സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ വിഭാഗം)
സ്ഥാപകൻ(ർ)വരക്കൽ മുല്ലക്കോയ തങ്ങൾ
തരംമത സംഘടന
പ്രധാന ആളുകൾ

സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ[1]
ജനറൽ സെക്രട്ടറി
കെ. ആലിക്കുട്ടി മുസ്‌ലിയാർ[2]

ഖജാഞ്ചി
കോയ്യോട് ഉമ്മർ മുസ്‌ലിയാർ[3]
പ്രവർത്തന മേഖലഇന്ത്യ കേരളം
വെബ്‌സൈറ്റ്www.samastha.info

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നീ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു മുസ്ലീം സംഘടനയാണ് [4] സമസ്ത കേരള ജംഇയ്യത്തുൽ ഉലമ [5] സമസ്തയുടെ നിലവിലെ അധ്യക്ഷൻസയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങളും ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരുമാണ്.

ചരിത്രം

1921ൽ അരങ്ങേറിയ മലബാർ കലാപത്തെ തുടർന്ന് നാടുവിട്ട ഏതാനും മുസ്‌ലിം പണ്ഡിതന്മാർ കൊടുങ്ങലൂരിലാണ് താമസിച്ചിരുന്നത്. അവിടെ പ്രവാസ ജീവിതം നയിക്കുന്നതിനിടെ രൂപീകരിക്കപ്പെട്ട കേരള മുസ്‌ലിം ഐക്യസംഘം, സമുദായപരിഷ്കരണത്തിന് ആക്കം കൂട്ടി. ഇത്തരം സ്വാധീനങ്ങൾ തടയാൻ അന്നത്തെ യാഥാസ്ഥിതിക പണ്ഡിതർ ശ്രമിച്ചു. പരിഷ്കർത്താക്കൾക്കെതിരെ ജംഇയ്യത്തുൽ ഉലമയെന്ന പേരിൽ പണ്ഡിത സഭ കൂടാനുള്ള ശ്രമം പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ ഉൾപ്പെടെയുള്ള യാഥാസ്ഥിതിക പണ്ഡിതന്മാരിൽ നിന്നുമുണ്ടായി. ഇതോടെ സലഫികൾ അദ്ദേഹത്തെ കണ്ട് തങ്ങൾ എതിർക്കുന്നത് യാഥാസ്ഥിതിക ആചാരങ്ങളെ അല്ലെന്നും അനാചാരങ്ങളെ മാത്രമാണെന്നും ബോധിപ്പിക്കുകയും ഇത് സംബന്ധിച്ച പ്രസ്താവനയിറക്കുകയും ചെയ്തതോടെ യാഥാസ്ഥിതികർ ആദ്യ ഘട്ടത്തിൽ പിന്മാറി.[6][7]

എന്നാൽ 1924ൽ കേരള ജംഇയ്യത്തുൽ ഉലമയെന്ന സംഘടനാ രൂപീകരിച്ചു കൊണ്ട് പരസ്യമായി പരിഷ്കർത്താക്കൾ രംഗത്തിറങ്ങുകയും അറേബ്യയ്യിലെ വഹാബിനേതാക്കളായ മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്, ഇബ്‌നു തൈമിയ്യ എന്നിവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ആരംഭിച്ചു.[8] ഇതോടെ യാഥാസ്ഥിതികരും സലഫികളും തമ്മിൽ ആശയപരമായ ഏറ്റു മുട്ടലുകളുകൾക്ക് അരങ്ങൊരുങ്ങി.[9]

ഇതേ തുടർന്ന് മലബാറിലെ പ്രസിദ്ധ സൂഫി സിദ്ധനായിരുന്ന വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്തത്തിൽ പാരമ്പര്യ വാദികൾ രണ്ടാം യോഗം കൂടുകയും കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എന്നാൽ പരിഷ്ക്കരണവാദികൾ ഈ പേരിൽ സംഘടന റജിസ്റ്റർ ചെയ്യുകയും തുടർനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നതിനാൽ സംഘടനയുടെ പേര് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നാക്കുകയായിരുന്നു.

[10] മl കേരളത്തിലെ 5800 ഓളം വരുന്ന മഹല്ലുകളിൽ ഭൂരിപക്ഷത്തിന്റെയും നേത്രത്വം സമസ്തയുടെ ഉത്തരവാദിത്തത്തിലാണ് വരുന്നത്.[അവലംബം ആവശ്യമാണ്] പതിനായിരത്തോളം വരുന്ന ഇസ്ലാം മത പഠനശാലകളായ മദ്രസ്സകൾക്കും നേത്രത്വം നൽകുന്നതും സമസ്തയാണ്. നിലപാട്‌ മാറുന്നതിന്റെ മുമ്പ്‌ നിലനിൽപ്പ്‌ പരിശോധന വേണം-സത്യധാര ഏപ്രിൽ 1-30,2013.സമസ്തയുടെ നേതാക്കളായ പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, കോഴിക്കോട് വലിയ ഖാസി ജമലുല്ലൈലി തങ്ങൾ, ചെറിയ ഖാസി നാസർ ഹയ്യ് ശിഹാബുദ്ധീൻ തങ്ങൾ, പ്രഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ, സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ, സയ്യിദ്‌ ഹാഷിം കുഞ്ഞിക്കോയ തങ്ങൾ, ത്വാഖ അഹ്മദ്‌ മൗലവി അൽ അസ്ഹരി, സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ എന്നിവരുടെ നേത്രത്വത്തിലാണ് തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള കേരളാ സംസ്ഥാന ജില്ലകളിലെയും ദക്ഷിണ കന്നഡ, കൊടഗ്, ഉടുപ്പി, പുത്തൂർ എന്നീ കർണ്ണാടക സംസ്ഥാനത്തെ ജില്ലകിളിലെയും നിരവധി മഹല്ലുകൾ ഖാസിയായി ബൈഅത്ത് (പ്രതിജ്ഞ) ചെയ്തിട്ടുള്ളത്.[അവലംബം ആവശ്യമാണ്]

സേവനങ്ങൾ

മത വിദ്യാഭ്യാസ രംഗത്ത്‌ മാത്രമല്ല ഭൗതികവിദ്യാഭ്യാസ മേഖലകളിലും സമസ്ത പ്രവർത്തിച്ചുവരുന്നു. കേരളത്തിലെ ഒരു ഇസ്‌ലാം മത സംഘടന നടത്തുന്ന ഉന്നത ഭൌതീക വിദ്യാഭ്യാസ സ്ഥാപനമാണ്‌ സമസ്തയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്. ഇതുകൂടാതെ സമസ്തയുടെ വിവിധ വിദ്യാഭ്യാസ ട്രെസ്റ്റുകളുടെ കീഴിലായി ആർട്സ്‌ & സയൻസ് സയൻസ് കോളേജുകൾ, എം.എഡ്, ബി.എഡ്-ടിടിസി കോളേജുകൾ, പൊളിടെക്നിക്, ഐ.ടിഐ/ഐ.ടി.സി കോളേജുകൾ, ഇംഗ്ലീഷ് മലയാളം മീഡിയം സ്കൂളുകൾ നടന്നുവരുന്നുണ്ട്. സമസ്തയുടെ ഒരു പ്രമുഖ സ്ഥാപനമാണ് കോഴികോട് ജില്ലയിലെ നന്തിയിൽ സ്ഥിതിചെയ്യുന്ന ജാമിഅ ദാറുസ്സലാം അൽഇസ്ലാമിയ്യ. ഇതിന്റെ കീഴിൽ ഒരു എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.

കേന്ദ്ര ​മുശാവറ ഭാരവാഹികൾ

ആസ്ഥാനം

സമസ്തയുടെ ആസ്ഥാനം കോഴിക്കോട്‌ നഗരത്തിലെ ഫ്രാൻസിസ്‌ റോഡിൽ സ്ഥിതി ചെയ്യുന്ന സമസ്ത കാര്യാലയം ആണ്. മദ്രസ പരമായ കാര്യങ്ങൾക്കും മറ്റുമായി മലപ്പുറം ജില്ലയിലെ ചേളാരിയിൽ 'സമസ്താലയം' എന്ന പേരിൽ പ്രവർത്തിക്കുന്നു. കൂടാതെ ജില്ലാ തലത്തിലും സമസ്തക്ക് ആസ്ഥാനങ്ങൾ ഉണ്ട്. ദേശീയ തലത്തിലേക്ക് സമസ്തയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലും ബംഗാളിലും സമസ്തയുടെ 85-ാം വാർഷിക സ്മാരക സൗധങ്ങൾ സ്ഥാപിക്കുവാൻ മലപ്പുറം കൂരിയാട് നടന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ച് തീരുമാനിച്ചിരുന്നു.[12]

​മുഅല്ലിം സർവ്വീസ് രജിസ്തർ (MSR)

മുഅല്ലിം രജിസ്റ്റർ.

