കൊറിയൻ എയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊറിയൻ എയർ
대한항공
DaeHan Hanggong
KoreanAir logo.svg
IATA
KE
ICAO
KAL
Callsign
KOREANAIR
തുടക്കം1946 (as Korean National Airlines)
തുടങ്ങിയത്March 1, 1969
ഹബ്
Focus cities
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംSKYPASS
വിമാനത്താവള ലോഞ്ച്KAL Lounge
AllianceSkyTeam
ഉപകമ്പനികൾJin Air
Fleet size164
ലക്ഷ്യസ്ഥാനങ്ങൾ135
ആപ്തവാക്യംExcellence in Flight
മാതൃ സ്ഥാപനംHanjin Group
ആസ്ഥാനംGonghang-dong, Gangseo-gu, Seoul, South Korea
പ്രധാന വ്യക്തികൾCho Yangho (chairman and CEO)
Cho Choonghoon (Entrepreneur/Founder)
വരുമാനംIncrease US$ 13.24 billion (2014)[1]
പ്രവർത്തന വരുമാനംIncrease US$ (25) million (2014)[1]
അറ്റാദായംIncrease US$ (233) million (2014)[1]
മൊത്തം ആസ്തിIncrease US$ 17.6 billion (2014)[1]
ആകെ ഓഹരിIncrease US$ 21.6 billion (2014)[1]
വെബ്‌സൈറ്റ്koreanair.com
Korean name
Hangul대한항공
Hanja大韓航空
Revised RomanizationDaehan Hanggong
McCune–ReischauerTaehan Hanggong
Hangeul.svg This article contains Korean text.
Without proper rendering support, you may see question marks, boxes, or other symbols instead of hangul or hanja.

കൊറിയൻ എയർ എന്ന പേരിൽ പ്രവർത്തിക്കുന്ന കൊറിയൻ എയർലൈൻസ് കോ. ലിമിറ്റഡ്(ഹൻ‌ഗുൾ:대한항공) , വിമാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിലും ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ എയർലൈൻ ആണ്. ഈ എയർലൈനിൻറെ ആസ്ഥാനം ദക്ഷിണ കൊറിയയിലെ സോൾ ആണ്

കൊറിയൻ എയറിൻറെ അന്താരാഷ്ട്ര യാത്രാ വിഭാഗവും അതിൻറെ കാർഗോ വിഭാഗവും ചേർന്നു 45 രാജ്യങ്ങളിലെ 130 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു, അതേ സമയം ആഭ്യന്തര വിഭാഗം 20 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു. ഇഞ്ചിയോൺ അന്താരാഷ്‌ട്ര എയർപോർട്ടാണ് കൊറിയൻ എയറിൻറെ അന്താരാഷ്‌ട്ര ഹബ്.

ജിൻ എയർ കമ്പനിയുടെ മാതൃ സ്ഥാപനം കൊറിയൻ എയറാണ്, മാത്രമല്ല കൊറിയൻ എയർ സ്കൈടീമിൻറെ സ്ഥാപക അംഗംകൂടിയാണ്. സ്റ്റാർ അല്ലയാൻസിനു പിന്നിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അല്ലയാൻസ് ഇപ്പോൾ സ്കൈടീമാണ്. 2012-ൽ ബിസിനസ്‌ ട്രാവലർ റീഡർസ് ഏഷ്യയിലെ ഏറ്റവും മികച്ച എയർലൈനായി തിരഞ്ഞെടുക്കപ്പെട്ടു.[2] ഇപ്പോൾ കൊറിയൻ എയർലൈൻസ് 2018 ശൈത്യകാല ഒളിമ്പിക്സിൻറെ ഔദ്യോഗിക സ്പോൺസറാണ്.

