ഏഴാച്ചേരി രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ezhachery Ramachandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഴാച്ചേരി രാമചന്ദ്രൻ
EzhacheryDSC 0116.jpg
Occupationകവി, പത്രപ്രവർത്തകൻ
Nationality ഇന്ത്യ
Citizenship ഇന്ത്യ
Notable worksഎന്നിലൂടെ
Notable awardsകേരള സാഹിത്യ അക്കാദമി പുരസ്കാരം (2008)[1]

കേരളത്തിലെ ഒരു പ്രമുഖ കവിയും പത്രപ്രവർത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രൻ. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്[1]. 2020 ൽ ഒരു വെർജീനിയൻ വെയിൽകാലം എന്ന കാവ്യസമാഹാരത്തിന് വയലാർ അവാർഡ് ലഭിച്ചു.[2]

ജീവിതരേഖ[തിരുത്തുക]

Malabhari 1920.pdf

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി.[3] കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്.സാഹിത്യപ്രവർത്തക സഹകരണസംഘംപ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.ചന്ദന മണീവാതില്പാതിചാരി എന്നുതുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചു.

കൃതികൾ[തിരുത്തുക]

ഏഴാച്ചേരി രാമചന്ദ്രൻ

കവിത[തിരുത്തുക]

  • ആർദ്രസമുദ്രം
  • ബന്ധുരാംഗീപുരം
  • കേദാരഗൗരി
  • കാവടിച്ചിന്ത്
  • നീലി
  • കയ്യൂർ
  • ഗന്ധമാദനം
  • എന്നിലൂടെ
  • തങ്കവും തൈമാവും(ബാലകവിതകൾ)
  • ജാതകം കത്തിച്ച സൂര്യൻ
  • മഴ വരയ്‌ക്കുന്ന ഗുഹാചിത്രങ്ങൾ
  • അമ്മവീട്ടിൽപ്പക്ഷി(ബാലകവിതകൾ)
  • ഒരു വെർജീനിയൻ വെയിൽകാലം

ഗദ്യം[തിരുത്തുക]

  • ഉയരും ഞാൻ നാടാകെ
  • കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി അവാർഡ് (2008) - എന്നിലൂടെ[4]
  • സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (1995)[5]
  • ഉള്ളൂർ അവാർഡ്
  • പുനലൂർ ബാലൻ ഫൗണ്ടേഷൻ അവാർഡ്(2018)
  • അബുദാബി ശക്തി അവാർഡ്[6]
  • മൂലൂർ പുരസ്‌കാരം[6]
  • എ.പി. കളയ്‌ക്കാട്‌ അവാർഡ്‌[6]
  • എസ്‌.ബി.ടി. അവാർഡ്‌[6]
  • നിമിഷകവി അഞ്ചൽ ആർ. വേലുപ്പിളള പുരസ്‌കാരം[6]
  • എഴുമംഗലം വാമദേവൻ അവാർഡ്‌[6]
  • പന്തളം കേരള വർമ അവാർഡ് - ജാതകം കത്തിച്ച സൂര്യൻ[7]
  • മഹാകവി പാലാ പുരസ്‌കാരം[8]
  • വയലാർ പുരസ്കാരം - 2020[9]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Sahitya Akademi awards announced". The Hindu. മൂലതാളിൽ നിന്നും 2009-04-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ജനുവരി 2012.
  2. "വയലാർ പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന്". മാതൃഭൂമി. October 10, 2020. Archived from the original on 2020-10-10. ശേഖരിച്ചത് October 10, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. http://www.deshabhimani.com/newscontent.php?id=97242
  4. http://www.deepika.com/Archives/CAT2_sub.asp?ccode=CAT2&hcode=76926[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.ksicl.org/award
  6. 6.0 6.1 6.2 6.3 6.4 6.5 "ഏഴാച്ചേരി രാമചന്ദ്രൻ, പുഴ.കോം വെബ്‌സൈറ്റ്". മൂലതാളിൽ നിന്നും 2012-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-03.
  7. "പന്തളം കേരളവർമ പുരസ്‌കാരം ഏഴാച്ചേരിക്കും ബി.മുരളിക്കും". മാതൃഭൂമി. 17 ജനുവരി 2012. മൂലതാളിൽ നിന്നും 2012-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ജനുവരി 2012.
  8. "ഏഴാച്ചേരി രാമചന്ദ്രന്‌ മഹാകവി പാലാ പുരസ്‌കാരം". മൂലതാളിൽ നിന്നും 2018-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-12.
  9. "ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്". മൂലതാളിൽ നിന്നും 2020-10-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 ഒക്ടോബർ 2020.
"https://ml.wikipedia.org/w/index.php?title=ഏഴാച്ചേരി_രാമചന്ദ്രൻ&oldid=3851059" എന്ന താളിൽനിന്ന് ശേഖരിച്ചത്