ഉള്ളടക്കത്തിലേക്ക് പോവുക

അകാരി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acari National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അകാരി ദേശീയോദ്യാനം
Map showing the location of അകാരി ദേശീയോദ്യാനം
Map showing the location of അകാരി ദേശീയോദ്യാനം
അടുത്തുള്ള നഗരംApuí, Amazonas
നിർദ്ദേശാങ്കങ്ങൾ6°18′18″S 59°17′35″W / 6.305°S 59.293°W / -6.305; -59.293
വിസ്തീർണ്ണം896,410.95 ഹെ (3,461.0620  മൈ)
DesignationNational park
Created11 May 2016
AdministratorChico Mendes Institute for Biodiversity Conservation

അകാരി ദേശീയോദ്യാനം (PortugueseParque Nacional do Acari) ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ആമസോണാസ് സംസ്ഥാനത്തെ അപൂയി (11.77%), ബോർബ (59.55%), നോവോ അരിപ്വാന (28.68%) എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളെ ഈ ദേശീയോദ്യാനം ഉൾക്കൊള്ളുന്നു.[1] അപൂയി-ജക്കാറിയാക്കാങ്ക സെക്ഷനിലെ BR-230 ട്രാൻസ്-ആമസോണിയൻ ഹൈവേയ്ക്ക് വടക്ക് ഭാഗത്തായാണ് ഇതിൻറെ സ്ഥാനം. ഉരുപ്പാടി ദേശീയവനം, അൾട്ടോ മൌയെസ് എക്കോളജിക്കൽ സ്റ്റേഷൻ എന്നിവ ഈ ദേശീയോദ്യാനത്തിൻറെ കിഴക്കൻ അതിർത്തികളാണ്.[2] ആമസോൺ ബയോമിൽ[3] സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 896,410.95 ഹെക്ടർ (2,215,079.7 ഏക്കർ) വിസ്തൃതിയുള്ളതാണ്.

അവലംബം

[തിരുത്തുക]
  1. PARNA do Acari – ISA.
  2. FLONA de Urupadi – ISA, Informações gerais (mapa).
  3. Parna do Acari – Chico Mendes.
"https://ml.wikipedia.org/w/index.php?title=അകാരി_ദേശീയോദ്യാനം&oldid=3806718" എന്ന താളിൽനിന്ന് ശേഖരിച്ചത്