കെ.എസ്. രാധാകൃഷ്ണൻ
കെ.എസ്. രാധാകൃഷ്ണൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ശില്പി |
ജീവിതപങ്കാളി(കൾ) | സുഷ്മിത ചക്രവർത്തി |
ഭാരതീയനായ ശില്പിയാണ് കെ.എസ്. രാധാകൃഷ്ണൻ(ജനനം : 7 ഫെബ്രുവരി 1956). ലണ്ടനിലെ ഇന്ത്യാ ഹൗസിലുൾപ്പെടെ നിരവധി വിദേശരാജ്യങ്ങളിലും സ്വദേശത്തും ശില്പങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധി പ്രദർശനങ്ങളും നടത്തി. ഫ്രാൻസിൽ മുപ്പതോളം ശില്പങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്.
ജീവിതരേഖ
[തിരുത്തുക]കോട്ടയം കുഴിമറ്റം കാഞ്ഞിരപ്പള്ളി വീട്ടിൽ പി.എൻ. ശ്രീമാൻ ഉണ്ണിയുടെയും കെ. ശ്രീക്കുട്ടിയുടെയും മകനാണ്. 1956ൽ കോട്ടയം ജില്ലയിൽ ജനനം. രാധാകൃഷ്ണൻ, ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽനിന്ന് പ്രീഡിഗ്രി പാസ്സായി 1973-74 കാലയളവിൽ കലാപരിശീലനത്തിനായി വിശ്വഭാരതി ശാന്തിനികേതനിൽ യൂണിവേഴ്സിറ്റിയിൽ എത്തി ചേർന്നു. അവിടെനിന്ന് ബി.എഫ്.എ.യും എം.എഫ്.എ.യും നേടി.[1]വിഖ്യാത ഇന്ത്യൻ ശില്പി രാംകിങ്കർ ബെയ്ജിന്റെ ശിഷ്യനായി കലാപഠനം ശാന്തിനികേതനിൽ നിന്ന് പൂർത്തിയാക്കി.
ധാരാളം മാദ്ധ്യമങ്ങൾ പരീക്ഷിക്കുന്നുണ്ടെങ്കിലും മിക്കവാറും ശില്പങ്ങൾ വെങ്കലത്തിലും പ്ലാസ്റ്റർ ഓഫ് പാരീസിലുമാണ് ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ശില്പങ്ങൾ പലപ്പോഴും രൂപപ്പെടു ന്നത് ശിവൻ, കാളി, രാധ തുടങ്ങിയ പുരാണ കഥാപാത്രങ്ങളുടെ നൃത്തരൂപങ്ങളിൽ നിന്നും മറ്റുമാണ്. ധാരാളം മനുഷ്യരൂപങ്ങൾ ഉള്ള അദ്ദേഹത്തിന്റെ ശില്പനിർമ്മാണ രീതി തന്നെ ഒരു കലാപ്രക്രിയയാണെന്ന് പറയാം. കെ.എസ്. രാധാകൃഷ്ണൻ തന്റെ കലാപ്രവർത്തനത്തിന്റെ ആരംഭത്തിൽ തന്നെ ലളിത കലാ അക്കാദമി, ബിർലാ അക്കാദമി എന്നിവിടങ്ങളിൽ പ്രദർശനങ്ങൾക്കായി ക്ഷണിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വമാണ്. ഇന്ത്യയിലും വിദേശത്തുമായി അൻപതിലേറെ ഏകാംഗ്രപ്രദർശ നങ്ങൾ ഇതിനോടകം അദ്ദേഹം ചെയ്തിട്ടുണ്ട്. പൊതു യിടങ്ങളിലും ഒട്ടേറെ ശില്പങ്ങൾ കെ. എസ്. രാധാകൃഷ്ണന്റേതായിട്ടുണ്ട്. കേരള ഗവൺമെന്റിന്റെ കെ. സി. എസ്. പണിക്കർ പുരസ്കാരത്തിന് 2011ൽ അർഹനായി.
ശില്പങ്ങൾ
[തിരുത്തുക]'മുസൂയി' എന്ന പുരുഷബിംബവും 'മയ്യ' എന്ന സ്ത്രീബിംബവുമാണ് രാധാകൃഷ്ണന്റെ രചനകളിലെ മുഖ്യ ബിംബങ്ങൾ. അറിവിലേക്കും ആനന്ദത്തിലേക്കുമുള്ള യാത്രകളാണ് ഈ രൂപങ്ങളെന്നാണ് ശിൽപ്പിയുടെ പക്ഷം.
- കോഴിക്കോട് മാനാഞ്ചിറ മൈതാനത്തെ 'കാലപ്രവാഹം' എന്ന ശില്പം.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പ് (2018 -19)
- കേരള ഗവൺമെന്റിന്റെ കെ. സി. എസ്. പണിക്കർ പുരസ്കാരം (2011)
അവലംബം
[തിരുത്തുക]- ↑ "ജന്മനാടിന് രാധാകൃഷ്ണന്റെ സമ്മാനം മൂന്നുകോടിയുടെ ശില്പങ്ങൾ". www.mathrubhumi.com. Archived from the original on 2014-10-12. Retrieved 11 ഒക്ടോബർ 2014.
പുറം കണ്ണികൾ
[തിരുത്തുക]- വെബ്സൈറ്റ് Archived 2014-08-18 at the Wayback Machine.
.