മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്
കാലഘട്ടം | Modern era |
---|---|
പ്രദേശം | Arab scholar |
ചിന്താധാര | Salafi |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
ക്രസ്താബ്ദം 18-ആം നൂറ്റാണ്ടിൽ (1703–1792) സൗദി അറേബ്യയിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ മത പണ്ഡിതനായിരുന്നു മുഹമ്മദ് ഇബ്ൻ അബ്ദ്-അൽ-വഹാബ് അത്-തമീമി (അറബി:محمد بن عبد الوهاب التميمي) . സൗദി അറേബ്യയിലെ റിയാദിലെ നജ്ദിൽ ആണ് അദ്ദേഹം ജനിച്ചത്. അറബ് ഗോത്രമായ ബനുതമിലെ ഒരംഗമായിരുന്നു അദ്ദേഹം.
പ്രവാചകാനുചരൻമാരുടെയും ,പൂർവ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടന്നുകൂടിയ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരായാണ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് ആദ്യമായി രംഗത്ത് വന്നത്[അവലംബം ആവശ്യമാണ്]. അബ്ദുൽ വഹാബ് നിഷ്കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പരിശുദ്ധിയാണ് ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്നും, ഇസ്ലാമിൻറെ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏകപോംവഴിയെന്നും എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.
ഈജിപ്റ്റ്, തുർക്കി എന്നിവയായിരുന്നു ഈ മുന്നേറ്റത്തിനെതിരെ തിരിഞ്ഞ മുസ്ലിം രാജ്യങ്ങളിൽ പ്രമുഖർ. ബ്രിട്ടിഷുകരും സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽവാദികളാണ് വഹാബികൾ എന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
ഇതും കൂടികാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് കുഞ്ഞുമുഹമ്മദ് പറപ്പുർ.മുജാഹിദ് സെന്റർ കോഴിക്കോട് -2