the book of the Hebrew Bible, ദയവായി Psalms കാണുക.
ഇസ്‌ലാമിക വിശ്വാസമനുസരിച്ച് പ്രവാചകനായിരുന്ന ദാവൂദ് നബിക്ക് (ദാവീദ്) പ്രബോധനത്തിനായി ദൈവത്തിൽ നിന്നും അവതീർണ്ണമായ ഗ്രന്ഥമാണ് സബൂർ. ചില പണ്ഡിതന്മാർ സബൂറും ക്രിസ്ത്യാനികളുടെ മതഗ്രന്ഥമായ സങ്കീർത്തനങ്ങളും ഒന്നാണെന്ന് അഭിപ്രായപ്പെടുന്നു. സബൂർ എന്ന അറബി പദം ഹീബ്രു ഭാഷയിലെ ഗാനം, സംഗീതം എന്നൊക്കെ അർഥം പറയാവുന്ന സിമ്രാ എന്ന വാക്കിന്റെ തതുല്യ പദമാണ്. സബൂറിനെ ഒന്നിലധികം തവണ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്.[1][2][3]
( നബിയേ, ) നൂഹിനും അദ്ദേഹത്തിൻറെ ശേഷമുള്ള പ്രവാചകൻമാർക്കും നാം സന്ദേശം നൽകിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നൽകിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈൽ, ഇഷാഖ്, യഅ്ഖൂബ്. യഅ്ഖൂബ് സന്തതികൾ, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂൻ, സുലൈമാൻ എന്നിവർക്കും നാം സന്ദേശം നൽകിയിരിക്കുന്നു. ദാവൂദിന് നാം സബൂർ ( സങ്കീർത്തനം ) നൽകി.
നിൻറെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീർച്ചയായും പ്രവാചകൻമാരിൽ ചിലർക്ക് ചിലരേക്കാൾ നാം ശ്രേഷ്ഠത നൽകിയിട്ടുണ്ട്. ദാവൂദിന് നാം സബൂർ എന്ന വേദം നൽകുകയും ചെയ്തിരിക്കുന്നു.