അരുക്കേറിയാസ് ദേശീയോദ്യാനം
അരുക്കേറിയാസ് ദേശീയോദ്യാനം | |
---|---|
Parque Nacional das Araucárias | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Coordinates | 26°45′53″S 51°58′03″W / 26.76472°S 51.96750°W |
Area | 12,841 hectares (31,730 acres) |
Designation | national park |
Created | 19 October 2005 |
ബ്രസീലിലെ സാന്താ കറ്റാറിനാ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അരുക്കേറിയാസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional das Araucárias). ഈ ദേശീയോദ്യാനം സാന്താ കറ്റെറീനയിലെ മുനിസിപ്പാലിറ്റികളായ പസ്സോസ് മൈയ, പോണ്ടെ സെറാഡ എന്നിവിടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. 2005 ഒക്ടോബർ 19 നാണ് ഏകദേശം 12,841 ഹെക്ടർ (31,730 ഏക്കർ) ഭൂവിസ്തൃതിയുള്ള ഈ സംരക്ഷിത മേഖല രൂപീകരിക്കപ്പെട്ടത്. ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയൊഡൈവേർസിറ്റി കൺസർവേഷനാണ് ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്. ഇവിടുത്തെ വാർഷികമഴ ശരാശരി 1,930 മീല്ലീമീറ്ററാണ് (76 ഇഞ്ച്). ശരാശരി താപനില 17 °C (63 °F) ആണ്. പടിഞ്ഞാറേ ദിക്കിലേയ്ക്കു സാവധാനം ചരിഞ്ഞുകിടക്കന്ന പീഠഭൂമിയായ കാമ്പോസ് ഗെറെയ്സിലാണ് ദേശീയോദ്യാനം നിലനിൽക്കുന്നത്. 805 മുതൽ 1,218 മീറ്റർ (2,641 മുതൽ 3,996 അടി) വരെ ഉയരത്തിലാണ് ഈ പ്രദേശം നിലനിൽക്കുന്നത്.
ചിത്രശാല
[തിരുത്തുക]-
Araucária
-
Stand of araucárias
-
Deforested area