November 2015.
- ↑ "Jet Airways, Alitalia enters into code-share pact". India Infoline. 3 July 2014. Retrieved 17 November 2015.
- ↑ "Jet Airways signs code-share agreement with Garuda Indonesia". indiainfoline.com. 19 November 2013. Retrieved 17 November 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Indian Aviation Business news report on Bloomberg L.P.|Bloomberg
- Jet Airways Archived 2015-11-30 at the Wayback Machine.
- Airport Cargo