എ. ഗുരുപ്രസാദ്
ദൃശ്യരൂപം
(A. Guruprasad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് എ. ഗുരുപ്രസാദ്(ജനനം : 1968) .[1]
ജീവിതരേഖ
[തിരുത്തുക]കൊല്ലം സ്വദേശിയാണ്. അയ്യപ്പനും കെ. ഗൗരിയുമാണ് മാതാ പിതാക്കൾ. ശിൽപ്പിയായ എം.സി. ശേഖറിന്റെ ശിഷ്യനായി പ്രവർത്തിച്ചു. തിരുവനന്തപുരം ഫൈൻ ആർട്സിൽ കോളേജിൽ പഠിച്ചു. കേരള പോലീസിൽ ജോലി ചെയ്യുന്നു. മൺസൂൺ ക്യമ്പ് എന്ന പേരിൽ കൊല്ലത്തു നടന്ന ശിൽപ്പ കലാ ക്യമ്പിന്റെ ഡയറക്ടറായിരുന്നു. ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ അനീതിക്കെതിരായ പ്രതികരണമായ 'നീതിദേവത' എന്ന ശിൽപ്പം പ്രദർശിപ്പിച്ചിട്ടുണ്ട്.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം (2005)
- കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള ഹോണറബിൾ മെൻഷൻ (2007)[3]
അവലംബം
[തിരുത്തുക]- ↑ "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്". www.lalithkala.org. Retrieved 14 ഡിസംബർ 2014.
- ↑ "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്". www.mathrubhumi.com. Retrieved 6 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-23. Retrieved 2014-12-14.