ചരിത്രം[തിരുത്തുക]

1946-ൽ സ്ഥാപിക്കപ്പെട്ട കൊറിയൻ നാഷണൽ എയർലൈനിനു പകരമായി, 1962-ൽ, കൊറിയൻ എയർ ലൈൻസ് എന്നാ പേരിൽ, ദക്ഷിണ കൊറിയൻ സർക്കാർ സ്ഥാപിച്ചതാണ് കൊറിയൻ എയർ. മാർച്ച്‌ 1, 1969-ൽ ഹൻജിൻ ട്രാൻസ്പോർട്ട് ഗ്രൂപ്പ്‌ എയർലൈനിനെ ഏറ്റെടുത്തു. ദീർഘദൂര ചരക്കു ഗതാഗതം 1971 ഏപ്രിൽ 1-നു ആരംഭിച്ചു, വൈകാതെ 1972 ഏപ്രിൽ 19-നു ലോസ് ആഞ്ചലസ് അന്താരാഷ്ട്ര എയർപോർട്ടിലേക്ക് ആദ്യ അന്താരാഷ്‌ട്ര യാത്രാ വിമാനവും ആരംഭിച്ചു.[3]

1984 മാർച്ച്‌ 1-നു എയർലൈൻ പുതിയ ലോഗോയും കൊറിയൻ എയർ ലൈൻസ് എന്ന പേര് മാറ്റി കൊറിയൻ എയർ എന്നാക്കിമാറ്റി.

1980-കളിൽ കൊറിയൻ എയറിൻറെ പ്രധാന ഓഫീസ് സോളിലെ ജുന്ഗ്-ഗുവിലെ കെഎഎൽ ബിൽഡിംഗിൽ ആയിരുന്നു.[4][5]

കൊറിയയിലെ കെറിഎക്സ് അതുവേഗ റെയിൽവേ ശൃംഖലയുമായി മത്സരിക്കാൻ വേണ്ടി ജിൻ എയർ എന്ന പേരിൽ ചെലവ് കുറഞ്ഞൊരു എയർലൈൻ ആരംഭിക്കുമെന്ന് 2007 ജൂൺ 5-നു കൊറിയൻ എയർ പറഞ്ഞു. കൊറിയൻ എയറിൻറെ ചില വിമാനങ്ങൾ ജിൻ എയറിനു നൽകും എന്നും അവർ അറിയിച്ചു.

തുടർച്ചയായി അപകടങ്ങളുണ്ടായ 1990-കളിൽ മോശം അഭിപ്രായമുണ്ടായിരുന്നു എയർലൈൻ, 2009 ആയപ്പോഴേക്കും വളരെ പ്രശസ്തവും ജനപ്രിയവുമായി.[6]

ലക്ഷ്യസ്ഥാനങ്ങൾ[തിരുത്തുക]

കോഡ്ഷെയറുകൾ ഉൾപ്പെടാതെ, 6 ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളിലെ 114 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊറിയൻ എയർ ഇപ്പോൾ സർവീസ് നടത്തുന്നു. എയർലൈനിൻറെ അന്താരാഷ്ട്ര ഹബ് ഇഞ്ചിയോണിലെ ഇഞ്ചിയോൺ അന്താരാഷ്‌ട്ര എയർപോർട്ട് ആണ്. ബ്രിട്ടീഷ്‌ എയർവേസ്, ഡെൽറ്റ എയർ ലൈൻസ്, എമിരേറ്റ്സ്, എത്തിഹാദ് എയർവേസ്, സിങ്കപ്പൂർ എയർലൈൻസ്, സൗത്ത് ആഫ്രിക്കൻ എയർവേസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ കൂടെ മനുഷ്യവാസമുള്ള ആറു ഭൂഖണ്ഡങ്ങളിലേക്കും സർവീസ് നടത്തുന്ന ചുരുക്കം ചില എയർലൈനുകളിൽ കൊറിയൻ എയറും ഉൾപ്പെടുന്നു.[7]

കോഡ്ഷെയർ ധാരണകൾ[തിരുത്തുക]

