Jump to content

അബ്രോൾഹോസ് മറൈൻ ദേശീയോദ്യാനം

Coordinates: 17°58′16″S 38°42′00″W / 17.971°S 38.700°W / -17.971; -38.700
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abrolhos Marine National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബ്രോൾഹോസ് മറൈൻ ദേശീയോദ്യാനം
Parque Nacional Marinho dos Abrolhos
One of the islands of the Abrolhos Archipelago
Map showing the location of അബ്രോൾഹോസ് മറൈൻ ദേശീയോദ്യാനം
Map showing the location of അബ്രോൾഹോസ് മറൈൻ ദേശീയോദ്യാനം
Coordinates17°58′16″S 38°42′00″W / 17.971°S 38.700°W / -17.971; -38.700
DesignationNational park

അബ്രോൾഹോസ് മറൈൻ ദേശീയോദ്യാനം (PortugueseParque Nacional Marinho dos Abrolhos [ˈpaʁki nɐsjoˈnaw mɐˈɾĩɲu duz ɐˈbɾɔʎus]), 1983 ൽ രൂപീകൃതമായ ബ്രസീലിലെ ബാഹിയ സംസ്ഥാനത്തിലുൾപ്പെട്ടതും അബ്രോൾഹോസ് ദ്വീപസമൂഹങ്ങളുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നതുമായ ഒരു ദേശീയോദ്യാനമാണ്. 1983 ഏപ്രിൽ 6 നാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. 91,300 ഹെക്ടർ (226,000 ഏക്കർ) ഭൂപ്രദേശം ഈ ദേശീയോദ്യാനത്തിലുൾപ്പെടുന്നു.[1] 2002 ൽ രൂപീകരിക്കപ്പെട്ട സെൻട്രൽ അറ്റ്ലാന്റിക് ഫോറസ്റ്റ് ഇക്കോളജിക്കൽ കോറിഡോറിൻറെ ഭാഗമായി ഇത് മാറി.[2] ബ്രസീലിലെ വടക്കുകിഴക്കായി ബാഹിയയുടെ തെക്കൻ തീരത്തായി ഇതു സ്ഥിതിചെയ്യുന്നു.[3] ഈ പ്രദേശത്തെ ദ്വീപുകളെല്ലാംതന്നെ അഗ്നിപർവതജന്യമാണ്.[4]

അബ്രോൾഹോസ് ദ്വീപസമൂഹത്തിൽ ആകെ അഞ്ച് ദ്വീപുകളാണുളളത്. അതിൽ സിരിബാ എന്ന ഒരെണ്ണം മാത്രമേ സന്ദർശകർക്കായി തുറന്നിട്ടുള്ളൂ. 1,600 മീറ്റർ നീളത്തിലുള്ള (5,200 അടി) ഒരു വഴിത്താര ഈ ദ്വീപിന് ചുറ്റുമായിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Parque Nacional Marinho dos Abrolhos – ICMBio.
  2. Lamas, Crepaldi & Mesquita 2015, പുറം. 101.
  3. Parque Nacional Marinho dos Abrolhos – Abrolhos.net.
  4. The Marine National Park of Abrolhos – ilhasdeabrolhos.com.br.

വിക്കിവൊയേജിൽ നിന്നുള്ള അബ്രോൾഹോസ് മറൈൻ ദേശീയോദ്യാനം യാത്രാ സഹായി