കെ. ആലിക്കുട്ടി മുസ്‌ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനാണ് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ.കേരളത്തിലെ ഇകെ വിഭാഗം സമസ്തയുടെ ജനറൽ സെക്രട്ടിയാണ് .ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ മരണത്തെ തുടർന്നാണ് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.2016 ഫെബ്രുവരി 27 നാണ് പുതിയ സെക്രട്ടറിയായി ഇദ്ദേഹം ചുമതലയേറ്റത്.[1] തിരൂർക്കാട് അൻവാറുൽ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം അറബിക് കോളജ് പ്രസിഡണ്ട്, വടകര ഹുജ്ജത്തുൽ ഇസ്‌ലാം ഇസ്ലാമിക് കേംപ്ലക്‌സ് പ്രസിഡണ്ട് എന്നിവയുടെ മുഖ്യഭാരവാഹിത്വം വഹിക്കുന്നു. തൂലികാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആലിക്കുട്ടി ഉസ്താദ് സുന്നീ യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി അഫ്കാർ വാരിക, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിദ്ധീകരണമായ അൽ മുഅല്ലിം മാസിക, അന്നൂർ അറബി മാസിക, തിരൂർക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാറ്റാ നെന്ന് ഫോർ ഇസ്‌ലാമിക പ്രെപ്പഗേഷൻ പുറിത്തിറക്കുന്ന മുസ്‌ലിം ലോകം ഇയർ ബുക്ക് എന്നീ നാലോളം പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപനായും സേവനമനുഷ്ഠിക്കുന്നുണ്ട്. കേരള മുസ്ലിം ഡാറ്റാബാങ്ക് വെബ്‌പോർട്ടൽ ചീഫ് എഡിറ്ററാണ്. ആഗോള തലത്തിൽ ഇസ്‌ലാമിക മുന്നേറ്റം, പുണ്യ ഭൂമിയിലേക്ക് എന്നീ പുസ്തകങ്ങളും ഹജ്ജിനെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും ഉസ്താദ് രചിച്ചിട്ടുണ്ട്.സി.ഐ.സി പരീക്ഷാ ബോർഡ് മെമ്പർ സെക്രട്ടറിയും ദാറുൽ ഉലൂം തൂത കോളേജിന്റെ പ്രിൻസിപ്പളുമായ ഹബീബുള്ള ഫെെസി മരുമകനാണ്.

അവലംബം[തിരുത്തുക]

  1. [ചന്ദ്രിക ഓൺലൈൻ | http://www.chandrikadaily.com/contentspage.aspx?id=138553 ]