സംവാദം:ക്യൂബൻ മിസൈൽ പ്രതിസന്ധി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ ഒരു "ആക്രമണം" എന്ന് വിളിക്കാനാവില്ലല്ലോ -- റസിമാൻ ടി വി 15:31, 4 ഡിസംബർ 2012 (UTC)[മറുപടി]

സംഘർഷം നന്നായിരിക്കും. --Vssun (സംവാദം) 16:13, 4 ഡിസംബർ 2012 (UTC)[മറുപടി]
crisis എന്നതിന് യോജിച്ച തർജ്ജമ "പ്രതിസന്ധി" അല്ലേ? -- റസിമാൻ ടി വി 18:22, 4 ഡിസംബർ 2012 (UTC)[മറുപടി]

പ്രതിസന്ധി എന്നതാണ് ശരിയായ അർത്ഥമെന്ന് തോന്നുന്നു. പക്ഷേ, ഈ കോൺടെക്‌സ്റ്റിൽ സംഘർഷം എന്ന വാക്കല്ലേ ഉചിതം ? ഷോർട്ടേജ് (ലഭ്യതക്കുറവ്) എന്ന അർത്ഥത്തിലും പ്രതിസന്ധി എന്നവാക്ക് ഉപയോഗിക്കാറുണ്ട്. ആശയക്കുഴപ്പം ഒഴിവാക്കുകയുമാകാമല്ലോ --Adv.tksujith (സംവാദം) 19:13, 4 ഡിസംബർ 2012 (UTC)[മറുപടി]

ക്യൂബൻ മിസൈൽ പ്രതിസന്ധി എന്നതാണ് ഈ സംഭവത്തിനു വ്യാപകമായി ഉപയോഗിക്കുന്ന പേര്. ഗൂഗിൾ തിരച്ചിലും ശ്രദ്ധിക്കുക. --ജേക്കബ് (സംവാദം) 21:05, 4 ഡിസംബർ 2012

(UTC) ഈ ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനത്തിന്റെ വിവർത്തനമാണെന്ന് കാണുന്നു. പക്ഷേ, ആവശ്യമായ അവലംബങ്ങൾ ചേർത്തും കാണുന്നില്ല. അവലംബങ്ങളിൽ നിന്നും നേരിട്ട് വിവരങ്ങൾ എടുത്ത് സ്വതന്ത്രമായ ലേഖന രചനയാണ് അഭികാമ്യം. ഇം.വിക്കി അതേപടി വിവർത്തനം ചെയ്യലല്ല. --Adv.tksujith (സംവാദം) 03:38, 5 ഡിസംബർ 2012 (UTC)[മറുപടി]

ഇതിൽ സംഗട്ടനം എന്നാണ് കണ്ടത്. അതിനാലാണ് ആക്രമണം എന്നാക്കിയത്. പ്രതിസന്ധിയും സംഘർഷവും ഒന്നാണോ?--റോജി പാലാ (സംവാദം) 04:58, 5 ഡിസംബർ 2012 (UTC)[മറുപടി]

ഇതിനെ "സംഗട്ടനം" എന്നു തലകെട്ട് ഉചിതം. "Crisis" മലയാളം Athulbnair (സംവാദം) 05:29, 5 ഡിസംബർ 2012 (UTC)Athulbnair[മറുപടി]

@Althul താങ്കൾ മലയാളം ടൈപ്പ് ചെയ്യുന്നത് ഇനിയും മെച്ചപ്പെടുത്തണമെന്ന് തോന്നുന്നു. സംഘട്ടനം എന്ന് എഴുതാനുദ്ദേശിക്കുന്നുവെങ്കിലും സംഗട്ടനം എന്നാണ് വരുന്നത്. മലയാളം മൊഴി രീതിയിലുള്ള കീബോർഡാണുപയോഗിക്കുന്നതെങ്കിൽ അതിന്റെ സഹായത്തിന് ഇവിടെ നോക്കുക.--Adv.tksujith (സംവാദം) 07:06, 5 ഡിസംബർ 2012 (UTC)[മറുപടി]

ചെഗുവേര[തിരുത്തുക]

//ഈ പിൻമാറ്റത്തെ വഞ്ചന എന്നാണ് ക്യൂബൻ നേതാവായ ചെ ഗുവേര വിശേഷിപ്പിച്ചത്. മിസ്സൈലുകൾ തങ്ങളുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ ക്യൂബ അമേരിക്കയെ ആക്രമിക്കാൻ മടിക്കില്ലായിരുന്നു എന്നു ചെ ഗുവേര അഭിപ്രായപ്പെട്ടു.//

സോവിയറ്റ് യൂനിയന്റെ വഞ്ചന എന്നാണോ ഉദ്ദേശിക്കുന്നത്? --Vssun (സംവാദം) 12:53, 6 മേയ് 2013 (UTC)[മറുപടി]

അതേ, അത് വ്യക്തമല്ലേ ?? ബിപിൻ (സംവാദം) 13:04, 6 മേയ് 2013 (UTC)[മറുപടി]

ഐക്യരാഷ്ട്രസഭയടക്കമുള്ള കക്ഷികൾ ഉള്ളതിനാൽ, സോവിയറ്റ് യൂനിയന്റെ എന്നുകൂടി ചേർത്ത് സുവ്യക്തമാക്കാവുന്നതാണ്. --Vssun (സംവാദം) 13:06, 6 മേയ് 2013 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട് ബിപിൻ (സംവാദം) 13:44, 6 മേയ് 2013 (UTC)[മറുപടി]

ക്രൂഷേവിന്റെ ഔദ്യാര്യം[തിരുത്തുക]

അമേരിക്കൻ/ബ്രിട്ടൻ/ഫ്രഞ്ച് കോളനിയായിരുന്ന പാശ്ചാത്യ ജർമ്മനിയെ കമ്മ്യൂണിസത്തിന്റെ അധികാരപരിധിയിൽ കൊണ്ടുവരുവാൻ ക്രൂഷ്ചേവ് തീരുമാനിച്ചിരുന്നു എന്ന വാക്യം ഈയിടെ വായിച്ചതിൽ ഏറ്റവും നല്ല ഫലിതമായി തോന്നി. പടിഞ്ഞാറൻ ജർമ്മനി സാമ്രാജ്യവാദികളുടെ കോളനിയായി നരകിച്ചിരുന്നപ്പോൾ കിഴക്കൻ ജർമ്മനിയിലുള്ളവർക്ക് കമ്മ്യൂണിസത്തിന്റെ അധികാരപരിധിയിൽ സുഖവാസം ആയിരുന്നെന്നാണല്ലോ സൂചന. ആ സന്തുഷ്ടിയിലേക്ക് പടിഞ്ഞാറന്മാരെക്കൂടി കൊണ്ടുവരാൻ ഔദാര്യനിധിയായ ക്രൂഷേവ് ആഗ്രഹിച്ചു:) റഷ്യൻ മേൽക്കോയ്മയുടെ തണലിൽ കിഴക്കൻ ജർമ്മനിയിൽ ലഭിച്ചിരുന്ന സ്വർഗ്ഗാനുഭവത്തിൽ നിന്ന് മനുഷ്യർ ഓടിപ്പോകാതിരിക്കാൻ ബെർളിൻ മതിൽ കെട്ടേണ്ടി വന്ന കാര്യം കൂടി ഇവിടെ ചേർത്തിരുന്നെങ്കിൽ രസം പെരുകിയേനെ! ലേഖനത്തെ ആവുന്നത്ര ചുവപ്പിക്കാൻ മനപൂർവം നടത്തുന്ന ശ്രമമാണെന്ന് വായിക്കുന്തോറും ഉറപ്പാകുന്നു. അതിനോട് മത്സരിക്കാൻ വയ്യ. അതുകൊണ്ട് തിരുത്താനൊന്നും മെനക്കെടുന്നില്ല.ജോർജുകുട്ടി (സംവാദം) 11:59, 7 മേയ് 2013 (UTC)[മറുപടി]

ജോർജ്ജുകുട്ടി മാഷേ, കിഴക്കൻ ജർമ്മനിയിൽ സ്വർഗ്ഗീയസുഖം ഉണ്ടെന്നതിനർത്ഥമുണ്ടോ ? എഴുതാപ്പുറം വായിക്കുന്നതെന്തിന് ? പാശ്ചാത്യജർമ്മനിയെ കമ്മ്യൂണിസ്റ്റ് അധികാരപരിധിയിൽ കൊണ്ടുവരാൻ ക്രൂഷ്ചേവ് പരിശ്രമിച്ചു എന്നെഴുതിയാൽ അതിന്റെ വ്യാഖ്യാനം അതിനപ്പുറത്തേക്കു പോകേണ്ടതില്ല. ബിപിൻ (സംവാദം) 12:22, 19 മേയ് 2013 (UTC)[മറുപടി]

ലിങ്കുകൾ അധികമാകുന്നു.[തിരുത്തുക]

ഒരു ഖണ്ഡികയിൽനിന്നു തന്നെ ഒരേ താളിലേക്ക് നിരവധി തവണ ലിങ്ക് ചെയ്യുന്നതായി കാണുന്നു. വിക്കിപീഡിയ ലേഖനങ്ങളിൽ ലിങ്കുകൾ വേണ്ടതാണ്. എന്നാൽ ലിങ്കുകൾ കൊണ്ട് നിറക്കേണ്ടതില്ല. ഒരു ഖണ്ഡികയിൽത്തന്നെ ഒരേ താളിലേക്ക് ഒന്നിലധികം ലിങ്കുകൾ ആവശ്യമില്ല. --Vssun (സംവാദം) 15:44, 7 മേയ് 2013 (UTC)[മറുപടി]

ഇനി മുതൽ ശ്രദ്ധിച്ചോളാം. ബിപിൻ (സംവാദം) 12:20, 19 മേയ് 2013 (UTC)[മറുപടി]