ഉള്ളടക്കത്തിലേക്ക് പോവുക

വെറുതേ ഒരു ഭാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെറുതേ ഒരു ഭാര്യ
align=center
സംവിധാനംഅക്കു അക്ബർ
കഥഗിരീഷ് കുമാർ
നിർമ്മാണംസലാഹുദീൻ
അഭിനേതാക്കൾജയറാം
ഗോപിക
മധു വാര്യർ
ഇന്നസെന്റ്
നിവേദ
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സംഗീതംശ്യാം ധർമ്മൻ
നിർമ്മാണ
കമ്പനി
സിനിമ കൊട്ടക
വിതരണംപിരമിഡ് സായ്മിറ
റിലീസ് തീയതി
2008
രാജ്യംഇന്ത്യ
ഭാഷമലയാളം

ജയറാമിനെ നായകനാക്കി അക്കു അക്ബർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വെറുതേ ഒരു ഭാര്യ.[1] 2008-ലാണ്‌ ഈ ചലച്ചിത്രം റിലീസ് ചെയ്തത്. ജയറാമിന്റെ നായികയായി ഗോപിക അഭിനയിച്ചിരിക്കുന്നു. ഗോപിക തന്റെ വിവാഹത്തിനു തൊട്ടു മുൻപ് അഭിനയിച്ചതും ഈ ചിത്രത്തിലാണ്‌. സിനിമ കൊട്ടകയുടെ ബാനറിൽ സലാവുദ്ദീൻ നിർമ്മിച്ച ഈ ചിത്രം പിരമിഡ് സായ്‌മിറ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കെ. ഗിരീഷ്‌കുമാർ ആണ്.

കഥാസാരം

[തിരുത്തുക]

ഭാര്യാഭർത്തൃബന്ധത്തിലെ സൂക്ഷ്മസംഭവവികാസങ്ങൾ ആവിഷ്കരിക്കുന്ന ഈ ചലച്ചിത്രത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ സുഗുണന്റെയും (ജയറാം) 18-ആം വയസ്സിൽ സുഗുണനെ വിവാഹം ചെയ്ത് വീട്ടമ്മയാകാൻ വിധിക്കപ്പെട്ട ബിന്ദുവിന്റെയും (ഗോപിക) കഥയാണ് വെറുതേ ഒരു ഭാര്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽത്തുടങ്ങി രണ്ടുപേരും പിരിഞ്ഞിരിക്കുന്നതുവരെയെത്തുന്ന സങ്കീർണ്ണദാമ്പത്യപ്രശ്നങ്ങളിലേക്ക് ചലച്ചിത്രം സാവധാനം കടക്കുന്നു. പിന്നീട് ഇവരെ വീണ്ടും ഒരുമിപ്പിക്കുന്നതിൽ ഈ ചിത്രം അവസാനിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ജയറാംസുഗുണൻ
ഗോപികബിന്ദു
ഇന്നസെന്റ്രാജശേഖരൻ
മധു വാര്യർ
സുരാജ് വെഞ്ഞാറമ്മൂട്
റഹ്മാൻ
ജാഫർ ഇടുക്കി
കലാഭവൻ പ്രജോദ്
മധു വാര്യർ
നിവേദ തോമസ്അഞ്ജന

സംഗീതം

[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് ശ്യാം ധർമ്മൻ ഈണം നൽകിയിരിക്കുന്നു. ഈ ചിത്രത്തിലെ "മഞ്ഞിൽ കുളിക്കും രാവേറെയായ്..." എന്നു തുടങ്ങുന്ന ഒരു ഗാനവും ശ്യാം ധർമ്മൻ പാടിയിട്ടുണ്ട്.

ഗാനങ്ങൾ
ഗാനംപാടിയത്
ഓംകാരം ശംഖിൽ...ഉണ്ണി മേനോൻ
മുറ്റത്തെങ്ങും...ഫ്രാങ്കോ, സൗമ്യ
മഞ്ഞിൽ കുളിക്കും...ശ്യാം ധർമ്മൻ
പാടാതെങ്ങെങ്ങോ...ബിജു നാരായണൻ
വേദം ചൊല്ലും...പ്രദീപ് പള്ളുരുത്തി, മാസ്റ്റർ ആദർശ്
ഓംകാരം ശംഖിൽ...മാളവിക

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
നിർമ്മാണംസലാവുദീൻ
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസം‌യോജനംരഞ്ജൻ എബ്രഹാം
കലസാലു കെ. ജോർജ്
ചമയംഹസ്സൻ വണ്ടൂർ
വസ്ത്രാലങ്കാരംവേലായുധൻ കീഴില്ലം
നൃത്തംസുജാത
പരസ്യകലറഹ്‌മാൻ ഡിസൈൻ
നിശ്ചല ഛായാഗ്രഹണംഅനീഷ് ഉപാസന
നിർമ്മാണ നിയന്ത്രണംജെയ്‌സൻ ഇള‌ങ്ങുളം
നിർമ്മാണ നിർവ്വഹണം
അസോസിയേറ്റ് ക്യാമറാമാൻരതീഷ് മുപ്പത്തടം
അസോസിയേറ്റ് ഡയറൿടർരാജേഷ് ഭാസ്കർ
ലാബ്ജെമിനി കളർ ലാബ്
എഫക്റ്റ്സ്അരുൺ, സീനു
വിഷ്വൽ എഫക്റ്റ്സ്ഇ.എഫ്.എക്സ്
വാതിൽ‌പുറചിത്രീകരണംജൂബിലി
ഓഫീസ് നിർവ്വഹണംഅനിൽ അങ്കമാലി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഇ.കെ. നവാസ്

പുരസ്കാരങ്ങൾ

[തിരുത്തുക]

2009-ലെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നിവേദ തോമസ് നേടി.

അവലംബം

[തിരുത്തുക]
  1. "nowrunning.com ശേഖരിച്ച തീയതി 2008 ഓഗസ്റ്റ് 11". Archived from the original on 2008-08-11. Retrieved 2008-08-11.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെറുതേ_ഒരു_ഭാര്യ&oldid=4574339" എന്ന താളിൽനിന്ന് ശേഖരിച്ചത്