Jump to content

വയോത്സ് ഡ്സോർ പ്രവിശ്യ

Coordinates: 39°45′N 45°30′E / 39.750°N 45.500°E / 39.750; 45.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയോത്സ് ഡ്സോർ

Վայոց Ձոր
ഔദ്യോഗിക ചിഹ്നം വയോത്സ് ഡ്സോർ
Coat of arms
Location of Vayots Dzor within Armenia
Coordinates: 39°45′N 45°30′E / 39.750°N 45.500°E / 39.750; 45.500
Countryഅർമേനിയ
Capital
and largest city
Yeghegnadzor
വിസ്തീർണ്ണം
 • ആകെ2,308 ച.കി.മീ.(891 ച മൈ)
•റാങ്ക്7th
ജനസംഖ്യ
 (2013)
 • ആകെ58,324[1]
 • കണക്ക് 
(1 January 2019)
49,000[2]
 • റാങ്ക്11th
സമയമേഖലAMT (UTC+04)
Postal code
3601–3810
ISO കോഡ്AM-VD
FIPS 10-4AM10
HDI (2017)0.745[3]
high · 5th
വെബ്സൈറ്റ്Official website

അർമേനിയയിലെ ഒരു പ്രവിശ്യയാണ് വയോത്സ് ഡ്സോർ (Armenian: Վայոց Ձոր, Armenian pronunciation: [vɑjˌɔt͡sʰ ˈd͡zɔɾ] ). രാജ്യത്തിന്റെ തെക്കുകിഴക്കേ അറ്റത്തായി, പടിഞ്ഞാറ് അസർബെയ്ജാനിലെ നഖ്‌ചിവൻ എക്‌സ്‌ക്ലേവിന്റെയും കിഴക്ക് അസർബെയ്ജാനിലെ കൽബജാർ ജില്ലയുടെയും അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2,308 ചതുരശ്ര കിലോമീറ്റർ (891 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ് ഈ പ്രവിശ്യ. 53,230 (2002 സെൻസസ്) മാത്രം ജനസംഖ്യയുള്ള ഇത് രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രവിശ്യയാണ്. പ്രവിശ്യാ തലസ്ഥാനവും ഏറ്റവും വലിയ നഗരവും യെഖെഗ്നാഡ്‌സർ പട്ടണമാണ്.

പദോൽപ്പത്തി

[തിരുത്തുക]

അക്ഷരാർത്ഥത്തിൽ 'ദുഃഖങ്ങളുടെ താഴ്‌വര' എന്നർത്ഥം വരുന്ന പേരുള്ള ഈ പ്രവിശ്യയ്ക്ക് പുരാതന അർമേനിയയിലെ ഒമ്പതാമത്തെ പ്രവിശ്യയായിരുന്ന ചരിത്രപ്രസിദ്ധമായ സ്യൂനിക്കിലെ വയോത്സ് ഡ്സോർ കന്റോണിന്റെ അതേ പേരാണ് നൽകിയിരിക്കുന്നത്. സിയുനിയ രാജവംശമാണ് സ്യൂനിക്ക് ഭരിച്ചിരുന്നത്.

ഭൂമിശാസ്ത്രം

[തിരുത്തുക]
ജെർമക്ക് ഹൈഡ്രോളജിക്കൽ സാങ്ച്വറിയിൽ നിന്നുള്ള കാഴ്ച.

ആധുനിക അർമേനിയയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വയോത്സ് ഡ്സോർ പ്രവിശ്യ 2,308 ചതുരശ്ര കിലോമീറ്റർ (അർമേനിയയുടെ മൊത്തം വിസ്തൃതിയുടെ 7.8 ശതമാനം) വിസ്തൃതി ഉൾക്കൊള്ളുന്നു. രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രവിശ്യകളിലൊന്നാണിത്. ഇത് പടിഞ്ഞാറ്നിന്ന് അസർബെയ്ജാനിലെ നഖ്‌ചിവൻ എക്‌സ്‌ക്ലേവിന്റെയും കിഴക്ക് നിന്ന് അസർബെയ്ജാനിലെ കൽബജാർ ജില്ലയുടെയും അതിർത്തിയാണ്. 1993 നും 2020 നും ഇടയിൽ നാഗോർണോ-കറാബക്ക് റിപ്പബ്ലിക്കിന്റെ കിഴക്കൻ ഷാഹുമ്യാൻ മേഖലയുമായി ഇത് അതിർത്തി പങ്കിടുന്നു. ആഭ്യന്തരമായി, വടക്ക് നിന്ന് ഗെഖാർകുനിക് പ്രവിശ്യയും വടക്ക് പടിഞ്ഞാറ് നിന്ന് അരാരത്ത് പ്രവിശ്യയും തെക്ക് കിഴക്ക് നിന്ന് സ്യൂനിക് പ്രവിശ്യയുമാണ് അതിർത്തികൾ. ചരിത്രപരമായി, പ്രവിശ്യയുടെ നിലവിലെ പ്രദേശം പുരാതന അർമേനിയയിലെ ചരിത്രപരമായ സ്യൂനിക് പ്രവിശ്യയിലെ വയോത്സ് ഡിസോർ കന്റോണിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു.