​പോഷക സംഘടനകൾ

സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ (SKIMVB)

മദ്രസാ പ്രസ്ഥാനത്തിന് നേത്രത്വം കൊടുക്കുന്നതിനായി 1951 ഇൽ രൂപീകൃതമായി. ബോർഡിൻറെ കീഴിൽ ഏകദേശം ഒൻപതിനായിരത്തിലതികം മദ്രസകൾ [13] പ്രവർത്തിക്കുന്നു. സമസ്തയുടെ ഒമ്പതിനായിത്തിനടുത്ത വരുന്ന മദ്‌റസകളിൽ പാത ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഒന്നാം ക്ലാസ്‌ മുതൽ 12 ക്ലാസ്‌ വരെയാണ്‌ മദ്‌റസകൾ ഉള്ളത്‌. കാലിക്കറ്റ്‌ യുണിവേഴ്സിറ്റിക്കടുത്ത് ചേളാരിയിൽ സ്ഥിതിചെയ്യുന്ന 'സമസ്താലയ'മാണ് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ആസ്ഥാനം.

സമസ്ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (SKSSF) - സമസ്തയോട്‌ അനുഭാവം പുലർത്തുന്ന വിദ്യാർഥികളുടെ സംഘടനയാണ്‌ സമസ്ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എസ്‌.കെ.എസ്‌.എസ്‌.എഫ്‌.). 1989ലാണ്‌ സംഘടന രൂപീകരിച്ചത്‌. കോളജുകൾക്ക്‌ പുറമെ സംസ്ഥാനത്തെ അറബി കോളജുകളിലും മദ്‌റസകളിലും സംഘടന പ്രവർത്തിക്കുന്നു. സത്യധാര ദ്വൈവാരിക യാണ്‌ സംഘടനയുടെ മുഖപത്രം.

സുന്നി യുവജന സംഘം - എസ്‌. വൈ. എസ്‌ (സുന്നീ യുവജന സംഘം) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രസ്ഥാനം സുന്നി യുവാക്കളെ ലക്ഷ്യംവച്ചുള്ളതാണ്‌. സുന്നി അഫ്‌കാർ വാരികയാണ്‌ മുഖപത്രം.

സമസ്ത കേരള സുന്നി ബാല വേദി (SBV) - ഹൈസ്‌കൂൾ തലം വരെയുള്ള കുട്ടികൾ പ്രവർത്തിക്കുന്ന സംഘടനയാണ്‌ എസ്‌.ബി.വി. പ്രധാനമായും മദ്‌റസകളാണ്‌ പ്രവർത്തന കേന്ദ്രം. 'കുരുന്നുകൾ' എന്ന ബാല മാസിക എസ്‌.ബി.വി. ആണ്‌ പുറത്തിറക്കുന്നത്‌..[14]

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (SKJMCC) - മദ്‌റസാ അധ്യാപകരുടെ സംഘടനയാണിത്‌. കേരളത്തിൽ ഏകദേശം ഒരുലക്ഷത്തോളം മദ്‌റസാ അധ്യാപകർ ഈ സംഘടനയ്‌ക്കു കീഴിൽ പ്രവർത്തിക്കുന്നു. അൽമുഅല്ലിം ആണ്‌ മുഖ പത്രം.

സമസ്ത കേരള മുസ്‌ലിം എംപ്ലോയിസ്‌ അസോസിയേഷൻ (MEA) - സുന്നി പ്രഫഷനലുകളുടെ സംഘടനയാണിത്‌. സ്‌കൂൾ-കോളജ്‌ അധ്യാപകർ, എൻജിനീയർമാർ, ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ളതാണ്‌ എസ്‌.കെ.എം.ഇ.എ.

സുന്നി മഹല്ല്‌ ഫെഡറേഷൻ (SMF) - സുന്നി മഹല്ലുകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യംവച്ച്‌ പ്രവർത്തിക്കുന്ന സംഘടനയാണിത്‌. മലപ്പുറം സുന്നി മഹൽ ആണ്‌ ആസ്ഥാനം. പ്രമുഖ മത പഠന കലാലയമായ ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി എസ്.എം.എഫിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