ടാരോം, മിഡിൽ ഈസ്റ്റ്‌ എയർലൈൻസ് എന്നിവയ്ക്കു പുറമേ സ്കൈടീമിലെ എല്ലാ അംഗങ്ങളുമായി കൊറിയൻ എയർ കോഡ്ഷെയർ ധാരണകളുണ്ട്. അതിനു പുറമേ കോഡ്ഷെയർ ധാരണകളുള്ള മറ്റു എയർലൈനുകൾ ഇവയാണ്: എയറോഫ്ലോട്ട്, എയറോലെനിയാസ് അർജൻറീനാസ്, എയറോമെക്സികോ, എയർ കാലിൻ, എയർ യുറോപ, എയർ ഫ്രാൻസ്, എയർ തഹിതി ന്യൂ, അലാസ്ക എയർലൈൻസ്, അലിറ്റാലിയ, അമേരിക്കൻ എയർലൈൻസ്, അമേരിക്കൻ ഈഗിൾ, അറോറ, ചൈന എയർലൈൻസ്, ചൈന ഈസ്റ്റൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, ചെക്ക് എയർലൈൻസ്, ഡെൽറ്റ എയർ എയർലൈൻസ്, എമിരേറ്റ്സ് എയർലൈൻസ്, എത്തിഹാദ് എയർവേസ്, ഗരുഡ ഇന്തോനേഷ്യ, ഗോൽ ട്രാൻസ്പോർട്ടസ് എയരോസ്, ഹൈനൻ എയർലൈൻസ്, ഹവായൻ എയർലൈൻസ്, ഐബേരിയ എയർലൈൻസ്, ജപ്പാൻ എയർലൈൻസ്, ജെറ്റ് എയർവേസ്, ജെറ്റ് ബ്ലൂ, ജിൻ എയർ, കെനിയ എയർവേസ്, കെഎൽഎം, എൽഎഎൻ എയർലൈൻസ്, എൽഎഎൻ പെറു, മലേഷ്യ എയർലൈൻസ്, എംഐഎടി മങ്കോളിയൻ എയർലൈൻസ്, മ്യാന്മാർ എയർവേസ് ഇന്റർനാഷണൽ, റോസ്സിയ എയർലൈൻസ്, സൗദിയ, ഷാങ്ങ്ഹായ് എയർലൈൻസ്, ടിഎഎം എയർലൈൻസ്, ഉസബെകിസ്ഥാൻ എയർവേസ്, യുഎസ് എയർവേസ്, വിയറ്റ്നാം എയർലൈൻസ്, വെസ്റ്റ്ജെറ്റ്, ശിയമൻ എയർലൈൻസ്.[8][9][10][11][12]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 "korean air lines co ltd (003490:Korea SE)". businessweek.com. ശേഖരിച്ചത് September 1, 2014.
 2. Tatiana Rokou (December 13, 2012). "Seoul voted "Best International Meetings Destination" for 2012". മൂലതാളിൽ നിന്നും 2013-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 September 2015.
 3. "Directory: World Airlines". Flight International. April 3, 2007. പുറം. 102.
 4. "World Airline Directory." Flight International. 16 May 1981. 1444.
 5. "Korean Air". cleartrip.com. ശേഖരിച്ചത് 26 September 2015.
 6. Yu, Roger (August 26, 2009). "Korean Air upgrades service, image". USA Today. ശേഖരിച്ചത് 26 September 2015.
 7. "Korean Air". Korean Air. ശേഖരിച്ചത് 26 September 2015.
 8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-26.
 9. "Korean Air to code-share with Aurora Airlines". AsiaOne. മൂലതാളിൽ നിന്നും 2016-01-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 September 2015.
 10. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-26.
 11. "Korean Air - GOL to Commence Codeshare Partnership from mid-June 2015". Airlineroute.net. 5 June 2015. ശേഖരിച്ചത് 26 September 2015.
 12. "WestJet and Korean Air launch code-share agreement". Westjet2.mediaroom.com. ശേഖരിച്ചത് 26 September 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊറിയൻ_എയർ&oldid=3803528" എന്ന താളിൽനിന്ന് ശേഖരിച്ചത്