വയോത്സ് ഡിസോർ ഒരു പർവതപ്രദേശമാണ്. ഈ പ്രദേശത്തെ പ്രധാനമായും വടക്ക് വാർഡനിസ് പർവതനിര, മധ്യത്തിൽ അർപ്പ പർവ്വതനിര, തെക്ക് വയ്ക് പർവതനിര എന്നിങ്ങനെ 3 പർവതനിരകളായി തിരിച്ചിരിക്കുന്നു. 3522 മീറ്റർ ഉയരത്തിൽ, വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന വാർഡെനിസ് അഗ്നിപർവ്വതം പ്രവിശ്യയിലെ ഏറ്റവും ഉയർന്ന ഭാഗവും അതേസമയം 850 മീറ്റർ ഉയരമുള്ള അരേനി താഴ്വര ഏറ്റവും താഴ്ന്ന ഭാഗവുമാണ്. 2586 മീറ്റർ ഉയരമുള്ള വയോട്സ് സാർ അഗ്നിപർവ്വത കോൺ പ്രവിശ്യയുടെ മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

നിരവധി നദികളും പർവതനിരകളിൽനിന്നുള്ള അരുവികളും ധാതു ജലവുമുള്ള വയോത്സ് ഡ്സോറിലെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ് അർപ നദിയാണ്. ഇത് 92 കിലോമീറ്റർ ദൂരത്തിൽ വയോത്സ് ഡിസോർ പ്രദേശത്തുകൂടി ഒഴുകുന്നു. 3260 മീറ്റർ ഉയരത്തിൽ സ്യൂനിക് പീഠഭൂമിയുടെ വടക്കുപടിഞ്ഞാറൻ മലഞ്ചെരുവിൽ നിന്ന് ഉത്ഭവിക്കുന്ന ഇത് വയോത്സ് ഡിസോറിലൂടെ ഒഴുകി അറാക്സ് നദിയിലേക്ക് പതിക്കുന്നു.

ചരിത്രം

[തിരുത്തുക]

അർമേനിയൻ ചരിത്രത്തിൽ വയോത്സ് ഡിസോർ എന്ന പേര് ആദ്യമായി പരാമർശിച്ചത് മോവ്സെസ് ഖോറെനാറ്റ്സി എന്ന ചരിത്രകാരനായിരുന്നു. എന്നിരുന്നാലും, പുരാവസ്തു ഗവേഷണങ്ങളിൽ, പാലിയോലിത്തിക്ക് കാലഘട്ടത്തിലും വെങ്കലയുഗത്തിലുമുള്ള നിരവധി സ്ഥലങ്ങളും വസ്തുക്കളും ഈ പ്രദേശത്ത് കണ്ടെത്തി. വേട്ടയാടലിൻറേയും മൃഗങ്ങളുടെയും ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന പാറക്കെട്ടുകളിലെ കൊത്തുപണികളും ഇവിടെ കണ്ടെത്തി. പുരാവസ്തു പഠനങ്ങളുടെ ഫലമായി, ചരിത്രാതീത കാലം മുതൽക്കുതന്നെ ഈ പ്രദേശം മനുഷ്യാധിവാസകേന്ദ്രമായിരുന്നതായി ചരിത്രകാരന്മാർ അനുമാനിച്ചു. 2007 നും 2011 നും ഇടയിൽ നടത്തിയ പുരാവസ്തു ഖനനത്തിൽ കണ്ടെത്തിയ 6100 വർഷത്തോലം പഴക്കമുള്ള അരെനി-1 വൈനറി ഉൾപ്പെടെയുള്ള അരെനി-1 ഗുഹാ സമുച്ചയം, ഈ പ്രദേശം ബി.സി. 5-ആം സഹസ്രാബ്ദത്തിൽ (ചാൽകോലിത്തിക് യുഗത്തിന്റെ അവസാനം) സ്ഥിരതാമസമാക്കിയതായി വെളിപ്പെടുത്തി.

അവലംബം

[തിരുത്തുക]
  1. Vayots Dzor population, 2013 census
  2. "Statistical Committee of the Republic of Armenia".
  3. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
"https://ml.wikipedia.org/w/index.php?title=വയോത്സ്_ഡ്സോർ_പ്രവിശ്യ&oldid=3693575" എന്ന താളിൽനിന്ന് ശേഖരിച്ചത്