Jump to content

ആപ്രിക്കോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prunus armeniaca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആപ്രിക്കോട്ട്
Apricot fruits
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Subgenus:
Section:
Armeniaca
Species:
P. armeniaca
Binomial name
Prunus armeniaca
Synonyms

Armeniaca vulgaris Lam.[1] Amygdalus armeniaca (L.) Dumort.[1]

പ്രൂണസ് അർമേനിയാക്ക (Prunus armeniaca) എന്നു ശാസ്ത്രനാമമുള്ള ഒരിനം ഫലവൃക്ഷമാണ് ആപ്രിക്കോട്ട്. റോസേസീ​ കുടുംബത്തിൽപ്പെട്ട ഇതിന്റെ ജന്മദേശം ചൈനയാണ്. അവിടെനിന്നും ദക്ഷിണ യൂറോപ്പിലൂടെ ഇത് അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ചേർന്നു.

അനുയോജ്യ കാലാവസ്ത

[തിരുത്തുക]

പീച്ച് മരത്തേക്കൾ അല്പം കൂടി കട്ടിയുള്ള തടിയാണ് ഇതിന്റേത്. വളരെ നേരത്തെതന്നെ പുഷ്പ്പിക്കുന്ന ഇതിന് മഞ്ഞും അതിശൈത്യവും ഹാനികരമാണ്. അതിനാൽ മഞ്ഞുവീഴാത്തതും ഊഷ്മാവ് 10-150F-ൽ താഴാത്തതുമായ സ്ഥലമാണ് ആപ്രിക്കോട്ടു കൃഷി ചെയ്യാൻ തിരഞ്ഞെടുക്കപ്പെടാറുള്ളത്. ഉത്തരാഫ്രിക്കയിലും കാലിഫോർണിയായിലും ബ്രിട്ടന്റെ താരതമ്യേന ചൂടുകൂടിയ ഭാഗങ്ങളിലും ഇതു ധാരാളമായി വളരുന്നുണ്ട്.

പഴങ്ങൾ

[തിരുത്തുക]

മഞ്ഞയോ, ഓറഞ്ചോ നിറത്തിലുള്ളതായിരിക്കും പഴങ്ങൾ. ഏതാണ്ടു മിനുസമേറിയ ഈ പഴങ്ങൾ പാകം ചെയ്യാതെ വെറുതേ കഴിക്കാൻ സ്വാദുറ്റതാണ്. ഉണക്കിയും സംസ്ക്കരിച്ചു ടിന്നിലടച്ചു ഇവ സംഭരിക്കപ്പെടുന്നു.[2]

വംശവർധനവ്

[തിരുത്തുക]

പ്ലം (Myrobalm plum), പീച്ച് എന്നിവയുടെ തൈകളിൽ മുകുളനം (budding) നടത്തിയാണ് ഈ വൃക്ഷങ്ങളുടെ വംശവർധനവ് സാധിക്കുന്നത്. തോട്ടത്തിൽ നടുമ്പോൾ രണ്ടു വൃക്ഷങ്ങൾ തമ്മിലുള്ള അകലം സാധാരണയായി 735 സെ.മീ. ആയിരിക്കും.

കൃഷിചെയ്യുന്ന ഇനങ്ങൾ

[തിരുത്തുക]

താഴെ കാണുന്നവയാണ് സാധാരണ കൃഷി ചെയ്യപ്പെടുന്ന ഇനങ്ങൾ.

  1. മൂർപാർക്ക് (moorpark)
  2. ബ്ലെനിം (Blenheim)
  3. റ്റിൽറ്റൺ (Tilton)
  4. ന്യൂ കാസിൽ (New Castle)
  5. വിഗിൻസ് (Wiggins)

ചൈനയിലും ജപ്പാനിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് പ്രൂണസ് മ്യൂം (Prunus mume) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ജാപ്പനീസ് ആപ്രിക്കോട്ട്. ഇതിനെ ഒരലങ്കാരവൃക്ഷമായും ഫലവൃക്ഷമായും അവർ വളർത്തുന്നു. അമേരിക്കയിൽ ഈ ഇനത്തിന് അത്രപ്രാധാന്യമില്ല.

വൃക്ഷങ്ങൾ

[തിരുത്തുക]

പഴങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 John H. Wiersema. "USDA Germplasm Resources Information Network (GRIN)". Ars-grin.gov. Retrieved 2012-06-22.
  2. [1] Archived 2014-04-12 at the Wayback Machine. ആപ്പിറിക്കോട്ട് റസിപീസ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • [2] Archived 2013-10-11 at the Wayback Machine. ആപ്രിക്കോട്ട്
  • [3] ആപ്രിക്കോട്ട് സീഡ്സ്
"https://ml.wikipedia.org/w/index.php?title=ആപ്രിക്കോട്ട്&oldid=3838386" എന്ന താളിൽനിന്ന് ശേഖരിച്ചത്