Jump to content

അൽബോർസ് മലനിരകൾ

Coordinates: 36°4′33″N 51°47′46″E / 36.07583°N 51.79611°E / 36.07583; 51.79611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mount Damavand, Iran's highest mountain is located in the Alborz mountain range.

വടക്കൻ ഇറാനിലും അസെർബൈജാനിലിന്റെ അതിർത്തിയും വടക്ക്-തെക്ക് കാസ്പിയൻ കടലും വടക്ക്-കിഴക്കായി അലഡാഗ് പർവതവുമായി ഇഴുകി ചേർന്ന് കിടക്കുന്ന പർവത നിരയാണ്‌ 'അൽബോർസ് (listen പേർഷ്യൻ: البرز).ഈ പർവതനിരയെ പടിഞ്ഞാറ്‌, മദ്ധ്യ, കിഴക്ക് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. പടിഞ്ഞാറൻ അൽബോർസ് ഭാഗം (സാധാരണയായി ഇതിനെ ടാലിഷ് പർവതമെന്നാണ്‌ വിളിക്കുന്നത്) തെക്ക് തെക്ക്-കിഴക്ക് ഏകദേശം പടിഞ്ഞാറൻ കാസ്പിയൻ കടൽ വരെ നീണ്ട് കിടക്കുന്നു.അൽബോർസ് പർവതത്തിന്റെ മധ്യഭാഗം പടിഞ്ഞാറ്‌ മുതൽ കിഴക്ക് വരെ ഏകദേശം തെക്ക് കാസ്പിയൻ കടൽ തീരം വരെ നീണ്ട് കിടക്കുന്നു.കിഴക്കൻ അൽബോർസ് വടക്ക്-കിഴക്ക് ദിശയിലായി ഖോരസൻ(khorasan) ഭാഗത്തിലെ തെക്ക്-കിഴക്കൻ കാസ്പിയൻ കടൽ വരെ നീണ്ട് കിടക്കുന്നു[1]. മദ്ധ്യ അൽബോർസ് സ്ഥിതി ചെയ്യുന്ന ദാമവന്ത്(Damavand) പർവതമാണ്‌ ഈ മലനിരകളിലാണ്‌.ഇറാനിലേയും മദ്യേഷ്യയിലെയും ഏറ്റവും വലിയ പർവതമാണ്‌ ദാമവന്ത്.

പേരിനു പിന്നിൽ

[തിരുത്തുക]
Alborz Mountain range seen from Tehran

എൽബ്രൂസിന്‌ ആ നാമം ലഭിച്ചത് അൽബോർസിൽ നിന്നാണ്‌.പുരാതന പർവതമായ അവെസ്തയിലെ ഹരാ ബറാസൈതി(ഃഅര ബ്ബരശൈറ്റി)യിൽ നിന്നാണ്‌ അൽബോർസ് എന്ന് വാക്കിന്റെ ഉദ്ഭവം.പ്രോട്ടോ-ഇറാനിയൻ വാക്കായ ഹറ ബ്ര്സതി(brzati)യുടെ രൂപാന്തരമാണ്‌ ഹറാ ബരസൈത്തി.ബ്ര്സതിയുടെ സ്ത്രീലിംഗമായ ബ്ര്സതിന്റെ അർത്ഥം ‘വലിയ’ എന്നാണ്‌.ആധുനിക പേർഷ്യൻ ഭാഷയിലും (بلند) സംസ്കൃതത്തിലെ ബ്രഹത്ത് (बृहत्) എന്നിവയുമായി ഇതിന്‌ സാമ്യമുണ്ട്.ഹറ എന്നത് ഗാർഡ് എന്നും വീക്ഷിക്കുക എന്നും ഇന്തോ-യൂറോപ്യനിൽ സെർ എന്നത് സംരക്ഷിക്കുക എന്നും അർത്ഥം ഉണ്ട്.മധ്യ പേർഷ്യൻ കാലത്ത് ഹറ ബരസൈതി ഹർബോർസും ആധുനിക പേർഷ്യനിൽ അൽബോർസും ആയി[2] . സൗരസ്ട്രിയന്മാർ ഈ പ്രദേശം പെഷ്യോറ്റൻന്റെ വാസസ്ഥലമായി കരുതുന്നു.ഷാഹ്നാമയിൽ ഫിർദൗസി ഈ പർവതത്തെ പറ്റി പരാമർശിക്കുന്നുണ്ട്[3] .എൽബ്രൂസ് പർവതം,കൗകാസൂസ് പർവതം,എൽബാരിസ് പർവതം എന്നിവ ഒരേ ഇറാനിയൻ ഭാഷയിൽ നിന്നും രൂപപ്പെട്ടതാണെന്ന് കരുതുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഇറാനിയൻ പീഠഭൂമിക്കും തെക്ക് കാസ്പിയനിലും മദ്ധ്യേ ഒരു മതിൽ കെട്ടായാണ്‌ അൽബോർസ് പർവതം സ്ഥിതി ചെയ്യുന്നത്.ഇവ ഏകദേശം 60-130 കി.മീ വ്യാപിച്ചു കിടക്കുന്നു.ജുറാസിക് ഷൽസിൽ നിന്നും കല്ക്കരി അവിടെ നിന്നും ലഭിക്കുന്നുണ്ട്.കാർബോനിഫെരൌസ്,പെർമിയൻ പാളികൾ ചുണ്ണാബ് കല്ലിന്റെ നിർമ്മാണത്തിന്‌ കാരണമാകുന്നു.കിഴക്കൻ അൽബോരസ് മേഖലകളിൽ കിഴക്ക് ഭാഗത്തായി മീസോസോയിക് പാറകൾ കാണുന്നു.കിഴക്കൻ അൽബോർസ് മേഖലകളിലെ പടിഞ്ഞാറൻ ഭാഗത്ത് പാലിയോസോണിക് പാറകൾ കാണുന്നു.മദ്ധ്യ അൽബോർസ് മേഖലകളിൽ മധ്യ ഭാഗത്തായി ട്രിയാസിക്,ജുറാസിക് പാറകൾ കാണപ്പെടുന്നു.വടക്ക്-കിഴക്കൻ ഭാഗങ്ങളിൽ ജുറാസിക് പാറകളാണ്‌ കൂടുതൽ.

