ഹിർകാനിയൻ വനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസ്പിയൻ ഹിർകാനിയൻ മിശ്ര വനങ്ങൾ
സിസംഗൻ ദേശീയവനം, ഇറാൻ
location map of the Caspian Hyrcanian mixed forests (in purple)
Ecology
BiomeTemperate broadleaf and mixed forests
Borders
Bird species296[1]
Mammal species98[1]
Geography
Area55,100 km2 (21,300 sq mi)
CountriesIran and Azerbaijan
Conservation
Habitat loss51.007%[1]
Protected10.30%[1]
Map of biotopes of Iran
  Forest steppe
  Forests and woodlands
  Semi-desert
  Desert lowlands
  Steppe
  Salted alluvial marshes

ഹിർകാനിയൻ വനങ്ങൾ (പേർഷ്യൻ: جنگل های هیرکانی) ഇറാനിലെ കാസ്പിയൻ കടൽത്തീരത്തോടും അസർബൈജാൻ പ്രദേശങ്ങളോടും ചേർന്ന് ഏകദേശം 55,000 ചതുരശ്ര കിലോമീറ്റർ (21,000 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സമൃദ്ധമായ നിമ്ന്ന പ്രദേശങ്ങളുടെയും പർവത വനങ്ങളുടെയും ഒരു മേഖലയാണ്. പുരാതന പ്രദേശമായ ഹിർകാനിയയുടെ പേരിലാണ് ഈ വനം അറിയപ്പെടുന്നത്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് വർഗ്ഗീകരണത്തിൽ, കാസ്പിയൻ ഹിർകാനിയൻ മിശ്ര വനങ്ങൾ എന്നാണ് ഈ പരിസ്ഥിതി മേഖല പരാമർശിക്കപ്പെടുന്നത്. 2019 ജൂലൈ 5 മുതൽ, ഹിർകാനിയൻ വനങ്ങളെ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി തിരഞ്ഞെടുത്തു.[2]

ഭൂമിശാസ്ത്രം[തിരുത്തുക]

ഇറാനിൽ, കാസ്പിയൻ കടലിന്റെ തെക്കൻ തീരത്തും അൽബോർസ് മലനിരകളുടെ വടക്കൻ ചരിവുകളിലുമുള്ള ഒരു നീണ്ട ഭൂപ്രദേശം ഉൾക്കൊള്ളുന്നതാണ് ഹിർകാനിയൻ പരിസ്ഥിതി പ്രദേശം. കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയുള്ള അഞ്ച് പ്രവിശ്യകളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇതിൽ വടക്കൻ ഖൊറാസാൻ, ഗോലെസ്ഥാൻ (421,373 ഹെക്ടർ, 1,041,240 ഏക്കർ) അതിന്റെ തെക്കും തെക്കുപടിഞ്ഞാറും ഭാഗങ്ങൾ കൂടാതെ ഗോർഗൻ സമതലത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ, മാസന്ദരാൻ, ഗിലാൻ, അർദാബിൽ പ്രവിശ്യകളുടെ ഭാഗങ്ങളും ഉൾപ്പെടുന്നു.

