വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/തെയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

UserBox[തിരുത്തുക]

ഫലകം:User_WP_Theyyam ഒരു യൂസർ ബോക്സ് ഉണ്ടാക്കിയിട്ടുണ്ട്. വേണ്ട മാറ്റങ്ങൾ കൂട്ടിച്ചേർക്കുക.--മനോജ്‌ .കെ 05:05, 29 ജനുവരി 2012 (UTC)

താളുകളുടെ തലക്കെട്ട്[തിരുത്തുക]

തെയ്യങ്ങളുടെ താളുകളുടെ തലക്കെട്ടിൽ 'തെയ്യം' എന്ന വാക്ക് വേണോ? എന്തോ അരോചകമായി തോന്നുന്നു. അതേ പേരിൽ മറ്റ് താളുകളുള്ള അവസ്ഥ അല്ലെങ്കിൽ അവശ്യമെങ്കിൽ മാത്രം ചേർത്താൽ പോരേ? തെയ്യം എന്ന് തലക്കെട്ടിലുള്ള താളുകൾ:

 1. മുത്തപ്പൻ തെയ്യം
 2. കുണ്ടാടി ചാമുണ്ഡി തെയ്യം
 3. ഊർപ്പഴശ്ശി തെയ്യം
 4. പാലോട്ടു തെയ്യം -> പാലോട്ട് ഭഗവതി
 5. കുട്ടിച്ചാത്തൻ തെയ്യം -> float
 6. കുറത്തി തെയ്യം -> float. അല്ലെങ്കിൽ കുറത്തിയമ്മ എന്നുമാകാം.
 7. മുച്ചിലോട്ടു ഭഗവതി (തെയ്യം)
 8. ഭഗവതി തെയ്യം -> ശരിക്കും ഇങ്ങനെയൊരു തെയ്യമുണ്ടോ? ഭഗവതി എന്നത് പൊതുവായ ഒരു 'ഗ്രൂപ്പ്' അല്ലേ?
 9. ബാലിത്തെയ്യം -> float
 10. പൊട്ടൻ തെയ്യം -> float
 11. ഉമ്മച്ചിത്തെയ്യം -> float
 12. ഉച്ചാരതെയ്യം -> നല്ലത്, ഉച്ചാരത്തെയ്യം എന്നല്ലേ വേണ്ടത്?
 13. ആലിത്തെയ്യം -> float
 14. ഗുളികൻ തെയ്യം -> float
 15. മുതലത്തെയ്യം -> float
 16. മാപ്പിളത്തെയ്യം -> float

കൂടെ ഒരു ചോദ്യം, മുത്തപ്പൻ തെയ്യമാണോ?

--വൈശാഖ്‌ കല്ലൂർ (സംവാദം) 12:52, 17 ഫെബ്രുവരി 2012 (UTC)

ചില തെയ്യങ്ങൾക്ക് പേരിനോട് കൂടി തന്നെ തെയ്യം എന്ന വാക്കുണ്ടാവാറില്ലേ, മുതലത്തെയ്യം, ആലിത്തെയ്യം എന്നൊക്കെ പറയുന്നതുപോലെ, അത്തരം പേരുകൾ ഒഴിച്ച് ബാക്കി പേരിൽ നിന്നും തെയ്യം എന്ന വാക്ക് ഒഴിവാക്കിയാലും കുഴപ്പമൊന്നുമില്ല. ഒരു സ്റ്റാൻഡേർഡ് ഉണ്ടാക്കുന്നത് നല്ലതാണ്. മുത്തപ്പൻ തെയ്യത്തിനെന്താ കുഴപ്പം? --Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 16:57, 17 ഫെബ്രുവരി 2012 (UTC)

പേരിന്റെ കൂടെ തെയ്യം ചേർക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് തോന്നിയിട്ടില്ല. നല്ലതല്ലേ.പെട്ടെന്ന് കണ്ടുപിടിയ്ക്കാൻ പറ്റും.--മനോജ്‌ .കെ 17:09, 17 ഫെബ്രുവരി 2012 (UTC)
എല്ലാതെയ്യത്തിനും വേണ്ട എന്നാണ് ഞാൻ പറയുന്നത്. ഈ ഫോർമാറ്റ്(മുച്ചിലോട്ടു ഭഗവതി (തെയ്യം)) കുഴപ്പമില്ലെന്ന് തോന്നുന്നു.
മുത്തപ്പൻ ശരിക്കും തെയ്യമാണോ എന്നാണ് സംശയം. പണ്ടെങ്ങോ 'അല്ല' എന്ന് കേട്ടിരുന്നു. --വൈശാഖ്‌ കല്ലൂർ (സംവാദം) 03:36, 18 ഫെബ്രുവരി 2012 (UTC)