അജയൻ വി. കാട്ടുങ്ങൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അജയൻ വി. കാട്ടുങ്ങൽ.jpg

കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് അജയൻ വി. കാട്ടുങ്ങൽ .[1]

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ സ്വദേശിയാണ്. കലവൂരിൽ ശിൽപ്പ സ്റ്റൂഡിയോ നടത്തുന്നു. പകർന്നാട്ടം, പത്മവ്യൂഹം, ദൈവനാമത്തിൽ (2005) തുടങ്ങി നിരവധി സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കയർ ശില്പ രചനാ ക്യാമ്പ് ക്യൂറേറ്റ് ചെയ്തു. [2] 2013 ഡിസംബറിൽ ഗുജറാത്തിൽ നടന്ന ദണ്ഡി ഉപ്പു സത്യാഗ്രഹ സ്മാരക ശിൽപ്പ നിർമ്മാണ പ്രോജക്റ്റിൽ പങ്കെടുത്തു.[3]ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ അമ്പിളിമാമനെ പിടിക്കുവാൻ ശ്രമിക്കുന്ന കുട്ടിയെ ചിത്രീകരിക്കുന്ന അജയൻ വി. കാട്ടുങ്കൽ നിർമ്മിച്ച ശില്പം പ്രദർശിപ്പിച്ചിട്ടുണ്ട്.[4]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്‌". www.lalithkala.org. ശേഖരിച്ചത് 14 ഡിസംബർ 2014.
  2. "Behold! sculptures in coir". www.thehindu.com. ശേഖരിച്ചത് 14 ഡിസംബർ 2014.
  3. http://www.dandimemorial.org/participants.html
  4. "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്‌". www.mathrubhumi.com. ശേഖരിച്ചത് 6 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=അജയൻ_വി._കാട്ടുങ്ങൽ&oldid=2143857" എന്ന താളിൽനിന്ന് ശേഖരിച്ചത്