Jump to content

ഗയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guyana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോ-ഓപറേറ്റിവ് റിപബ്ലിക് ഓഫ് ഗയാന
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ഒരു ജനത,ഒരു ദേശം,ഒരൊറ്റ ലക്ഷ്യം
ദേശീയ ഗാനം: Dear Land of Guyana...
തലസ്ഥാനം ജോർജ്‌ടൌൺ
രാഷ്ട്രഭാഷ ഇംഗ്ലീഷ്
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി
റിപബ്ലിക്
ഭരത് ജാഗ്ദെയോ
സാം ഹിൻ‌ഡ്സ്
{{{സ്വാതന്ത്ര്യം/രൂപീകരണം}}} മേയ് 26, 1966
വിസ്തീർണ്ണം
 
214,970ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
751,223(2002)
3/ച.കി.മീ
നാണയം ഗയാനീസ് ഡോളർ (GYD)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC-4
ഇന്റർനെറ്റ്‌ സൂചിക .gy
ടെലിഫോൺ കോഡ്‌ +592

ഗയാന തെക്കേ അമേരിക്കൻ വൻ‌കരയുടെ വടക്കൻ തീരത്തുള്ള രാജ്യമാണ്. കിഴക്ക് സുരിനാം, പടിഞ്ഞാറ് വെനിസ്വേല, തെക്ക് ബ്രസീൽ, തെക്ക് അറ്റ്‌ലാന്റിക് മഹാസമുദ്രം എന്നിവയാണ് ഈ രാജ്യത്തിൻറെ അതിർത്തികൾ. ജലധാരകളുടെ നാട് എന്നാണ് ഗയാന എന്ന പേരിനർത്ഥം. മനോഹരങ്ങളായ മഴക്കാടുകൾക്കൊണ്ടും നദികൾക്കൊണ്ടും പ്രകൃതിരമണീയമാണീ രാജ്യം. ഇന്ത്യൻ വംശജർ മുതൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ജനതകളും ഗയാനയിൽ കുടിയേറിയിട്ടുണ്ട്. തെക്കേ അമേരിക്കൻ വൻ‌കരയിലാണെങ്കിലും അതിലെ രാജ്യങ്ങൾക്കു പൊതുവായ ലാറ്റിനമേരിക്കൻ വ്യക്തിത്വമല്ല ഗയാനയിൽ. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഈ രാജ്യം സാംസ്കാരികമായി കരീബിയൻ രാജ്യങ്ങളോടാണടുത്തു നിൽക്കുന്നത്.

സവിശേഷതകൾ

[തിരുത്തുക]

സുവർണ ബാണം ( Golden Arrow head ) എന്നാണു ഗയാനയുടെ പതാക അറിയപ്പെടുന്നത് . തെക്കേ അമേരിക്കയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരേയൊരു രാജ്യം ഗയാനയാണ്. ഒരു കാലത്ത് ഡച്ച് കോളനി ആയിരുന്നു ഇവിടം. 80% വരെ സ്വാഭാവിക മഴക്കാടുകൾ ഇന്നും ഗയാനയിൽ കാണാം. ഇവിടെയുള്ള ഉന്നത വിദ്യാഭ്യാസം നേടിയ 95% സ്വദേശികളും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. അരി, പഞ്ചസാര,ബോക്സൈറ്റ്,റം തുടങ്ങിയവയാണ് പ്രധാന കയറ്റുമതി ഉൽപന്നങ്ങൾ . നിരവധി രാജ്യങ്ങളിൽ നിന്നുള്ള സങ്കര സംസ്കാരം ഇവിടെ പ്രകടമാണ്. [1]

വെസ്റ്റ്‌ ഇൻഡീസ് ക്രിക്കറ്റ് ടീം

[തിരുത്തുക]

ഗയാനയിൽ നിന്നുള്ള പ്രമുഖരായ പല ക്രിക്കറ്റ് കളിക്കാരും വെസ്റ്റ്‌ ഇൻഡീസ് ക്രിക്കറ്റ് ടീമിൽ കളിക്കുന്നു. ശിവ്നരൈൻ ചന്ദർപോൾ , കാൾ ഹൂപ്പർ ,ലാൻസ് ഗിബ്ബ്സ് , കോളിൻ ക്രോഫ്റ്റ് , രോഹൻ കൻഹായ് , ക്ലൈവ് ലോയ്ഡ് , ആൽവിൻ കാളീചരൺ തുടങ്ങിയവർ ഗയാനയിൽ നിന്നുള്ളവരാണ്.[2]


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗയാന&oldid=3781766" എന്ന താളിൽനിന്ന് ശേഖരിച്ചത്