ഗോമതീ നദി
ദൃശ്യരൂപം
(Gomti River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗംഗാ നദിയുടെ ഒരു പോഷകനദിയാണ് ഗോമതി.(ഹിന്ദി:गोमती) ഏകദേശം 900 കിലോമീറ്റർ(560 മൈൽ) നീളമുണ്ട്.
പ്രയാണം
[തിരുത്തുക]ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ പിളിഭിട്ട് ജില്ലയിലാണ് ഗോമതിയുടെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ വരെ ഗോമതി ഒരു ചെറിയ അരുവി മാത്രമാണ്. മൊഹമ്മദിയിൽവച്ച് പോഷകനദിയായ സരയൻ നദിയുമായി കൂടിച്ചേരുന്നതോടെ ഗോമതി കൂടുതൽ വിസ്തൃതമാകുന്നു. മറ്റൊരു പ്രധാന പോഷകനദിയായ സായ് നദി ജൗൻപൂരിൽവച്ച് ഗോമതിയോട് ചേരുന്നു. 240 കിലോമീറ്റർ നീളമുള്ളപ്പോൾ നദി ലക്നൗ നഗരത്തിൽ കടക്കുന്നു. പ്രവേശന സ്ഥാനത്തുവച്ച് നദിയിലെ ജലം നഗരത്തിലെ ജലവിതരണത്തിനായി ഉപയോഗിക്കുന്നു. പിന്നീട് ഗോമതി തടയണ നദിയെ ഒരു തടാകമാക്കി മറ്റുന്നു.
പുരാണത്തിൽ
[തിരുത്തുക]ഹൈന്ദവ പുരാണങ്ങളനുസരിച്ച് ഗോമതീ നദി വസിഷ്ഠ മഹർഷിയുടെ പുത്രിയാണ്. ഏകാദശി ദിനത്തിൽ ഈ നദിയിൽ സ്നാനം ചെയ്യുന്നത് പാപങ്ങളെ കഴുകിക്കളയുമെന്നാണ് വിശ്വാസം
നദീതീരത്തെ പ്രധാന നഗരങ്ങൾ
[തിരുത്തുക]ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |