ഷിഗാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷിഗാർ

شگر
Shigar, Skardu, Gilgit Baltistan
ഷിഗാർ is located in Gilgit Baltistan
ഷിഗാർ
ഷിഗാർ
Location in the Karakoram region
Coordinates: 35°25′25″N 75°44′20″E / 35.42361°N 75.73889°E / 35.42361; 75.73889Coordinates: 35°25′25″N 75°44′20″E / 35.42361°N 75.73889°E / 35.42361; 75.73889
ProvinceGilgit–Baltistan
DistrictSkardu
ഉയരം
2,230 മീ(7,320 അടി)
ജനസംഖ്യ
 • 
140,600
സമയമേഖലUTC+5:00 (PST)
 • Summer (DST)GMT+5:00

വടക്കൻ അധിനിവേശ കശ്മീരിൽ സ്കാർഡുവിന്റെ വടക്കു ഭാഗത്ത് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിലെ ബാൾട്ടിസ്ഥാൻ ഡിവിഷനിലെ ഒരു ജില്ലയാണ് ഷിഗാർ (ഉർദു: شگر). ഷിഗാർ താഴ്‌വരയെ വിഭജിച്ച് ഒഴുകുന്ന ഷിഗാർ നദി സ്കാർഡു നഗരത്തിൽവച്ച് സിന്ധു നദിയിൽ പതിക്കുന്നു. വിനോദസഞ്ചാരികൾക്കും ട്രെക്കിംഗുകാർക്കുമിടയിൽ പ്രസിദ്ധമായ ഈ ജനപ്രിയ മേഖലയിൽ എല്ലാ സമുദായങ്ങളുമായി ബന്ധപ്പെട്ടതും വാസ്തുവിദ്യാ പ്രാധാന്യമുള്ളതുമായ നിരവധി ചരിത്ര സൗധങ്ങൾ സ്ഥിതിചെയ്യുന്നു. ഈ പട്ടണത്തിലെ 100 ശതമാനം അധിവാസികളും ടിബറ്റൻ വംശജരായ ബാൾട്ടി ജനതയാണ്. ഏകദേശം 95% ആളുകൾ ഇസ്‌ലാമിലെ ഷിയ വിഭാഗത്തിൽ പെട്ടവരും ബാക്കിയുള്ളവർ സുന്നി, നോർബക്ഷി വിഭാഗത്തിൽനിന്നുള്ളവരുമാണ്. കെ 2 ഉൾപ്പെടെ ലോകത്തിലെ എയ്റ്റ് തൊസന്റേർസ് കൊടുമുടികളിലെ 5 എണ്ണം നിലനിൽക്കുന്ന കാരക്കോറം പർവതനിരയുടെ കവാടമാണിത്. വളരെ ഫലഭൂയിഷ്ഠമായ ഈ താഴ്വര ആപ്പിൾ, ചെറി, ആപ്രിക്കോട്ട്, പിയേഴ്സ്, വാൽനട്ട് എന്നിവയുൾപ്പെടെയുള്ള പഴങ്ങളാൽ സമ്പന്നമാണ്.[1]


നഗരത്തിലെ പ്രശസ്തമായ ചരിത്ര ടൂറിസ്റ്റ് സൈറ്റുകൾ ഇവിടെ ഉൾപ്പെടുന്നു.

 • ഷിഗർ കോട്ട
 • അംബുറിക് പള്ളി
 • ഖിലിൻ‌റോംഗ് പള്ളി
 • [[ഖാൻകാ] ഇ മുല്ല ഷിഗാർ
 • ഹാഷു പൈ ഭാഗ്
 • മരാപ്പി രംഗ
 • റീ മസ്ജിദ്
 • കെ 2 ബേസ്‌ക്യാമ്പ്
 • സയ്യിദ് മിർ യാഹ്യയുടെ അസ്താന
 • ഖുറീദ് രംഗ ഗുലാബ്പൂർ
 • ചൗത്രൻ (ഗരം ചസ്മ)
 • ടിച്ചോ രംഗ ഗുലാബ്പൂർ
 • ഖാൻകാ ഗുലാബ്പൂർ
 • വാസിർപൂർ ഖാൻക
 • ബിസെൽ (ഗരം ചസ്മ)

അവലംബം[തിരുത്തുക]

 1. "Archived copy". മൂലതാളിൽ നിന്നും 10 ജനുവരി 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 ജനുവരി 2015.CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=ഷിഗാർ&oldid=3264106" എന്ന താളിൽനിന്ന് ശേഖരിച്ചത്