സ്യൂനിക് പ്രവിശ്യ
സ്യൂനിക് Սյունիք | |
---|---|
Location of Syunik within Armenia | |
Coordinates: 39°15′N 46°15′E / 39.250°N 46.250°E | |
Country | Armenia |
Capital and largest city | Kapan |
• Governor | Melikset Poghosyan[2] |
• ആകെ | 4,506 ച.കി.മീ.(1,740 ച മൈ) |
•റാങ്ക് | 2nd |
ഉയരത്തിലുള്ള സ്ഥലം | 3,904 മീ(12,808 അടി) |
താഴ്ന്ന സ്ഥലം | 380 മീ(1,250 അടി) |
(2011) | |
• ആകെ | 141,771[1] |
• കണക്ക് (1 January 2019) | 137,600[3] |
• റാങ്ക് | 8th |
സമയമേഖല | AMT (UTC+04) |
Postal code | 3201–3519 |
ISO കോഡ് | AM-SU |
FIPS 10-4 | AM08 |
HDI (2017) | 0.757[4] high · 3rd |
വെബ്സൈറ്റ് | Official website |
അർമേനിയയുടെ തെക്കേ അറ്റത്തുള്ള ഒരു പ്രവിശ്യയാണ് സ്യൂനിക് (Armenian: Սյունիք,[i] Armenian pronunciation: [sjuˈnikʰ] ⓘ) . വടക്ക് വയോത്സ് ഡ്സോർ പ്രവിശ്യയും, പടിഞ്ഞാറ് അസർബയ്ജാനിലെ നഖ്‌ചിവൻ സ്വയംഭരണ റിപ്പബ്ലിക്കും, കിഴക്ക് അസർബൈജാനും, തെക്ക് ഇറാനും ആണ് ഇതിന്റെ അതിർത്തികൾ. ഇതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും കപാൻ പട്ടണമാണ്. അർമേനിയയിലെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിറ്റി റിപ്പോർട്ട് പ്രകാരം 2001 ലെ സെൻസസിൽ 152,684 ആയിരുന്ന ജനസംഖ്യ കുറഞ്ഞ് 2011 ലെ സെൻസസിൽ 141,771 ൽ എത്തി.[5]
പദോൽപ്പത്തി
[തിരുത്തുക]പുരാതന അർമേനിയ രാജ്യത്തിന്റെ 15 പ്രവിശ്യകളിൽ ഒന്നായിരുന്നു സ്യൂനിക്. ആദ്യകാല അർമേനിയൻ ചരിത്രകാരനായ മോവ്സെസ് ഖോറെനാറ്റ്സി, ഐതിഹാസിക അർമേനിയൻ ഗോത്രത്തലവൻ ഹെയ്ക്കിന്റെ പിൻഗാമിയും CE ഒന്നാം നൂറ്റാണ്ട് മുതൽ സ്യൂനിക് ഭരിച്ച പുരാതന സ്യൂനിയ (അല്ലെങ്കിൽ സ്യൂനിക്) രാജവംശത്തിന്റെ കാരണവരുമായ സിസാക്കുമായി ഈ പ്രവിശ്യയുടെ പേര് ബന്ധിപ്പിച്ചു.[6] എന്നിരുന്നാലും, ചരിത്രകാരനായ റോബർട്ട് ഹ്യൂസെൻ സിസാക്കിനെ ഒരു പിൽക്കാല നാമമായാണ് കണക്കാക്കിയത്. ചരിത്രപരമായ സ്യൂനിക് മേഖലയിലെ പേരുകൾ തമ്മിലുള്ള സാമ്യവും സൂര്യനുമായി ബന്ധപ്പെട്ട വളരെയധികം സ്ഥലനാമങ്ങളും ചൂണ്ടിക്കാട്ടി യുറാർട്ടിയൻ സൂര്യദേവനായ ശിവിനി/സിവിനി (ഹിറ്റൈറ്റുകളിൽ നിന്ന് കടമെടുത്തത്) എന്ന പേരിൽ നിന്നാണ് സ്യൂനിക് എന്ന നാമം ഉരുത്തിരിഞ്ഞതെന്ന് ചരിത്രകാരനായ അർമെൻ പെട്രോസിയൻ അഭിപ്രായപ്പെടുന്നു. വിവിധ കാലങ്ങളിൽ, ഇന്നത്തെ സ്യൂനിക് പ്രദേശം സ്യൂനിയ, സിസാകൻ, സാംഗേസർ (അല്ലെങ്കിൽ സങ്കദ്‌സോർ)[7] തുടങ്ങിയ മറ്റ് പേരുകളിലും അറിയപ്പെട്ടിരുന്നു. 