സ്കീ റിസോർട്ടുകൾ

[തിരുത്തുക]

അൽബോർസ് പർവതനിരകളിൽ വളരെ തണുത്ത ശൈത്യമാണ്‌.ധാരാളം സ്കീ റിസോർട്ടുകൾ പർവതത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നു.അവയിൽ പലതും ലോകത്തിലെ തന്നെ മികച്ചവയാണെന്ന് കരുതുന്നു.ഡിസിൻ,ഷെംഷക്,ടോചൽ,ഡർബാൻഡ് എന്നിവ അവയിൽ ചിലതാണ്‌[4].

അൽബോർസ് മലനിരകളിലെ കൊടുമുടികൾ

[തിരുത്തുക]

അലാം കൂഹ്,ആസാദ് കൂഹ്,ദമാവന്ത്,ദോ ബെരർ,ദോ ഖാഹരാൻ,ഘാലീഹ് ഉദ്യാനം,ഗോർഗ്,ഖോലെനൊ,മെഹർ ചൽ,മിസിനെഹ് മാർഗ്,നാസ്,ഷാഹ് അൽബോർസ്,സീയാലാൻ,ടോചൽ,വരവസ്ഥ്

അൽബോർസ് മലനിരകളിലെ നദികൾ

[തിരുത്തുക]

അലമൂത്,ചാലൂസ്,ദോ ഹെസാർ,ഹരാസ്,ജാജ്രൂദ്,കരജ്,കോജൂർ,ലാർ,നൂർ,സർദാബ്,ഷാ ഹസാർ,ഷാഹ് രൂദ്

അൽബോർസ് മലനിരകളിലെ നഗരങ്ങൾ

[തിരുത്തുക]

ചാലൂസ് അമൊൽ,കരജ്

മറ്റുള്ളവ

[തിരുത്തുക]

ഡിസിൻ,എമാംസാദെഹ് ഹാസീം,കൻഡോവാൻ ടണൽ,ലതിയാൻ ഡാം, ലാർ ഡാം

അവലംബം

[തിരുത്തുക]
  1. Muhammad Aurang Zeb Mughal (2013). "Caspian Sea." In Biomes & Ecosystems, vol. 2, Robert Warren Howarth (ed.). Ipswich, MA: Salem Press, pp. 431-433.
  2. "Encyclopedia, "Alburz", W. Eilers". Archived from the original on 2007-05-27. Retrieved 2015-11-16.
  3. "Encyclopedia, "Alborz", W. Eilers". Archived from the original on 2007-05-27. Retrieved 2015-11-16.
  4. http://www.guardian.co.uk/travel/2008/feb/24/iran.skiing

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


Map of central Alborz Peaks: 1 `Alam Kūh
  -25 to 500 m
  500 to 1500 m
  1500 to 2500 m
  2500 to 3500 m
  3500 to 4500 m
  4500 to 5610 m
2 Āzād Kūh 3 Damāvand
4 Do Berar 5 Do Khaharan
6 Ghal`eh Gardan 7 Gorg
8 Kholeno 9 Mehr Chal
10 Mīšīneh Marg 11 Naz
12 Shah Alborz 13 Sīālān
14 Tochal 15 Varavašt
Rivers: 0
1 Alamūt 2 Chālūs
3 Do Hezār 4 Harāz
5 Jājrūd 6 Karaj
7 Kojūr 8 Lār
9 Nūr 10 Sardāb
11 Seh Hazār 12 Shāh Rūd
Cities: 1 Āmol
2 Chālūs 3 Karaj
Other: D Dīzīn
E Emāmzādeh Hāšem K Kandovān Tunnel
* Latīān Dam ** Lār Dam

36°4′33″N 51°47′46″E / 36.07583°N 51.79611°E / 36.07583; 51.79611

"https://ml.wikipedia.org/w/index.php?title=അൽബോർസ്_മലനിരകൾ&oldid=4024247" എന്ന താളിൽനിന്ന് ശേഖരിച്ചത്