സന്തോഷ് ജോഗി
സന്തോഷ് ജോഗി | |
---|---|
![]() | |
ജനനം | സന്തോഷ് ജോഗി 1974/1975 |
മരണം | ഏപ്രിൽ 13, 2010 (പ്രായം 35) |
തൊഴിൽ | അഭിനേതാവ്/ഗായകൻ |
സജീവ കാലം | 2004–2010 |
ജീവിതപങ്കാളി(കൾ) | ജിജി |
ഒരു മലയാളചലച്ചിത്ര നടനാണ് സന്തോഷ് ജോഗി (1974/1975 – ഏപ്രിൽ 13, 2010). ഒരു ഗായകനുമായിരുന്ന സന്തോഷ് ഏകദേശം മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുംബൈയിലെ ഒരു ഹിന്ദുസ്ഥാനി സംഗീതസംഘത്തിൽ ഗായകനായി പ്രവർത്തിച്ചിരുന്നു. ജോഗീസ് എന്ന ഈ ട്രൂപ്പിന്റെ പേരു ചേർത്താണ് ഇദ്ദേഹം പിന്നീട് അറിയപ്പെട്ടത്. തൃശ്ശൂർ ജില്ലയിലെ ഇരവിമംഗലത്ത് ഒര്യംപുറത്ത് സേതുമാധവന്റെയും മാലതിയുടെയും മകനായി ജനിച്ചു. അയ്യന്തോളിൽ ഒരു ഫ്ലാറ്റിലാണ് സന്തോഷ് കുടുംബസമേതം താമസിച്ചിരുന്നത്. പൂനയിലെ വ്യാസ കോളേജിൽ നിന്നും വിദ്യാഭ്യാസം നടത്തി. ദുബായിൽ ഗായകനായും ജോലി ചെയ്തിരുന്നു. പിന്നീടാണ് സന്തോഷ് ചലച്ചിത്രാഭിനയം ആരംഭിച്ചത്. കീർത്തിചക്ര എന്ന ചിത്രത്തിലെ കിഷോരിലാൽ എന്ന കഥാപാത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്[1]. അറിയപ്പെടാത്ത ചില കാരണങ്ങളാൽ സന്തോഷ് ജോഗി തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ 2010 ഏപ്രിൽ 13-ന് ആത്മഹത്യ ചെയ്തു.
അഭിനയിച്ച ചില ചിത്രങ്ങൾ[തിരുത്തുക]
- രാജമാണിക്യം (2005)
- ഇരുവട്ടം മണവാട്ടി (2005)
- അച്ചനുറങ്ങാത്ത വീട് (2005)
- പുലിജന്മം (2006)
- ബൽറാം v/s താരാദാസ് (2006)
- കീർത്തിചക്ര (2006)
- ഒരുവൻ (2006)
- അലി ഭായ് (2007)
- ബിഗ് ബി (2007)
- ഛോട്ടാ മുംബൈ (2007)
- മായാവി (2007)
- നസ്രാണി (2007)
- ടു വീലർ (2007)
- ജൂലൈ 4 (2007)
- കാക്കി (2007)
- മലബാർ വെഡ്ഡിംഗ് (2008)
- മുല്ല (2008)
- പോക്കിരി രാജ (2010)
- അപൂർവരാഗം (2010)
- ക്രിസ്ത്യൻ ബ്രദേഴ്സ് (2010)
- ട്വൈസ് ഇന്റു ദ സെയിം റിവർ - മലയാള ഹ്രസ്വചിത്രം
അവലംബം[തിരുത്തുക]
- ↑ "Cine actor Santhosh Jogi found hanging". മൂലതാളിൽ നിന്നും 2010-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-12.