അറാസ്‌ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Aras
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Complex date' not found
The Aras river, Nakhchivan, Azerbaijan to the right and Iran to the left.
Arasrivermap.jpg
Aras River highlighted on a map of the Kura River watershed
Physical characteristics
Main sourceErzurum Province, Turkey
River mouthKura river
Length1,072 km (666 mi)

തുർക്കി, അർമീനിയ, അസർബെയ്ജാൻ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദിയാണ് അറാസ് അല്ലെങ്കിൽ അറാക്‌സസ് (Aras or Araxes). ലെസ്സർ കോക്കസസ് പർവതത്തിന്റെ തെക്ക് ഭാഗത്ത് നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. പിന്നീട് ലെസ്സർ കോക്കസസിന്റെ വടക്ക് ഭാഗത്ത് വെച്ച് കുറ നദിയിൽ ചേരുന്നു. 1072 കിലോമീറ്റർ ( 666 മൈൽ) ആണ് അറാസ് നദിയുടെ ആകെ നീളം.102,000 ചതുരശ്ര കിലോമീറ്റർ( 39,000 ചതുരശ്ര മൈൽ) പ്രദേശത്ത് കൂടി പരന്ന് ഒഴുകുന്ന ഈ നദി യൂറോപ്പ്-ഏഷ്യ അതിർത്തി മേഖലയായ കോക്കസസ് പ്രദേശത്തെ വലിയ നദികളിൽ ഒന്നാണ്.

പേരുകൾ[തിരുത്തുക]

പുരാതന കാലത്ത് ഗ്രീക്കുകാർക്കിടയിൽ ഈ നദി അറാക്‌സസ് (ഗ്രീക്ക്: Αράξης) എന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക അർമീനിയൻ ഭാഷയിൽ അറാക്‌സ് Araks or Arax (Armenian: Արաքս) എന്നാണ് അറിയപ്പെടുന്നത്. പുരാതന അർമീനിയൻ ഭാഷയിൽ യെരാസ്ഖ് Yeraskh എന്നായിരുന്നു ഇതിന്റെ പേര്. പഴയ ജോർജിയൻ ഭാഷയിൽ രാക്ശി Rakhsi (რახსი) എന്നാണ് ഈ നദിയുടെ പേര്. തുർക്കി ഭാഷയിൽ അറാസ് (തുർക്കിഷ്: Aras), പേർഷ്യൻ ഭാഷയിൽ അറസ് (പേർഷ്യൻ: ارس Aras) , കുർദിഷ് ഭാഷയിൽ ഇറെസ് (കുർദിഷ്: Erez), അസർബെയ്ജാനി ഭാഷയിൽ അരസ് (Azerbaijani: Araz) എന്നുമാണ് ഈ നദി അറിയപ്പെടുന്നത്.[1]

വിവരണം[തിരുത്തുക]

കിഴക്കൻ തുർക്കിയിലെ പ്രധാന നഗരമായ ഇർസുറുമിന് അടുത്താണ് അറസ് നദിയുടെ പ്രഭവ കേന്ദ്രം. തുർക്കി-അർമീനിയൻ അതിർത്തിയോട് വളരെ അടുത്തുള്ള ദിഘൂർ ജില്ലയുടെ തെക്കുകിഴക്കൻ ഭാഗത്തായി അഖൂരിയൻ നദയുമായി അറാസ് നദി കൂടിച്ചേരുന്നു.

അവലംബം[തിരുത്തുക]

  1. "Aras River". Encyclopædia Britannica. Retrieved 29 October 2013. 
"https://ml.wikipedia.org/w/index.php?title=അറാസ്‌_നദി&oldid=2455077" എന്ന താളിൽനിന്നു ശേഖരിച്ചത്