സെപിയ പ്ലാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെപിയ പ്ലാന
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: Mollusca
Class: Cephalopoda
Order: Sepiida
Family: Sepiidae
Genus: Sepia
Species:
S. plana
Binomial name
Sepia plana
Lu & Reid, 1997[2]

ഓസ്‌ട്രേലിയയുടെ തീരത്ത്, പ്രത്യേകിച്ച് നോർത്ത് വെസ്റ്റ് ഷെൽഫിൽ തദ്ദേശീയമായി കാണപ്പെടുന്ന ഒരു കണവ ഇനമാണ് സെപിയ പ്ലാന (ശാസ്ത്രീയനാമം: Sepia plana). എന്നിരുന്നാലും, കിഴക്കൻ ഓസ്‌ട്രേലിയയിൽ നിന്ന് ഈ ഇനത്തിന്റെ കട്ടിൽബോണുകൾ കണ്ടെത്തിയിട്ടുണ്ട്. തന്മൂലം ഇവ കൂടുതൽ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കാമെന്ന് സൂചിപ്പിക്കുന്നു. 396 മുതൽ 505 മീറ്റർ വരെ ആഴത്തിലാണ് ഇവ വസിക്കുന്നത്.[3]

സെപിയ പ്ലാന ആൺ-പെൺ രൂപവ്യത്യാസം കാണിക്കുന്ന ഇനമാണ്. കാരണം ആൺജീവികൾ പെൺജീവികളെക്കാൾ വലുതായി വളരുന്നു. ഇവ യഥാക്രമം 151 മില്ലീമീറ്ററും 99 മില്ലീമീറ്ററും നീളമുള്ള മാന്റിലിൽ എത്തുന്നു.[3]

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ നോർത്ത് വെസ്റ്റ് ഷെൽഫിൽ ഇവയുടെ ടൈപ്പ് സ്പെസിമൻ ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്നു. മെൽബണിലെ വിക്ടോറിയ മ്യൂസിയത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.[4]

അവലംബം[തിരുത്തുക]

  1. Barratt, I.; Allcock, L. (2012). "Sepia plana". The IUCN Red List of Threatened Species. 2012: e.T162515A907492. doi:10.2305/IUCN.UK.2012-1.RLTS.T162515A907492.en. Downloaded on 12 February 2018.
  2. Julian Finn (2016). "Sepia plana Lu & Reid, 1997". World Register of Marine Species. Flanders Marine Institute. Retrieved 12 February 2018.
  3. 3.0 3.1 Reid, A., P. Jereb, & C.F.E. Roper 2005. Family Sepiidae. In: P. Jereb & C.F.E. Roper, eds. Cephalopods of the world. An annotated and illustrated catalogue of species known to date. Volume 1. Chambered nautiluses and sepioids (Nautilidae, Sepiidae, Sepiolidae, Sepiadariidae, Idiosepiidae and Spirulidae). FAO Species Catalogue for Fishery Purposes. No. 4, Vol. 1. Rome, FAO. pp. 57–152.
  4. Current Classification of Recent Cephalopoda

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെപിയ_പ്ലാന&oldid=3472140" എന്ന താളിൽനിന്ന് ശേഖരിച്ചത്