കപാൻ
കപാൻ Կապան | ||
---|---|---|
From top left:
| ||
| ||
Coordinates: 39°12′04″N 46°24′54″E / 39.20111°N 46.41500°E | ||
Country | Armenia | |
Province | Syunik | |
Municipality | Kapan | |
First mentioned | 5th century | |
City status | 1938 | |
• Mayor | Gevorg Parsyan | |
• ആകെ | [[1 E+7_m²|36 ച.കി.മീ.]] (14 ച മൈ) | |
ഉയരം | 910 മീ(2,990 അടി) | |
(2011 census)[1] | ||
• ആകെ | 43,190 | |
• ജനസാന്ദ്രത | 1,200/ച.കി.മീ.(3,100/ച മൈ) | |
സമയമേഖല | UTC+4 (AMT) | |
Postal code | 3301-3308 | |
ഏരിയ കോഡ് | (+374) 285 | |
വെബ്സൈറ്റ് | Official website |
അർമേനിയയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നതും കപാൻ നഗരിക സമൂഹത്തിന്റെ ഭരണകേന്ദ്രവും അതുപോലെതന്നെ സ്യൂനിക് പ്രവിശ്യയുടെ തലസ്ഥാനവുമായ നഗരമാണ് കപാൻ (Armenian: Կապան). വോഘ്ജി നദിയുടെ താഴ്വരയിൽ, ഖുസ്തൂപ് പർവ്വതത്തിന്റെ ചരിവുകളിലാണ് ഇതു സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 43,190 ആയിരുന്നു. ഇത് 2001 ലെ സെൻസസിലുണ്ടായിരുന ജനസംഖ്യയായ 45,711 നേക്കാൾ അൽപ്പം കുറവായിരുന്നു.[2] സ്യൂനിക് പ്രവിശ്യയിലേയും മുഴുവൻ തെക്കൻ അർമേനിയ മേഖലയിലേയും ഏറ്റവും ജനസംഖ്യയുള്ള നഗരമായി കപാൻ പരിഗണിക്കപ്പെടുന്നു. എന്നിരുന്നാലും, 2016 ലെ ഒരു ഓദ്യോഗിക കണക്കനുസരിച്ച് നഗരത്തിലെ ജനസംഖ്യ 34,600 ആയിരുന്നുവെന്നു കണ്ടെത്തിയിരുന്നു. സോവിയറ്റ് കാലഘട്ടത്തിൽ ഈ നഗരം ഖപാൻ (അർമേനിയൻ: Ղափան) എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
പേരിന്റെ ഉത്ഭവം
[തിരുത്തുക]കപാൻ എന്ന പദം "പൂട്ടുക" എന്നർത്ഥം വരുന്ന അർമീനിയൻ ക്രിയയായ കപെൽ / ഗബെൽ (կապել) ൽ നിന്നും ഉരുത്തിരിഞ്ഞതാണ്, ഇത് അന്യോന്യം കൂട്ടിപ്പിണഞ്ഞുകിടക്കുന്ന പർവത ശൃംഖലകളാൽ വലയം ചെയ്യപ്പെട്ട താഴ്‍വരകൾക്കായുള്ള ഒരു പഴയ അർമേനിയൻ ഭൂമിശാസ്ത്രപരമായ വാക്കിലേക്ക് വിരൽ ചൂണ്ടുന്നു.[3]
ചരിത്രം
[തിരുത്തുക]പുരാതന ചരിത്രവും മദ്ധ്യകാലഘട്ടവും
[തിരുത്തുക]സ്യൂനിയ രാജവംശത്തിന്റെ പരിധിക്കുള്ളിലുള്ള ഒരു ചെറിയ അധിവാസകേന്ദ്രമെന്ന നിലയിൽ അഞ്ചാം നൂറ്റാണ്ടിലാണ് ആധുനിക കാലത്തെ കപാൻ ആദ്യമായി പരാമർശിക്കപ്പെട്ടത്. ചരിത്രപരമായി ഇത് ഗ്രേറ്റർ അർമേനിയയുടെ ഒൻപതാം പ്രവിശ്യയായിരുന്ന സ്യൂനിക്കിലെ ബാഘ് കാന്റണിന്റെ ഭാഗമായിരുന്നു. പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെ, സ്യൂനിക്കിലെ ഭരണാധികാരിയായിരുന്ന പ്രിൻസ് സ്മ്ബാത് II കപാൻ നഗരത്തിലേയ്ക്കു നീങ്ങുകയും സ്യൂനിക് രാജവംശം സ്ഥാപിക്കുകയും അർമേനിയിയിലെ ബഗ്രാത്തിഡ് സാമ്രാജ്യത്തിന്റെ സംരക്ഷണത്തിലുള്ള ഒരു രാജാവായി സ്വയം അവരോധിതനാകുകയും ചെയ്തു.