ഗോലെസ്ഥാൻ, മാസന്ദരാൻ പ്രവിശ്യകളുടെ അതിർത്തിയിൽ ഗോലെസ്ഥാൻ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. 965,000 ഹെക്‌ടർ (3,730 ചതുരശ്ര മൈൽ) ഹിർകാനിയൻ വനപ്രദേശമുള്ള മാസന്ദരാൻ പ്രവിശ്യയിലെ 487,195 ഹെക്‌ടർ (1,881.07 ചതുരശ്ര മൈൽ) വനപ്രദേശം വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുമ്പോൾ 184,000 ഹെക്ടർ (710 ചതുരശ്ര മൈൽ) സംരക്ഷിതവനവും ബാക്കിയുള്ളവ വനഭൂമിയായോ അമിതമായി ചുഷണം ചെയ്യപ്പെടുന്ന വനങ്ങളായോ കണക്കാക്കപ്പെടുന്നു. ഈ പ്രവിശ്യയിൽ ഉപയോഗിക്കപ്പെടുന്ന മൊത്തം വന വൃക്ഷങ്ങളുടെ അളവ് 770,551 ക്യുബിക് മീറ്റർ (27,211,800 ക്യുബിക് അടി) ആയി കണക്കാക്കപ്പെടുന്നു. കൊജൂർ, ദോഹെസാർ, സെഹെസർ വന നീർത്തടങ്ങൾ ഗിലാൻ പ്രവിശ്യയിലും മാസന്ദരാൻ പ്രവിശ്യയിലുമായാണ്. 1 മുതൽ 3 വരെയായി തരംതിരിച്ചിരിക്കുന്ന ഈ വനങ്ങളുടെ വിസ്തൃതി യഥാക്രമം 107,894 ഹെക്‌ടർ (416.58 ചതുരശ്ര മൈൽ), 182,758 ഹെക്‌ടർ (705.6 ചതുരശ്ര മൈൽ), 211,972 ഹെക്ടർ (818.43 ചതുരശ്ര മൈൽ) എന്നിങ്ങനെയാണ്. വാണിജ്യപരമായ ഉപയോഗം 184,202 ക്യുബീക് മീറ്ററും (6,505,000 ക്യു. അടി) ആണ്, വാണിജ്യേതര ഉപയോഗം 126,173 ക്യുബീക് മീറ്ററും (4,455,800 ക്യു അടി) ആണ്. മസൂലെഹ്, ഗലേഹ് റൂദ്ഖാൻ, അസ്താര വനങ്ങളുടം നീർത്തടങ്ങൾ ഗിലാൻ പ്രവിശ്യയിലും അർദാബിൽ പ്രവിശ്യയിലുമായാണ്. തെക്ക് ഉയർന്ന വിതാനത്തിൽ, പരിസ്ഥിതി പ്രദേശം എൽബർസ് റേഞ്ച് ഫോറസ്റ്റ് സ്റ്റെപ്പിയിലേക്ക് ഗ്രേഡ് ചെയ്യപ്പെടുന്നു. തെക്കുകിഴക്കൻ അസർബൈജാനിൽ പരിസ്ഥിതി പ്രദേശം ലങ്കാരൻ നിമ്ന്ന പ്രദേശങ്ങളിലൂടെയും താലിഷ് പർവതനിരകളിലൂടെയും വ്യാപിച്ചുകിടക്കുന്നു.

ജന്തുജാലം[തിരുത്തുക]

കാസ്പിയൻ കടുവ (പന്തേര ടൈഗ്രിസ് ടൈഗ്രിസ്) വംശനാശത്തിന് മുമ്പുള്ള കാലത്ത് മുമ്പ് ബയോമിലെ അഗ്രഗണ്യരായ വേട്ടക്കാരനായിരുന്നു. ശേഷിക്കുന്ന വലിയ സസ്തനികളിൽ പേർഷ്യൻ പുള്ളിപ്പുലി (പന്തേറ പാർഡസ് ടുലിയാന), ലിൻക്സ് (ലിൻക്സ് ലിൻക്സ്), തവിട്ട് കരടി (ഉർസസ് ആർക്ടോസ്), കാട്ടുപന്നി (സുസ് സ്ക്രോഫ), ചെന്നായ (കാനിസ് ലൂപ്പസ്), സ്വർണ്ണ കുറുക്കൻ (കാനിസ് ഓറിയസ്), കാട്ടുപൂച്ച (ഫെലിസ് ചൗസ്) കൊക്കേഷ്യൻ ബാഡ്ജർ (മെലെസ് കനേസെൻസ്), യുറേഷ്യൻ ഓട്ടർ (ലുട്ര ലുട്ര) എന്നിവ ഉൾപ്പെടുന്നു.

സംരക്ഷിത പ്രദേശങ്ങൾ[തിരുത്തുക]

ജീവിവർഗങ്ങളുടെ വൈവിധ്യം, പ്രാദേശികത തുടങ്ങിയ കാസ്പിയൻ ഹിർകാനിയൻ വനങ്ങളിലെ ജീവിവർഗ്ഗങ്ങളുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഘടകങ്ങൾ പ്രദേശത്തെ ഒരു അതുല്യമായ സവിശേഷതയുള്ളതുമാക്കുന്നു. തേയില, പച്ചക്കറി, പഴം, മുന്തിരിത്തോട്ടങ്ങൾ എന്നിവയുടെ വ്യാപനം, സുസ്ഥിരമല്ലാത്ത വനവൽക്കരണം, വേട്ടയാടൽ എന്നിവ ഈ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് ഭീഷണിയാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Hoekstra, J. M.; Molnar, J. L.; Jennings, M.; Revenga, C.; Spalding, M. D.; Boucher, T. M.; Robertson, J. C.; Heibel, T. J.; Ellison, K. (2010). Molnar, J. L. (ed.). The Atlas of Global Conservation: Changes, Challenges, and Opportunities to Make a Difference. University of California Press. ISBN 978-0-520-26256-0.
  2. "Iran's Hyrcanian Forests Added to UNESCO World Heritage List". Financial Tribune. 5 July 2019.
"https://ml.wikipedia.org/w/index.php?title=ഹിർകാനിയൻ_വനങ്ങൾ&oldid=3825670" എന്ന താളിൽനിന്ന് ശേഖരിച്ചത്