Jump to content

കമ്മൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Earing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമ്മലുകൾ ധരിക്കുന്ന ചെവിയുടെ ഭാഗങ്ങൾ

കാതുകളിൽ അണിയുന്ന ആഭരണമാണ് കമ്മൽ. പുരുഷന്മാരും സ്ത്രീകളും കമ്മൽ അണിയാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളാണ് അണിയുന്നത്. രണ്ട് ചെവിയിലും ഒരുപോലെയുള്ള കമ്മലുകൾ ധരിക്കുന്നതാണ് കൂടുതൽ കാണുന്നതെങ്കിലും ഒറ്റ ചെവിയിലും കമ്മലുകൾ ധരിക്കാറുണ്ട്.

ഓരോ നാടിനും ഓരോ സംസ്കാരത്തിനും പ്രത്യേകതരം കമ്മലുകൾ പ്രചാരത്തിലുണ്ട്. സാധാരണഗതിയിൽ കീഴ്‌കാത് തുളച്ചാണ് കമ്മലുകളണിയുന്നത്. മേൽകാതിലും കാതിന്റെ വശങ്ങളിലും എന്നുവേണ്ട കാതിന്റെ എല്ലാഭാഗങ്ങളുമണിയുന്ന കമ്മലുകൾ നിലവിലുണ്ട്. സാധാരണയായി സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് മുതലായ ലോഹങ്ങൾ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ്‌ കമ്മലുകൾ നിർമ്മിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന കമ്മലുകൾ സാധാരണമാണ്.

മേക്കാമോതിരം

[തിരുത്തുക]

കേരളത്തിൽ ക്രിസ്ത്യൻ സ്ത്രീകളുടെയിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രത്യേകതരം കമ്മലാണ് മേക്കാമോതിരം. മേൽക്കാതിലാണ് ഈ കമ്മൽ അണിയുന്നത്.

കാതുകുത്ത് കല്ല്യാണം

[തിരുത്തുക]

കേരളത്തിലും തമിഴ്‌നാട്ടിലും ഉള്ള ചില സമുദായങ്ങൾ കാതുകുത്ത് കല്ല്യാണം എന്ന പേരിൽ ആഘോഷപരമായാണ് കുട്ടികൾക്ക് കാത് കുത്തുന്ന ചടങ്ങ് നടത്തുന്നത്. പുലയ സമുദായത്തിൽ സ്തീകൾക്കെന്ന പോലെ ആൺകുട്ടികൾക്കും കാത് കുത്ത് കല്ല്യാണം നടത്താറുണ്ട്. [1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കമ്മൽ&oldid=3826941" എന്ന താളിൽനിന്ന് ശേഖരിച്ചത്