1103 ൽ, കപാൻ സെൽജുക് ആക്രമണകാരികളാൽ പൂർണമായും നശിപ്പിക്കപ്പെട്ടു. 1170 ൽ സ്യൂനിക് രാജ്യത്തിന്റെ പതനത്തിനു ശേഷം, യഥാക്രം 12-ഉം 15-ഉം നൂറ്റാണ്ടുകളിൽ അർമേനിയയിലെ ബാക്കി ചരിത്രപരമായ പ്രദേശങ്ങളോടൊപ്പം സ്യൂനിക്കും സെൽജുക്കുകൾ, മംഗോളിയർ, അക് ഖോയിൻലു, കാര കോയിൻലു എന്നിവരുടെ ആക്രമണങ്ങളാൽ കഷ്ടതയനുഭവിച്ചിരുന്നു.
ഇറാൻ ഭരണം
[തിരുത്തുക]പതിനാറാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് കപാൻ സഫാവിദ് പേർഷ്യക്കുള്ളിലെ എരിവാൻ ബെഗ്ലാർബെഗിയുടെ ഭാഗമായിത്തീർന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ കഫാൻ സഫാവിദ് പേർഷ്യ, ആക്രമണോത്സുകരായ ഒട്ടോമൻ തുർക്കി എന്നിവർക്കെതിരേ സ്യൂനിക്കിലെ അർമേനിക്കാരുടെ വിമോചന പ്രചരണത്തിനു നേതൃത്വം നൽകിയ അർമീനിയൻ സൈനിക നേതാവ് ഡേവിഡ് ബെക്കുമായി ബന്ധിപ്പിക്കപ്പെട്ടു. 1722-ൽ ആയിരക്കണക്കിന് പ്രാദേശിക അർമേനിയൻ രാജ്യസ്നേഹികളുടെ സഹായത്തോടെ ഡേവിഡ് ബെക്ക് തന്റെ പോരാട്ടങ്ങൾ ആരംഭിക്കുകയും സ്യൂനിക്കിനെ സ്വതന്ത്രമാക്കുകയും ചെയ്തു.[4] ഡേവിഡ് ബെക്കിന്റെ പോരാട്ടങ്ങളുടെ കേന്ദ്രം കപാനു വടക്കുപടിഞ്ഞാറുള്ള ബഘാബെർഡ് കോട്ടയും കപാനു തെക്കുപടിഞ്ഞാറുള്ള ഹലിദ്സോർ കോട്ടയുമായിരുന്നു. ഇവിടെവച്ച് 1728 ലാണ് അദ്ദേഹം മരണമടഞ്ഞത്. 1750 ൽ കപാൻ പുതുതായി രൂപീകരിക്കപ്പെട്ട കരാബാഖ് ഖാനേറ്റിന്റെ ഭാഗമായിത്തീർന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഖജർ പേർഷ്യൻ ഭരണകാലത്ത് ഇതോരു പ്രധാന നാഗരിക അധിവാസകേന്ദ്രമായി മാറി.
റഷ്യൻ ഭരണം
[തിരുത്തുക]1813 ൽ കപാൻ മേഖല ഉൾപ്പെടെയുള്ള ചരിത്രപരമായ സ്യൂനിക് പ്രദേശം 1804-13-ലെ റുസ്സോ-പേർഷ്യൻ യുദ്ധത്തിന്റേയും തുടർന്നു് റഷ്യയും ഖജർ പേർഷ്യയും തമ്മിലുണ്ടാക്കി ഒപ്പുവച്ച ഗുലിസ്ഥാൻ ഉടമ്പടിയുടേയും ഭാഗമായി ഔദ്യോഗികയമായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. 1828-30-കളിൽ, ഖോയ്, സാൽമാാസ്റ്റ് തുടങ്ങിയ ഇറാനിയൻ നഗരങ്ങളിൽ നിന്നും നിരവധി അർമേനിയൻ കുടുംബങ്ങൾ ഈ മേഖലയിലേയ്ക്കു കുടിയേറിപ്പാർത്തിരുന്നു. 1868-ൽ ഇത് റഷ്യൻ സാമ്രാജ്യത്തിലെ എലിസബത്ത്പോൾ ഗവർണറേറ്റിനുള്ളിലെ സാൻഗെസുർസ്കി ഉയെസ്ഡിന്റെ ഭാഗമായി. പല ഗ്രാമങ്ങളുടെയും ലയനത്തോടെ കപാൻ കൂടുതൽ വികസിപ്പിക്കപ്പെടുകയും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ഈ മേഖലയിലെ ഒരു പ്രധാന നാഗരിക സമൂഹമായി വിപുലീകരിക്കപ്പെടുകയും ചെയ്തു.
ആധുനിക ചരിത്രം
[തിരുത്തുക]ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, 1918-നും 1920-നുമിടയിലുള്ള കാലത്ത് കപാൻ അല്പായുസ്സായ അർമേനിയ സ്വതന്ത്ര റിപ്പബ്ലിക്കിന്റെ ഭാഗമായി മാറി.
അവലംബം
[തിരുത്തുക]- ↑ 2011 Armenia census, Syunik Province
- ↑ Report of the results of the 2001 Armenian Census, National Statistical Service of the Republic of Armenia
- ↑ Western Armenian Dictionary & Phrasebook: Armenian-English/English-Armenian (Hippocrene Dictionary and Phrasebook). 2006. p. 86
- ↑ Капан (in റഷ്യൻ). abp.am. Archived from the original on 2010-05-05. Retrieved August 28, 2009.