5-6-ആം നൂറ്റാണ്ടിൽ റാവെന്ന കോസ്‌മോഗ്രഫി പ്രകാരം സ്യൂനിക് പ്രദേശത്തെ ഭൂമിശാസ്ത്രപരമായി സിയൂനിയ കൊക്കേഷ്യന എന്ന് വിളിച്ചിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]പടിഞ്ഞാറ് നിന്ന് അസർബെയ്ജാനിലെ നഖ്‌ചിവൻ സ്വയം ഭരണ റിപ്പബ്ലിക്ക്, കിഴക്ക് അസർബെയ്ജാനിലെ ലാച്ചിൻ (റഷ്യൻ മധ്യസ്ഥതയിലുള്ള യുദ്ധവിരാമക്കരാർ പ്രകാരം റഷ്യൻ സമാധാന സേനയുടെ നിരീക്ഷണത്തിലുള്ള ലാച്ചിൻ ഇടനാഴി ഒഴികെ), ഖ്വുബാദ്‌ലി, സാംഗിലാൻ ജില്ലകൾക്കും ഇടയിലാണ് സ്യൂനിക് സ്ഥിതി ചെയ്യുന്നത്. 1992 നും 2020 നും ഇടയിൽ കിഴക്കുവശത്ത് നാഗോർണോ-കാരബാഖ് റിപ്പബ്ലിക്കിന്റെ കഷതാഗ് പ്രവിശ്യയുമായി ഇത് അതിർത്തി പങ്കിടുന്നു. അർമേനിയയിലെ വയോത്സ് ഡ്സോർ പ്രവിശ്യ അതിന്റെ വടക്കൻ അതിർത്തികൾ രൂപീകരിക്കുമ്പോൾ തെക്ക് അറാസ് നദി ഇറാനിൽ നിന്ന് സ്യൂനിക്കിനെ വേർതിരിക്കുന്നു. 4,506 ചതുരശ്ര കിലോമീറ്റർ (1740 ചതുരശ്ര മൈൽ) അതായത് അർമേനിയയുടെ മൊത്തം വിസ്തീർണ്ണത്തിന്റെ 15 ശതമാനം വിസ്തൃതിയുള്ള സ്യൂനിക് മൊത്തം വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഗെഖാർകുനിക്കിന് ശേഷം അർമേനിയയിലെ രണ്ടാമത്തെ വലിയ പ്രവിശ്യയായി മാറുന്നു.
ചരിത്രപരമായി, പ്രവിശ്യയുടെ നിലവിലുള്ള പ്രദേശം പുരാതന അർമേനിയയിലെ ചരിത്രപ്രസിദ്ധമായ സ്യൂനിക് പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശത്തേയും ഉൾക്കൊള്ളുന്നു.
പ്രധാനമായും നിബിഢ വനങ്ങളാൽ മൂടപ്പെട്ട ഒരു പർവതപ്രദേശമാണ് സ്യൂനിക്. സ്യൂനിക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സങ്കേസർ പർവതനിരകൾ കൈവശപ്പെടുത്തിയിരിക്കുന്നു. 3905 മീറ്റർ (12,812') ഉയരമുള്ള കപുത്‌ജഗ്ഗ് പർവതവും 3829 മീറ്റർ (12,562') ഉയരമുള്ള ഗസാനാസർ പർവതവും പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളാണ്.
അരെവിക് ദേശീയോദ്യാനം, ഷിക്കാഹോഗ് സ്റ്റേറ്റ് റിസർവ്, ബോഗാകർ സാങ്ച്വറി, ഗോറിസ് സാങ്ച്വറി, പ്ലെയിൻ ഗ്രോവ് സാങ്ച്വറി, സെവ് ലേക്ക് സാങ്ച്വറി, സാംഗേസൂർ സാങ്ച്വറി എന്നിവയുൾപ്പെടെ, സ്യൂനിക്കിലെ പല വനപ്രദേശങ്ങളും സർക്കാർ സംരക്ഷണത്തിലുള്ളവയാണ്.