സമസ്ത കേരളാ മദ്രസാ മാനേജ്‌മന്റ്‌ അസോസിയേഷൻ(SKMMA) - സമസ്തയുടെ കീഴിൽ അവസാനമായി നിലവിൽ വന്ന ഒരു കീഴ്ഘടകമാണ് സമസ്ത കേരളാ മദ്രസാ മാനേജ്‌മന്റ്‌ അസോസിയേഷൻ (SKMMA). സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന പതിനായിരത്തിനടുത്ത് വരുന്ന മത പാഠശാലകളുടെ മേൽനോട്ടം വഹിക്കുന്ന സമിതി അംഗങ്ങളുടെ കൂട്ടായ്മയാണ് ഇത്. മദ്രസാ മുഅല്ലിമുകളും, രക്ഷിതാക്കളും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം ശക്തമാക്കുക, മതപഠന സൗകര്യമല്ലാത്ത സ്ഥലങ്ങളിൽ മദ്രസകൾ ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുക, സെക്കന്ററി മദ്രസകൾ കൂടുതൽ സ്ഥാപിക്കുക. പൂർവ്വ വിദ്യാർത്ഥികൾക്ക് പഠനക്ലാസുകളും തൊഴിൽപരിശീലനങ്ങളും മറ്റും നൽകി അവരെ ധാർമികവൃത്തത്തിൽ നിലനിർത്താൻ സാഹചര്യമൊരുക്കുക. ഇസ്‌ലാമിക നഴ്‌സറികൾ പ്രോത്സാഹിപ്പിക്കുക, മുഅല്ലിം ക്ഷാമം പരിഹരിക്കാൻ ചെയ്യാവുന്നതു ചെയ്യുക, മുഅല്ലിം പ്രോത്സാഹനപ്രവർത്തനങ്ങൾ നടത്തുക സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസബോർഡിന്റെയും സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോഴ്‌സുകൾ, പരീക്ഷകൾ, പരിശീലനങ്ങൾ മുതലായവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് പ്രധാന ലക്ഷ്യങ്ങൾ.

വാർഷിക സമ്മേളനങ്ങൾ

കോഴിക്കോട്‌ കടപ്പുറത്ത്‌ നടന്ന 1985ലെ 24ാമത്തെയും 1996ലെ 25ാമത്തെയും പൊതുസമ്മേളനങ്ങളും കാസർകോഡ്‌, കോഴിക്കോട്‌, തൃശൂറ്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട്‌ എന്നീ ആറ്‌ പ്രധാന നഗരങ്ങളിൽ പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ച്‌ 'സമസ്ത' 2002ൽ പ്ളാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. സംസ്ഥാനത്തെ മുസ്ളിം മഹല്ലുകളുടെ പ്രവർത്തനങ്ങൾക്ക്‌ സംഘടിതരൂപം നൽകുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രിൽ 26ന്‌ ചെമ്മാട്‌ നടന്ന തിരൂറ്‍ താലൂക്ക്‌ സമസ്ത സമ്മേളനത്തിൽ സുന്നി മഹല്ല്‌ ഫെഡറേഷൻ (എസ്‌.എം.എഫ്‌) എന്ന സംഘടനയ്ക്കു രൂപം കൊടുത്തു.

85-ാം വാർഷിക മഹാസമ്മേളനം

ഒരു വർഷം നീണ്ടു നിന്ന പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയാണ് സമസ്ത 85ാം വാർഷിക പരിപാടികൾ നടത്തിയത്. 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കൂരിയാട് വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിലാണ് 85ാം വാർഷിക പരിപാടികൾ നടത്തിയത്. 30,000 സ്ഥിരാംഗങ്ങൾ പങ്കെടുത്ത പഠന ക്യാമ്പും സമാപന സമ്മേളനവും നടന്നു. ഭാവിപ്രവർത്തനത്തിന് പത്തിന ശതാബ്ദി സമീപന രേഖക്ക് സമ്മേളനം രൂപംനൽകി. ദേശീയതലത്തിലേക്ക് സംഘടനയെ വ്യാപിപ്പിക്കുക, വനിത-ശിശുക്ഷേമം, സുപ്രഭാതം എന്നപേരിൽ മുഖപത്രം, മദ്രസാ വിപുലീകരണം, തുടങ്ങിയവ ഇതിലുൾപ്പെടും [15] [16] [17] [18]

90-ാം വാർഷിക മഹാസമ്മേളനം

തൊണ്ണൂറാം വാർഷിക സമ്മേളനം 2016 ഫെബ്രവരി 11 മുതൽ 14 വരെ നാലു ദിവസങ്ങളിലായി ആലപ്പുഴയിൽ വെച്ചു നടക്കുകയുണ്ടായി. കേരളത്തിൻറെ തെക്കൻ പ്രദേശത്തും സംഘടനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ സമ്മേളനം.[19][20]

