കെ.ആർ. രാജേഷ്‌കുമാർ
ദൃശ്യരൂപം
കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് കെ.ആർ. രാജേഷ്‌കുമാർ .[1]
ജീവിതരേഖ
[തിരുത്തുക]കൊല്ലം സ്വദേശിയാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ മോഡലറാണ്. കൊല്ലം പ്രകാശ് കലാകേന്ദ്രത്തിലെ ഇ.എം.എസിന്റെയും കൊല്ലം നഗരത്തിൽ കപ്പലണ്ടിമുക്കിലെ ഒ. മാധവന്റെയുമടക്കം നിരവധി പ്രതിമകൾ നിർമ്മിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ പ്രതികരിക്കാനാകാത്ത മനുഷ്യപ്രകൃതിയുടെ പിരമിഡ് രൂപമായി ഒരുക്കിയ 'ഹൊമിനിസ്' എന്ന ശിൽപം പ്രദർശിപ്പിച്ചിട്ടുണ്ട്.[2]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം
അവലംബം
[തിരുത്തുക]- ↑ "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്". www.lalithkala.org. Retrieved 14 ഡിസംബർ 2014.
- ↑ "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്". www.mathrubhumi.com. Retrieved 6 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]