വൊറോട്ടാൻ, വോഖ്ജി, സിസിയാൻ, മേഘ്രി, വചഗാൻ എന്നീ നദികൾ ഈ പ്രവിശ്യയിലെ പ്രധാന ജലസ്രോതസ്സുകളിൽ ഉൾപ്പെടുന്നു. വേനൽക്കാല താപനില 40 °C (104 °F) വരെ എത്തുന്ന പ്രവിശ്യയിലെ ശരാശരി താപനില 22 °C (72 °F) ആണെങ്കിലും ശൈത്യകാലത്ത് ഇത് 12.5 °C (9.5 °F) വരെ എത്താവുന്നതാണ്. പടിഞ്ഞാറ് നഖ്‌ചിവാനുമായുള്ള അതിർത്തി നിർവചിച്ചിരിക്കുന്നത് സങ്കേസുർ പർവതനിരകളാണ്.
വംശനാശഭീഷണി നേരിടുന്ന കൊക്കേഷ്യൻ പുള്ളിപ്പുലികളുടെ ഒരു പ്രധാന ആവാസകേന്ദ്രമായിരുന്നു അർമേനിയയുടെ ഏറ്റവുമറ്റത്തായി തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന മേഗ്രി പർവതനിര. എന്നിരുന്നാലും, 2006 ഓഗസ്റ്റ് മുതൽ 2007 ഏപ്രിൽ വരെയുള്ള കാലത്ത് ഇവയിൽ ഒരെണ്ണം മാത്രമാണ് ക്യാമറയുടെ നിരീക്ഷണ പരിധിയിൽ കുടുങ്ങിയത്. 296.9 ചതുരശ്ര കിലോമീറ്റർ (114.6 ചതുരശ്ര മൈൽ) പ്രദേശത്ത് നടത്തിയ ട്രാക്ക് സർവേയിൽ മറ്റ് പുള്ളിപ്പുലികളുടെ ലക്ഷണങ്ങളൊന്നുംതന്നെ കണ്ടെത്തിയില്ല. ഇര ലഭ്യമായ പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക് 4-10 എണ്ണത്തെവരെ പിന്തുണയ്ക്കാൻ കഴിയുമെങ്കിലും കന്നുകാലികളുടെ പ്രജനനം, ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെയും കൂണുകളുടെയും ശേഖരണം, വനനശീകരണം, മനുഷ്യ നിർമ്മിതമായ കാട്ടുതീ എന്നിവയും വേട്ടയാടലും ശല്യവും വളരെ ഉയർന്ന നിലയിലുള്ളതും പുള്ളിപ്പുലികളുടെ സഹിഷ്ണുതാ പരിധിയ്ക്ക് അപ്പുറത്തുമാണ്.[8] 2013-2014 കാലഘട്ടത്തിൽ നടത്തിയ സർവേകളിൽ, തെക്കൻ അർമേനിയയിലെ 24 സ്ഥലങ്ങളിലെ ക്യാമറ കെണിയിൽ പുള്ളിപ്പുലികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുള്ളവയിൽ 14 എണ്ണവും സങ്കേസർ മലനിരകളിലാണ്.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Syunik population, 2011 census
- ↑ Ghazanchyan, Siranush (2020-12-08). "Melikset Poghosyan appointed Governor of Armenia's Syunik province". Public Radio of Armenia. Retrieved 2021-05-01.
{{cite web}}
: CS1 maint: url-status (link) - ↑ "Statistical Committee of the Republic of Armenia".
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
- ↑ Report of the results of the 2001 Armenian Census, National Statistical Service of the Republic of Armenia
- ↑ Hakobyan, Tadevos Kh.; Melik-Bakhshyan, Stepan T.; Barseghyan, Hovhannes Kh. (1998). Հայաստանի և հարակից շրջանների տեղանունների բառարան [Dictionary of toponymy of Armenia and adjacent territories] (in അർമേനിയൻ). Vol. 4. Yerevan: Yerevan State University Publishing House. p. 639.
- ↑ വിക്കിപീഡിയ:Image citation/template
- ↑ Khorozyan, I., Malkhazyan, A. G., Abramov, A. (2008). "Presence – absence surveys of prey and their use in predicting leopard (Panthera pardus) densities: a case study from Armenia." Archived 31 July 2013 at the Wayback Machine. Integrative Zoology 2008, 3: 322–332.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല