ആപ്രിക്കോട്ട്
ആപ്രിക്കോട്ട് | |
---|---|
Apricot fruits | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Subgenus: | |
Section: | Armeniaca
|
Species: | P. armeniaca
|
Binomial name | |
Prunus armeniaca | |
Synonyms | |
Armeniaca vulgaris Lam.[1] Amygdalus armeniaca (L.) Dumort.[1] |
പ്രൂണസ് അർമേനിയാക്ക (Prunus armeniaca) എന്നു ശാസ്ത്രനാമമുള്ള ഒരിനം ഫലവൃക്ഷമാണ് ആപ്രിക്കോട്ട്. റോസേസീ കുടുംബത്തിൽപ്പെട്ട ഇതിന്റെ ജന്മദേശം ചൈനയാണ്. അവിടെനിന്നും ദക്ഷിണ യൂറോപ്പിലൂടെ ഇത് അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ചേർന്നു.
അനുയോജ്യ കാലാവസ്ത
[തിരുത്തുക]പീച്ച് മരത്തേക്കൾ അല്പം കൂടി കട്ടിയുള്ള തടിയാണ് ഇതിന്റേത്. വളരെ നേരത്തെതന്നെ പുഷ്പ്പിക്കുന്ന ഇതിന് മഞ്ഞും അതിശൈത്യവും ഹാനികരമാണ്. അതിനാൽ മഞ്ഞുവീഴാത്തതും ഊഷ്മാവ് 10-150F-ൽ താഴാത്തതുമായ സ്ഥലമാണ് ആപ്രിക്കോട്ടു കൃഷി ചെയ്യാൻ തിരഞ്ഞെടുക്കപ്പെടാറുള്ളത്. ഉത്തരാഫ്രിക്കയിലും കാലിഫോർണിയായിലും ബ്രിട്ടന്റെ താരതമ്യേന ചൂടുകൂടിയ ഭാഗങ്ങളിലും ഇതു ധാരാളമായി വളരുന്നുണ്ട്.
പഴങ്ങൾ
[തിരുത്തുക]മഞ്ഞയോ, ഓറഞ്ചോ നിറത്തിലുള്ളതായിരിക്കും പഴങ്ങൾ. ഏതാണ്ടു മിനുസമേറിയ ഈ പഴങ്ങൾ പാകം ചെയ്യാതെ വെറുതേ കഴിക്കാൻ സ്വാദുറ്റതാണ്. ഉണക്കിയും സംസ്ക്കരിച്ചു ടിന്നിലടച്ചു ഇവ സംഭരിക്കപ്പെടുന്നു.[2]
വംശവർധനവ്
[തിരുത്തുക]പ്ലം (Myrobalm plum), പീച്ച് എന്നിവയുടെ തൈകളിൽ മുകുളനം (budding) നടത്തിയാണ് ഈ വൃക്ഷങ്ങളുടെ വംശവർധനവ് സാധിക്കുന്നത്. തോട്ടത്തിൽ നടുമ്പോൾ രണ്ടു വൃക്ഷങ്ങൾ തമ്മിലുള്ള അകലം സാധാരണയായി 735 സെ.മീ. ആയിരിക്കും.
കൃഷിചെയ്യുന്ന ഇനങ്ങൾ
[തിരുത്തുക]താഴെ കാണുന്നവയാണ് സാധാരണ കൃഷി ചെയ്യപ്പെടുന്ന ഇനങ്ങൾ.
- മൂർപാർക്ക് (moorpark)
- ബ്ലെനിം (Blenheim)
- റ്റിൽറ്റൺ (Tilton)
- ന്യൂ കാസിൽ (New Castle)
- വിഗിൻസ് (Wiggins)
ചൈനയിലും ജപ്പാനിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് പ്രൂണസ് മ്യൂം (Prunus mume) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ജാപ്പനീസ് ആപ്രിക്കോട്ട്. ഇതിനെ ഒരലങ്കാരവൃക്ഷമായും ഫലവൃക്ഷമായും അവർ വളർത്തുന്നു. അമേരിക്കയിൽ ഈ ഇനത്തിന് അത്രപ്രാധാന്യമില്ല.
വൃക്ഷങ്ങൾ
[തിരുത്തുക]-
A blooming apricot tree
-
Benhama Kashmir
-
tree in Potsdam, Germany
-
Foliage and fruit
പഴങ്ങൾ
[തിരുത്തുക]-
Apricot with single leaf on white background
-
A detailed photo from an apricot
-
Apricot, detail, photo in ČR 07-2006
-
Apricot infected with plum pox
-
dry apricot
-
Organic dried apricot
-
Harvest time
-
Mummied fruit in winter
അവലംബം
[തിരുത്തുക]- ↑ 1.0 1.1 John H. Wiersema. "USDA Germplasm Resources Information Network (GRIN)". Ars-grin.gov. Retrieved 2012-06-22.
- ↑ [1] Archived 2014-04-12 at the Wayback Machine. ആപ്പിറിക്കോട്ട് റസിപീസ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [2] Archived 2013-10-11 at the Wayback Machine. ആപ്രിക്കോട്ട്
- [3] ആപ്രിക്കോട്ട് സീഡ്സ്