പ്രസിദ്ധീകരണങ്ങൾ

അൽ ബയാൻ എന്നപേരിൽ സമസ്ത സ്വന്തമായി അറബീ മുഖപത്രം ഇറക്കിയിട്ടുണ്ട്. സുന്നി അഫ്കാർ വാരിക, സത്യധാര ദ്വൈവാരിക, ഗൾഫ്‌ സത്യധാര മാസിക, സത്യധാര(കന്നഡ), കുരുന്നുകൾ കുട്ടികളുടെ മാസിക (മലയാളം, കന്നഡ), അൽ മുഅല്ലിം മാസിക, സന്തുഷ്ട കുടുംബം മാസിക, തെളിച്ചം മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ വിവിധ കീഴ് ഖടകങ്ങൾ നടത്തുന്നു. സമസ്ത ഇറക്കുന്ന വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്ത കോഴിക്കോട്ട് ഒരു പ്രസ്സും ബുക്ക്‌ ഡിപ്പോയും നടത്തുന്നുണ്ട്[21]. അതിനു കീഴിൽ 130ഓളം[അവലംബം ആവശ്യമാണ്] സബ് ഡിപ്പോയും പ്രവർത്തിക്കുന്നുണ്ട്. സുപ്രഭാതം എന്ന പേരിൽ സമസ്തയുടെ കീഴിൽ ഒരു ദിനപത്രം തുടങ്ങാൻ മലപ്പുറം ജില്ലയിലെ കൂരിയാട് വെച്ച് നടന്ന സമസ്തയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ചു തീരുമാനിച്ചു. പത്രത്തിന്റെ ട്രയൽ വേർഷൻ സമ്മേളന നഗരിയിൽ പുറത്തിറക്കിക്കൊണ്ട് പ്രകാശന കർമ്മം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 2014 ജൂലൈ 31ഓടെ സുപ്രഭാതം ദിനപത്രം നിലവിൽ വരും എടുത്തുപറയേണ്ട ഒരു സംരംഭമാണ് അന്ന്ഹ്ദ, അന്നൂർ അറബിക് മാസികകൾ. സമസ്തയുടെ കീഴ്സ്ഥാപനങ്ങളായ പറപ്പൂർ സബീലുൽ ഹിദായയുടെ നേത്രത്വത്തിലാണ് അന്ന്ഹ്ദ പുറത്തിറക്കുന്നത്. എന്നാൽ സമസ്തയുടെ തന്നെ മറ്റൊരു പ്രമുഖ സ്ഥാപനമായ പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യ: യുടെ ആഭിമുഖ്യത്തിലാണ് അന്നൂർ അറബിക് മാസിക പുറത്തിറക്കുന്നത്.

അവലംബങ്ങൾ

  1. http://www.madhyamam.com/kerala/samastha/2017/jan/22/243399
  2. http://origin.mangalam.com/print-edition/keralam/410764[പ്രവർത്തിക്കാത്ത കണ്ണി]
  3. https://www.madhyamam.com/kerala/samastha-kerala-jamiatul-ulama-office-bearers-1084195
  4. https://https Archived 2020-06-25 at the Wayback Machine.://www.thehindu.com/news/national/kerala/iuml-throws-down-the-gauntlet-to-samastha/article67417721.ece
  5. https://www.thehindu.com/news/national/kerala/iuml-throws-down-the-gauntlet-to-samastha/article67417721.ece
  6. കേരള മുസ്‌ലിം ഡയറക്ടറി, പേജ് 473
  7. ഐക്യസംഘം മൂന്നാം വാർഷികംhttp://knm.org.in
  8. കെഎം മൗലവി സാഹിബ്/ കെകെ മുഹമ്മദ് അബ്ദുല്കരീം, പേ 129-133.
  9. പിളര്ന്നുതീരുന്ന മുജാഹിദ് പ്രസ്ഥാനം - സമകാലികം - മലയാളം വാരിക - 22 മാര്ച്ച് 2013
  10. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11122846&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11[പ്രവർത്തിക്കാത്ത കണ്ണി]</f>"ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-02-27.
  11. https://www.madhyamam.com/kerala/samastha-kerala-jamiatul-ulama-office-bearers-1084195
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-27. Retrieved 2012-02-29.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-26. Retrieved 2010-10-28.
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-26. Retrieved 2013-01-13.
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-27. Retrieved 2012-02-27.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-27. Retrieved 2012-02-27.
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-27. Retrieved 2012-02-27.
  18. http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=11114810&district=Malappuram&programId=1079897613&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
  19. http://www.madhyamam.com/kerala/2016/feb/15/178241
  20. http://www.deshabhimani.com/news/kerala/news-kerala-15-02-2016/538932
  21. http://twocircles.net/2010jan19/muslim_organizations_kerala.html

[[വർഗ്ഗം:സമസ്ത]