Jump to content

2022-ലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ തൃക്കാക്കരയിൽ 2022 മേയ് 31-നു് ഉപതെരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണൽ 2012 ജൂൺ 3-ന് നടന്നു. 2022 മേയ് 11 വരെയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. പത്രികയുടെ സൂക്ഷ്മ പരിശോധന 2012 മേയ് 12-നു് നടന്നു. മേയ് 16 വരെയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി. [1][2][3].

എം.എൽ.എ. ആയിരുന്ന പി.ടി. തോമസ് അന്തരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്[4].

സ്ഥാനാർത്ഥികൾ

[തിരുത്തുക]

പി.ടി. തോമസിന്റെ പത്നി ഉമ തോമസ് ആണു ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി[5]. ഹൃദ്രോഗവിദഗ്ധൻ ഡോ. ജോ ജോസഫ് ആണു ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി[4]. എ.എൻ. രാധാകൃഷ്ണൻ ആണു എൻ.ഡി.എ. സ്ഥാനാർത്ഥി[6]

തെരഞ്ഞെടുപ്പ് ഫലം

[തിരുത്തുക]

ജൂൺ 3-നു നടന്ന വോട്ടെണ്ണലിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് 25016 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മത്സരിച്ച പ്രമുഖ സ്ഥാനാർഥികളും നേടിയ വോട്ടുകളും

[തിരുത്തുക]
ക്ര. പേര് മുന്നണി / പാർട്ടി നേടിയ വോട്ട്
1. ഉമ തോമസ് യു.ഡി.എഫ് 72770
2. ജോ ജോസഫ് എൽ.ഡി.എഫ് 47754
3. എ.എൻ. രാധാകൃഷ്ണൻ ബി.ജെ.പി 12957
4. അനിൽ നായർ സ്വതന്ത്രൻ 100
5. ജോമോൻ ജോസഫ് സംപ്രിക്കൽ എ.പി.ജെ. ജുമൻ വി.എസ് സ്വതന്ത്രൻ 384
6. സി.പി. ദിലീപ് കുമാർ സ്വതന്ത്രൻ 36
7. ബോസ്കോ കളമശ്ശേരി സ്വതന്ത്രൻ 136
8. മന്മഥൻ സ്വതന്ത്രൻ 101
9. നോട്ട 1111

[7]

അവലംബം

[തിരുത്തുക]
  1. "തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മേയ് 31ന്; ജൂൺ മൂന്നിന് വോട്ടെണ്ണൽ". Archived from the original on 2022-05-05. Retrieved 5 മേയ് 2022.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഈ മാസം 31ന്". Archived from the original on 2022-05-23. Retrieved 5 മേയ് 2022.{{cite web}}: CS1 maint: bot: original URL status unknown (link)
  3. http://www.ceo.kerala.gov.in/pdf/govt_orders/byeelection083.pdf
  4. 4.0 4.1 "Thrikkakara bypoll: Cardiologist Jo Joseph is LDF candidate" (in ഇംഗ്ലീഷ്). Archived from the original on 2022-05-05. Retrieved 5 മേയ് 2022.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "Uma Thomas UDF candidate for Thrikkakara bypoll" (in ഇംഗ്ലീഷ്). 5 മേയ് 2022. Archived from the original on 2022-05-05. Retrieved 5 മേയ് 2022.{{cite news}}: CS1 maint: bot: original URL status unknown (link)
  6. "BJP names A. N. Radhakrishnan as a candidate for Thrikkakara Assembly by-election" (in ഇംഗ്ലീഷ്). Archived from the original on 2022-05-09. Retrieved 9 മേയ് 2022.{{cite news}}: CS1 maint: bot: original URL status unknown (link)
  7. Election results - ECI.GOV.IN